"കവളപ്പാറ നാരായണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kavalappara Narayanan Nair}}
പ്രസിദ്ധനായ ഒരു [[കഥകളി]] ആചാര്യൻ ആയിരുന്നു '''കവളപ്പാറ നാരായണൻ നായർ''' (1882 - 1948) .
 
പ്രസിദ്ധകഥകളിനടനായിരുന്നകഥകളിനടനായിരുന്ന പുത്തൻവീട്ടിൽ ശേഖരമേനോന്റെ മകനായി കവളപ്പാറ ചളമ്പറ്റ വീട്ടിൽ 1882 (1057 ധനു)-ൽ ജനിച്ചു. അച്ഛൻ തന്നെയായിരുന്നു മുഖ്യ ഗുരു. 18-ാം വയസ്സിൽ മരിച്ച അച്ഛനിൽനിന്നാണ് ഇദ്ദേഹം പല ആദ്യവസാനവേഷങ്ങൾ അവതരിപ്പിക്കുന്നതിനും പ്രാവീണ്യം നേടിയത്. വൈകാതെ കാവുങ്ങൽ അച്യുതപ്പണിക്കരുടെയും മഞ്ചേരിയിലെയും നെടുമ്പള്ളി നമ്പൂതിരിയുടെയും കുളത്തൂർ വാര്യത്തെയും മറ്റും കഥകളി യോഗങ്ങളിൽ മുഖ്യനടനായി അരങ്ങത്തെത്തി. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം, [[കേരളകലാമണ്ഡലം]] എന്നിവിടങ്ങളിൽ കുറേക്കാലം അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. തിരുവനന്തപുരം വലിയകൊട്ടാരം കഥകളിയോഗത്തിലും ഇദ്ദേഹം ദീർഘകാലം ചമയമണിഞ്ഞിരുന്നു.
 
വെള്ളത്താടിവേഷങ്ങളിൽ പ്രശംസനീയമായ വിജയംവരിച്ച നടനാണിദ്ദേഹം. അംബരീഷചരിതത്തിലെ യവനൻ, കംസവധത്തിലെ ആനക്കാരൻ, ലവണാസുര വധത്തിലെ മണ്ണാൻ, പ്രഹ്ളാദചരിതത്തിലെ നരസിംഹം എന്നിവയൊക്കെ ഇദ്ദേഹത്തിന്റെ മുദ്രപതിഞ്ഞ വെള്ളത്താടി വേഷങ്ങളാണ്. കത്തി, പച്ച വേഷങ്ങൾ അവതരിപ്പിക്കുന്നതിലും ഇദ്ദേഹം നിപുണനായിരുന്നു. കത്തിവേഷങ്ങളിൽ ഏറ്റവും പ്രധാനം രാജസൂയത്തിലെ ശിശുപാലനാണ്. വളരെപ്രധാനപ്പെട്ട മറ്റൊരു വേഷം ലവണാസുരവധത്തിലെ ഹനുമാനായിരുന്നു. ആ കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിക്കുന്നത് കണ്ടിട്ടാണത്രേ ഇടശ്ശേരി 'ലവണാസുരവധത്തിലെ ഹനുമാൻ' എന്ന കവിത എഴുതിയത്. ഇദ്ദേഹത്തിന്റെ അനുഗൃഹീത ശിഷ്യന്മാരിൽ ചിലരാണ് കലാമണ്ഡലം രാമൻകുട്ടിനായർ, കുടമാളൂർ കരുണാകരൻ നായർ, ഗുരുഗോപിനാഥ് തുടങ്ങിയ പ്രഗല്ഭർ.
"https://ml.wikipedia.org/wiki/കവളപ്പാറ_നാരായണൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്