"ടെർഷ്യറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tertiary}}
സീനോസോയിക് മഹാകല്പത്തിലെ പ്രഥമ [[കല്പം]]. ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച് 1.5 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാനിച്ച കല്പമാണിത്. [[മീസോയോസിക്]] ശിലാസഞ്ചയങ്ങൾക്കുമേൽ കാണപ്പെടുന്ന താരതമ്യേന പ്രായംകുറഞ്ഞ ശിലാസമൂഹത്തെയും 'ടെർഷ്യറി' എന്ന സംജ്ഞയിൽ വിവക്ഷിക്കാറുണ്ട്. ടെർഷ്യറി കല്പത്തെ [[പാലിയോസീൻ]], [[ഇയോസീൻ]], [[ഒലിഗോസീൻ]], [[മയോസീൻ]], [[പ്ലിയോസീൻ]] എന്നിങ്ങനെ 5 യുഗങ്ങളായും ഓരോ യുഗത്തേയും നിരവധി ഘട്ടങ്ങളായും (stages) വിഭജിച്ചിരിക്കുന്നു. പാലിയോസീൻ, ഇയോസീൻ, ഒലിഗോസീൻ യുഗങ്ങളെ പൊതുവേ പാലിയോജീൻ എന്നും മയോസീൻ, പ്ലിയോസീൻ യുഗങ്ങളെ പൊതുവേ നിയോജീൻ എന്നും വർഗീകരിക്കാറുണ്ട്.
 
പൊതുവേ ഉപരിതല സ്വഭാവം പ്രദർശിപ്പിക്കുന്നതാണ് ടെർഷ്യറി ശിലാസമൂഹങ്ങൾ അഥവാ നിക്ഷേപങ്ങൾ. കനംകൂടിയ ഉപരിതല സമുദ്ര-വൻകര നിക്ഷേപങ്ങൾ ടെർഷ്യറി നിക്ഷേപങ്ങൾക്ക് ഉദാഹരണമാണ്. വ. അമേരിക്കയിൽ ടെർഷ്യറി സമുദ്രനിക്ഷേപങ്ങൾ അത്ലാന്തിക്, പസിഫിക്, ഗൾഫ് തീരപ്രദേശങ്ങളിൽ ഇടുങ്ങിയ വലയംപോലെ കാണപ്പെടുന്നു. പശ്ചിമ യു.എസ്സിലും മഹാസമതലത്തിലുമാണ് ടെർഷ്യറി വൻകരനിക്ഷേപങ്ങൾ ഉപസ്ഥിതമായിട്ടുള്ളത്. വ. അമേരിക്കയുടെ പ., വ. പടിഞ്ഞാറൻ മേഖലകളിൽ 'ടെർഷ്യറി' ആഗ്നേയശിലകൾ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/ടെർഷ്യറി" എന്ന താളിൽനിന്ന് ശേഖരിച്ചത്