"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: or:ସୌର ଜଗତ
(ചെ.)No edit summary
വരി 7:
സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ കിടക്കുന്ന [[ഛിന്നഗ്രഹവലയം]] ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. [[പാറ|പാറകളും]] [[ലോഹം|ലോഹങ്ങളും]] തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള [[കൈപ്പർ വലയം]] എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. [[സെറസ്]], [[പ്ലൂട്ടോ]], [[ഹൗമിയ]], [[മെയ്ക് മെയ്ക്]], [[ഈറിസ്]] എന്നീ [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹങ്ങൾ]] ഈ മേഖലയിലാണുള്ളത്. സ്വന്തം [[ഗുരുത്വബലം|ഗുരുത്വബലത്താൽ]] ഗോളാകാരം കൈക്കൊണ്ടവയാണിവ. [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]], [[ഗ്രഹാന്തരീയ ധൂളി|ഗ്രഹാന്തരീയ ധൂളികൾ]], [[ഉപഗ്രഹം|ഉപഗ്രഹങ്ങൾ]], ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.
 
സൂര്യനിൽ നിന്നുള്ള [[പ്ലാസ്മ (ഭൗതികശാസ്ത്രം)|പ്ലാസ്മ]] കണങ്ങളുടെ പ്രവാഹത്തെ [[സൗരവാതം]] എന്നു പറയുന്നു. ഇത് [[നക്ഷത്രാന്തരീയ മാധ്യമ|നക്ഷത്രാന്തരീയ മാധ്യമത്തിൽ]](inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് [[ഹീലിയോസ്ഫിയർ]] എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള [[ഊർട്ട് മേഘം]] എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]] വരുന്നത്.
 
===പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും===
വരി 52:
 
 
സൂര്യനിൽ നിന്ന് പ്രകാശത്തോടൊപ്പം ചാർജ്ജിത കണങ്ങളും ([[പ്ലാസ്മ (ഭൗതികശാസ്ത്രം)|പ്ലാസ്മ]]) വികിരണം ചെയ്യപ്പെടുന്നുണ്ട്. ഇത് [[സൗരവാതം]] എന്നറിയപ്പെടുന്നു. ഇത് മണിക്കൂറിൽ 1.5 മില്യൻ കിലോമീറ്റർ വേഗതയിലാണ് സൂര്യനിൽ നിന്ന് പുറത്തേക്ക് പരന്നു കൊണ്ടിരിക്കുന്നത്<ref>{{cite web |title=Solar Physics: The Solar Wind |work=Marshall Space Flight Center |date=2006-07-16<!--Internet Archive estimate--> |url=http://solarscience.msfc.nasa.gov/SolarWind.shtml |accessdate=2006-10-03}}</ref>. ഇത് സൂര്യനിൽ നിന്ന് 100AU ദൂരം വരെ പരന്നു കിടക്കുന്ന വളരെ ദുർബ്ബലമായ ഒരു അന്തരീക്ഷം([[ഹീലിയോസ്ഫിയർ]]) സൃഷ്ടിക്കുന്നു<ref name="Voyager">{{cite web |url=http://www.nasa.gov/vision/universe/solarsystem/voyager_agu.html |title=Voyager Enters Solar System's Final Frontier |work=NASA |accessdate=2007-04-02}}</ref>. ഇതിനെയാണ് [[ഗ്രഹാന്തര മാധ്യമം]](inter planetary medium) എന്നു പറയുന്നത്. സൗരോപരിതലത്തിലെ [[സൗര ജ്വാല]](solar flare) പോലുള്ള പ്രവർത്തനങ്ങൾ ഹീലിയോസ്ഫിയറിൽ ചില അസ്വസ്ഥതകൾ സൃഷ്ടിക്കുകയും [[കാന്തിക വാതങ്ങൾ]](geomagnetic storms) ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു<ref name="SunFlip">{{cite web |url=http://science.nasa.gov/headlines/y2001/ast15feb_1.htm |title=The Sun Does a Flip |accessdate=2007-02-04 |last=Phillips |first=Tony |date=2001-02-15 |work=Science@NASA}}</ref>. ഗ്രഹാന്തരമാധ്യമത്തിനുള്ളിൽ സൗരകാന്തിക മണ്ഡലത്തിന്റെ കറങ്ങൽ മൂലമുണ്ടാകുന്ന ഹീലിയോസ്ഫിയറിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് [[ഹീലിയോസ്ഫെറിക് കറന്റ് ഷീറ്റ്]]<ref>[http://science.nasa.gov/headlines/y2003/22apr_currentsheet.htm A Star with two North Poles], April 22, 2003, Science @ NASA</ref><ref>{{cite journal |last1=Riley|bibcode=2002JGRA.107g.SSH8R |first1=Pete |title=Modeling the heliospheric current sheet: Solar cycle variations |doi=10.1029/2001JA000299 |year=2002 |volume=107 |journal=[[Journal of Geophysical Research]] |url=http://ulysses.jpl.nasa.gov/science/monthly_highlights/2002-July-2001JA000299.pdf}}</ref>.
 
ഭൂമിയുടെ [[കാന്തിക മണ്ഡലം]] സൗരവാതത്തെ അതിന്റെ അന്തരീക്ഷത്തിൽ കടക്കാതെ തടയുന്നു. ശുക്രനും ചൊവ്വക്കും കാന്തിക മണ്ഡലം ഇല്ലാത്തതു കൊണ്ട് സൗരവാതം അവയുടെ അന്തരീക്ഷത്തിൽ കടക്കുകയും അന്തരീക്ഷ പദാർത്ഥങ്ങളെ ബഹിരാകാശത്തേക്ക് തള്ളിവിടുകയും ചെയ്യുന്നു<ref>{{cite journal |last=Lundin |first=Richard |date=2001-03-09 |title=Erosion by the Solar Wind |author=Rickard Lundin |journal=[[Science (journal)|Science]] |volume=291 |issue=5510 |page=1909 |doi=10.1126/science.1059763 |pmid=11245195}}</ref>. ഇതാണ് ഈ ഗ്രഹങ്ങൾക്ക് അന്തരീക്ഷം ഇല്ലാതായതിന്റെ കാരണം. സൗരവാതം ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പദാർത്ഥങ്ങളുമായി പ്രതിപ്രവർത്തിച്ച് [[ധ്രുവദീപ്തി|ധ്രുവദീപ്തിക്ക്]] കാരണമാകുന്നു. [[നക്ഷത്രാന്തരീയ മാധ്യമം|നക്ഷത്രാന്തരീയ മാധ്യമത്തിലെ]] കോസ്മിക് വികിരണങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നത് സൗരവാതമാണ്.
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്