"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ast:Honoré de Balzac
No edit summary
വരി 47:
ലപ്പൊ ദി ഷഗ്രിയുടെ (La Peau de chagrin) രണ്ടാം ഭാഗത്തിൽ (La Femme sans cœur) ഒരു ഫ്ലാഷ് ബാക്കിലൂടെ റഫേൽ തന്നെ ആത്മാർത്ഥമായി സ്നേഹിച്ച പോളീൻ (Pauline) എന്ന പെൺകുട്ടിയെ മറന്ന് ഫെഡോറാ (Foedora) എന്ന സോഷ്യലൈറ്റ്(socialite) സുന്ദരിയുടെ പുറകെ പോവുന്നതും, ഫെഡോറാ റാഫേലിന്റെ സ്നേഹം തിരസ്കരിക്കുന്നതും, അവസാനം നിർദ്ധനനും, നിരാശനും ആയി നോവലിന്റെ തുടക്കത്തിൽ കാണുന്ന അവസ്ഥയിൽ എത്തുന്നതും വിവരിക്കുന്നു. മൂന്നാം ഭാഗം ആയ ലാഗൊണീയിൽ (L'Agonie) കഴുതത്തോലിന്റെ സഹായത്തോടെ തന്റെ ആഗ്രഹങ്ങളൊക്കെ നേടാൻ കഴിഞ്ഞെങ്കിലും അനാരോഗ്യവും മരണഭയവും റാഫേലിനെ വേട്ടയാടുന്നു. ഇതിനിടെ ഓരോ ആഗ്രഹം മനസ്സിൽ തോന്നുമ്പോഴും ചെറുതാവുന്ന ഈ കഴുതത്തോൽ ചുരുങ്ങി ചുരുങ്ങി ഒരു ചെറിയ [[നിത്യകല്യാണി]] ഇലയോളം ആയി. ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടാവാതിരിക്കാൻ വേണ്ടി തന്റെ ജീവിതം ചിട്ടപ്പെടുത്തി റാഫേൽ ഒരു വലിയ വീട്ടിൽ അടച്ചു പൂട്ടി കഴിയുന്നു. കൂട്ടിനു ഒരു വേലക്കാരൻ മാത്രം. ഈ അവസ്ഥയിൽ ആണ് പോളീൻ (Pauline) റാഫേലിനെ കാണാൻ വരുന്നത്. മാന്ത്രിക തോലിന്റെ കാര്യം പോളീൻ അറിയുമ്പോൾ റാഫേലിന്റെ മനസ്സിൽ താൻ കാരണം ഇനി എന്തെങ്കിലും ആഗ്രഹം ഉണ്ടാവുമോ എന്ന് ഭയന്നു, പോളീൻ അവിടെ നിന്നു ഓടി അടുത്ത മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇടുന്നു. പുറകെ ചെന്ന റാഫേൽ "പോളീൻ, പോളീൻ വാതിൽ തുറക്കൂ, എനിക്ക് നിന്റെ കൈകളിൽ കിടന്നു മരിക്കണം" എന്ന് അലറി വിളിച്ചു വാതിലിൽ മുട്ടുന്നു. ഒടുവിൽ അവസാന ശക്തിയും സംഭരിച്ച് വാതിൽ ചവിട്ടി പൊളിക്കുന്നു. ഇതിനിടയിൽ രാഫേലിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പോളീൻ സ്വന്തം കഴുത്തിൽ ഷാൾ മുറുക്കി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും, സ്ഥാനഭ്രംശം വന്ന വസ്ത്രവും എല്ലാം കണ്ട് റാഫേലിന്റെ സകല നിയന്ത്രണങ്ങളും വിട്ടു പൊവുന്നു. ആ ഷാൾ പിടിച്ചു മാറ്റി ഒരു ദീന രോദനത്തോടെ രാഫേൽ പോളീന്റെ മാറിൽ പല്ലുകൾ അമർത്തി അന്ത്യശ്വാസം വലിക്കുന്നു.
ബൽസാക്കിന്റെ പിന്നീടുള്ള നോവലുകളിൽ ലപ്പൊ ദി ഷഗ്രിയിൽ നിന്നു വ്യത്യസ്തമായി പ്രധാന കഥാപാത്രങ്ങൾ ജീവിതത്തെ നേരിടാൻ അസാമാന്യമായ ധൈര്യം കാണിക്കുന്ന കഥകൾ ആണ്. ഉദാഹരണത്തിനു Illusions perdues (Lost Illusions) എന്ന നോവലിലെ പ്രധാന കഥാപാത്രം ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അസ്തമിച്ച് ആത്മഹത്യക്ക് ഒരുങ്ങുമ്പോൾ ജയിൽ ചാടിയ കുറ്റവാളിയായ Vautrin ഒരു പാതിരിയുടെ വേഷത്തിൽ വന്നു അയാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. നോവൽ അവസാനിക്കുമ്പോൾ രണ്ടു പേരും വീണ്ടും ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചു ഒരു കുതിരവണ്ടിയിൽ പാരിസ് ലക്ഷ്യമായി പായുന്നതായി കാണാം. എന്നിരുന്നാലും, പ്രധാനമായും മനുഷ്യ സ്വഭാവത്തിന്റെ ഇരുണ്ട മുഖം വരച്ചു കാണിക്കാൻ ആണു ബൽസാക് ശ്രമിച്ചത്. സ്വന്തം ജീവിതാനുഭങ്ങളെ അദ്ദേഹം പല നോവലുകളിലെയും കഥകൾക്ക് അവലംബമാക്കി.
 
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്