"താപഗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
[[പ്രമാണം:Triple expansion engine animation.gif|thumb|350px|right|ഇടതു ഭാഗത്തുള്ള ഒരു താപസ്രോതസ്സിൽ (ബോയ്ലർ) നിന്ന് ഊർജം എടുത്ത് വലതു ഭാഗത്തുള്ള താപ സ്വീകരണിയിലേക്ക് (കണ്ടെൻസർ) ഊർജം എത്തിക്കുന്ന ഒരു മാതൃകാ '''[[താപഗതികവ്യവസ്ഥ]]'''. ഇവിടെ [[പ്രവൃത്തി (താപഗതികം)|പ്രവൃത്തി]] പിസ്റ്റണുകളുടെ പരമ്പര ഉപയോഗിച്ചാണ് പുറത്തേക്കേത്തിക്കുന്നത്.]]
 
[[താപോർജം|താപോർജത്തെ]] മറ്റ് വിവിധ ഊർജ രൂപങ്ങളിലേക്കൂം ([[യാന്ത്രികോർജം|യാന്ത്രിക]], [[രാസോർജം|രാസ]], [[വൈദ്യുതോർജം|വൈദ്യുത]] ഊർജരൂപങ്ങളിലേക്ക് ), മറ്റ് വിവിധ ഊർജങ്ങളെ താപോർജമായി മാറ്റം വരുത്തുന്നതിനേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര ശാഖയാണ്]] '''താപഗതികം''' (ആംഗലേയം: Thermodynamics).പദാർത്ഥനിബദ്ധമായശരീരം, വികിരണം എന്നിവയുടെ ശരാശരി ഗുണവിശേഷങ്ങളെ വിശദീകരിക്കുന്ന ബഹുതല ചരങ്ങളെ ([[ഊഷ്മാവ്]], [[മർദ്ദം]], [[വ്യാപ്തം]] പോലെയുള്ളവ) താപഗതികം നിർവചിക്കുന്നു. താപഗതികം ഒരിക്കലും പദാർത്ഥത്തിന്റെ ലഘുതല ഗുണവിശേഷങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ല. ലഘുതല ഗുണവിശേഷങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭൗതികശാസ്ത്ര ശാഖയാണ് [[സാംഖ്യികബലതന്ത്രം]].
 
ഇവിടെ [[താപം]] എന്നതുകൊണ്ട് "കൈമാറ്റത്തിലുള്ള ഊർജ്ജത്തെയും", ഗതികം എന്നതുകൊണ്ട് "ചലനാത്മകം" എന്നും അർത്ഥമാക്കുമ്പോൾ ഊർജ്ജത്തിന്റെ കൈമാറ്റത്തെയും അത് കൈമാറ്റം ചെയ്യപ്പെടുന്ന ഘട്ടങ്ങളുടെയും പഠനം താപഗതികത്തിൽ ഉൾപ്പെടുന്നു. ചരിത്രപരമായി താപഗതിക ശാഖയുടെ വികസനത്തിനു വഴിതെളിച്ചത് ആദ്യകാല [[നീരാവി യന്ത്രം|നീരാവിയന്ത്രങ്ങളുടെ]] ദക്ഷത വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങളിൽ നിന്നാണ്‌. [[താപഗതിക തത്ത്വങ്ങൾ|താപഗതിക തത്ത്വങ്ങളിലൂടെയാണ്‌]] ഈ ശാഖയുടെ പഠനത്തിന്റെ ആരംഭം. ഈ തത്ത്വങ്ങൾ പ്രകാരം ഊർജ്ജം താപത്തിന്റെയും പ്രവൃത്തിയുടെയും രൂപത്തിൽ ഭൗതിക വ്യുഹങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കും. ഇവ [[എൻട്രോപ്പി]] എന്ന ഒരു ഊർജ്ജത്തിന്റെ അവസ്ഥയെയും പ്രതിപാദിക്കുന്നുണ്ട്<ref>http://panspermia.org/seconlaw.htm</ref><ref>http://hyperphysics.phy-astr.gsu.edu/hbase/thermo/seclaw.html</ref><ref>http://www.emc.maricopa.edu/faculty/farabee/BIOBK/BioBookEner1.html</ref>.
"https://ml.wikipedia.org/wiki/താപഗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്