"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
പതിനാലാം നൂറ്റാണ്ടിലെ (ജനനം: 1288-നടുത്ത്; മരണം 1348-നടുത്ത്) ഒരു ഇംഗ്ലീഷ് ഫ്രാൻസിസ്കൻ സന്യാസിയും [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] ചിന്തകനും ആയിരുന്നു '''ഓക്കമിലെ വില്യം'''. ഇംഗ്ലണ്ടിലെ സറി പ്രവിശ്യയിലെ ഓക്കം ഗ്രാമമാണ് അദ്ദേഹത്തിന്റെ ജനനസ്ഥലമായി കരുതപ്പെടുന്നത്.<ref> യോർക്ക്ഷയറിലെ ഓക്കമിലാണ് അദ്ദേഹം ജനിച്ചതെന്നും അവകാശപ്പെടുന്നവരുണ്ട്. എങ്കിലും സറി പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചതെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിരിക്കുന്നു. See {{Cite book | publisher = [[Purdue University]] Press | isbn = 978-1-55753-097-4 | last = Wood | first = Rega | title = Ockham on the Virtues | year = 1997| pages = 3, 6–7n1}}</ref> [[ഓക്കമിന്റെ കത്തി]] എന്ന 'ചിന്താസാമഗ്രി'യുടെ പേരിലാണ് വില്യം ഇന്നു പ്രധാനമായും സ്മരിക്കപ്പെടുന്നതെങ്കിലും തർക്കശാസ്ത്രം, ഭൗതികശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളിൽ ശ്രദ്ധേയമായ മറ്റു സംഭാവനകളും അദ്ദേഹത്തിന്റേതായുണ്ട്. മദ്ധ്യകാല യൂറോപ്യൻ ചിന്തയിലെ അതികായന്മാരിൽ ഒരാളായി കരുതപ്പെടുന്ന അദ്ദേഹം പതിനാലാം നൂറ്റാണ്ടിലെ രാഷ്ട്രീയ-ദാർശനിക സംവാദങ്ങളിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ക്രിസ്തീയവിശ്വാസത്തെ യുക്തിയുമായി സമന്വയിപ്പിക്കാൻ ശ്രമിച്ച [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] പാരമ്പര്യത്തിൽ പെട്ട ചിന്തകനായിരുന്നെങ്കിലും വിശ്വാസസത്യങ്ങളുടെ സ്ഥാപനത്തിൽ യുക്തിക്കുള്ള പരിമിതി അദ്ദേഹം എടുത്തുപറഞ്ഞു. സമകാലീനനായ [[ജോൺ ഡൺസ് സ്കോട്ടസ്|ജോൺ ഡൺസ് സ്കോട്ടസിന്റെയെന്നപോലെ]] വില്യമിന്റെ ദർശനവും [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] പാരമ്പര്യത്തിന്റെ ദൗർബല്യത്തേയും അതു ചെന്നുപെട്ടിരുന്ന പ്രതിസന്ധിയേയും സൂചിപ്പിച്ചു.
 
രാഷ്ട്രമീമാസാസംബന്ധിയായ രചനകളിൽ വില്യം, സമകാലീനനായ [[പാദുവായിലെ മാർസിലിയസ്|പാദുവയിലെ മാർസിലിയസിനെപ്പോലെ]], പൗരോഹിത്യത്തിന്റെ രാഷ്ട്രീയാധികാരത്തേയും സഭയിൽ മാർപ്പാപ്പായുടെ പരമാധികാരത്തേയും വിമർശിച്ചു. സഭയെന്നത് പൗരോഹിത്യമല്ല വിശ്വാസികളുടെ കൂട്ടായ്മയാണെന്നും മുഴുവൻ സഭയുടേയും അധികാരം അതിന്റെ ഏതെങ്കിലും ഒരു ഘടകത്തിന്റെ അധികാരത്തേക്കൾ കവിഞ്ഞതാണെന്നും അതിന്റെ അധികാരം ഒരു പ്രതിനിധിസംഘത്തിനു കൈമാറാൻ സഭാസമൂഹത്തിനു കഴിയുമെന്നും മാർപ്പാപ്പ ഉൾപ്പെടെ ഏത് പദവിയിൽ ഉള്ളവരേയും നിയന്ത്രിക്കാനും ശിക്ഷിക്കാനും നീക്കം ചെയ്യാനും അത്തരമൊരു പ്രതിനിധിസംഘത്തിനു കഴിയുമെന്നും അദ്ദേഹം വാദിച്ചു.<ref>[[വിൽ ഡുറാന്റ്]], നവോത്ഥാനം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] (അഞ്ചാം ഭാഗം - പുറം 363) </ref>
 
1309 മുതൽ 1321 വരെ ഓക്സ്ഫോർഡിൽ ദൈവശാസ്ത്രം പഠിച്ചെങ്കിലും അവിടെ മാസ്റ്റേഴ്സ് ബിരുദപഠനം പൂർത്തിയാക്കാതിരുന്ന വില്യമിനെ "സമ്പൂജ്യനായ പ്രാരംഭകൻ" (venerable inceptor) എന്നു വിളിക്കുക പതിവാണ്. പ്രഗത്ഭനായ അദ്ദേഹം "അജയ്യനായ ഗുരു" (ഡോക്ടർ ഇൻവിൻസിബിലിസ്) എന്നും വിളിക്കപ്പെടുന്നു. ആംഗ്ലിക്കൻ സഭയിൽ ഏപ്രിൽ 10 അദ്ദേഹത്തിന്റെ സ്മരണദിനമാണ്. <ref>{{cite web |url=http://www.cofe.anglican.org/worship/liturgy/commonworship/texts/calendar/holydays.html | title=Holy Days | publisher=Church of England |work=Liturgical Calendar | accessdate=22 October 2006}}</ref>
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്