"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
ഏതാണ്ട് അതേകാലത്തു തന്നെ ഫ്രാൻസിസ്കൻ സന്യാസസഭയുടെ തലവനായിരുന്നു സെസേനയിലെ മൈക്കലും വേദവ്യതിചലനാരോപണം നേരിടാനായി അവിഞ്ഞോണിൽ എത്തിയിരുന്നു. യേശുവിനും അപ്പസ്തോലന്മാർക്കും സ്വകാര്യസ്വത്തൊന്നും ഇല്ലായിരുന്നെന്നും ഭിക്ഷാടനത്തിലൂടെ ആവശ്യങ്ങൾ സാധിച്ചാണ് അവർ ജീവിച്ചിരുന്നതെന്നും ആ മാതൃക സഭയും സഭാസ്ഥാപനങ്ങളും പിന്തുടരണമെന്നും ഫ്രാൻസിസ്കന്മാർക്കിടയിലെ തീവ്രപക്ഷം വാദിച്ചിരുന്നു. യേശുസംഘത്തിന്റെ ദാരിദ്യത്തെ സംബന്ധിച്ച ഈ നിലപാടിൽ, 'ആത്മീയന്മാർ' (spirituals) എന്നറിയപ്പെട്ട ഫ്രാൻസിസ്കൻ തീവ്രപക്ഷത്തെ പിന്തുണച്ചതിന്റെ പേരിലാണ് സെസേനയിലെ മൈക്കളിനെതിരെ 22-ആം യോഹന്നാൻ മാർപ്പാപ്പ വേദവ്യതിചലനക്കുറ്റം ചുമത്തിയത്.
[[ചിത്രം:William of Ockham - Logica - 1341.jpg|thumb|left|200px|വില്യമിന്റെ "സുമ്മാ ലോജീസേ"-യുടെ 1341-ലെ ഒരു കയ്യെഴുത്തു പ്രതിയിലുള്ള ചിത്രം]]
ഈ വിഷയത്തിൽ വില്യം, സെസേനയെ പിന്തുണച്ചു. ഒടുവിൽ തടവും വധശിക്ഷയും ഭയന്ന വില്യമും സെസേനയും അവർക്കൊപ്പമുണ്ടായിരുന്ന മറ്റു ഫ്രാൻസിസ്കന്മാരും 1328 മേയ് മാസം 26-ആം തിയതി അവിഞ്ഞോണിൽ നിന്ന് ഓളിച്ചോടി. അവർ [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധറോമാസാമ്രാട്ട്]], ബവേറിയയിലെ ലൂയി നാലാമന്റെ സംരക്ഷണം തേടി. [[മാർപ്പാപ്പ|മാർപ്പാപ്പയുമായി]] ശത്രുതയിൽ കഴിഞ്ഞിരുന്ന ചക്രവർത്തി അതോടെ വില്യമിന്റെ രക്ഷാധികാരിയായി. "അങ്ങ് എന്നെ വാൾ കൊണ്ടു സരക്ഷിക്കുക; ഞാൻ അങ്ങയെ തൂലിക കൊണ്ടു പിന്തുണയ്ക്കാം" എന്നു വില്യം ചക്രവർത്തിയോടു പറഞ്ഞതായി പറയപ്പെടുന്നു.<ref name ="russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റൺവെസ്റ്റേൺ ഫിലോസഫി]], പുറങ്ങൾ 469-75)</ref> മത-രാഷ്ട്രീയാധികാരങ്ങളുടെ പരിധികളെ സംബന്ധിച്ച് വില്യം ഇക്കാലത്ത് പല രചനകളും നിർവഹിച്ചു. റോമാസാമ്രാജ്യത്തിൽ ധാർമ്മിക-രാഷ്ട്രീയകാര്യങ്ങളിൽ ചക്രവർത്തിക്ക് പരമാധികാരമുണ്ടെന്ന് ഈ രചനകളിൽ വില്യം വാദിച്ചു. അതോടെ 22-ആം യോഹന്നാൻ മാർപ്പാപ്പ അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കി. എന്നാൽ യേശുവിന്റേയും അപ്പസ്തോലന്മാരുടേയും ദാരിദ്ര്യാവസ്ഥയെ നിഷേധിക്കുക വഴി മാർപ്പാപ്പയാണ് വേദവ്യതിചലനം നടത്തിയതെന്നു വില്യം ആരോപിച്ചു. വില്യമിലെ സഭാഭ്രഷ്ടനാക്കിയ സഭ അദ്ദേഹത്തിന്റെ ദർശനത്തെ ഒരിക്കലും ഔപചാരികമായി വിലക്കിയില്ല.
 
1342-ൽ സെസേനയിലെ മൈക്കിളിന്റെ മരണത്തിനു ശേഷം തുടർന്ന് ലൂയി നാലാമന്റെ കൊട്ടാരത്തിൽ പ്രവാസജീവിതം നയിച്ചിരുന്ന ഒരു ചെറിയസംഘം ഫ്രാൻസിസ്കന്മാരുടെ നേതാവായി വില്യം കഴിഞ്ഞു. ബവേറിയയിൽ മ്യൂനിച്ചിലെ ഫ്രാൻസിസ്കൻ സന്യാസഭവനത്തിൽ 1347-ലോ 1348-ലോ ഏപ്രിൽ 9-ന് അദ്ദേഹം മരിച്ചു. 1359-ൽ ഇന്നസെന്റെ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തിനു സഭയിൽ മരണാനന്തരം 'പുനരധിവാസം' നൽകി.
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്