"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ce:Танзани
വരി 134:
സാൻസിബാറിൽ ആദ്യമായി എത്തിയ യൂറോപ്യൻ വാസ്കോഡഗാമയായിരുന്നു. 16-ാം ശ.-ത്തിൽ പോർച്ചുഗീസുകാർ സാൻസിബാർ പിടിച്ചെടുത്തെങ്കിലും 1699-ൽ ഒമാൻ സുൽത്താന്റെ സഹായത്തോടെ അറബികൾ അവരെ സാൻസിബാറിൽ നിന്നു പുറത്താക്കി. 18-ാം ശ.-ത്തിൽ കിൽവ, പെംബ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ഒമാൻ സുൽത്താൻ തന്റെ തലസ്ഥാനം ഒമാനിൽ നിന്നു സാൻസിബാറിലേക്കു മാറ്റി.
 
19-ാം ശ.-ത്തിലാണ് യൂറോപ്യൻ മിഷണറിമാരുടേയും സഞ്ചാരികളുടേയും വരവിന് തങ്കനീക്ക സാക്ഷ്യം വഹിച്ചത്. ജർമൻ മിഷണറിയായ ജെ. റബ്മാൻ 1840-ൽ മൌണ്ട് കിലിമഞ്ജാരോ കണ്ടെത്തി. 1858-ൽ തങ്കനീക്കാ തടാകം കണ്ടെത്തിയത് ഇംഗ്ളിഷ് പര്യവേക്ഷകരായ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടനും ജോൺ ഹാനിങ് സ്പീക്കുമായിരുന്നു. [[ഡേവിഡ് ലിവിങ്സ്റ്റൺ]] ആണ് തങ്കനീക്കയിൽ എത്തിയ മറ്റൊരു പ്രമുഖ യൂറോപ്യൻ.
 
19-ാം ശ.-ത്തിൽ കിഴക്കൻ ആഫ്രിക്കയിൽ സ്വാധീനമുറപ്പിക്കാൻ ഇംഗ്ളണ്ടും ജർമനിയും താത്പര്യം പ്രകടിപ്പിച്ചു. തങ്കനീക്കയെ ഒരു ജർമൻ കോളനിയും സാൻസിബാറിനെ ഒരു ബ്രിട്ടിഷ് സംരക്ഷിത രാജ്യവുമാക്കിക്കൊണ്ടുള്ള കരാർ 1886-ൽ ജർമനിയും ഇംഗ്ളണ്ടും ചേർന്നുണ്ടാക്കി. ജർമൻ ഈസ്റ്റ് ആഫ്രിക്ക എന്ന പേരിലറിയപ്പെട്ട തങ്കനീക്കൻ കോളനിയുടെ ഭരണം ജർമൻ ഈസ്റ്റ് ആഫ്രിക്ക കമ്പനിയായിരുന്നു നിർവഹിച്ചത്. 1890-ലെ രണ്ടാം ആംഗ്ളോ-ജർമൻ കരാർ പ്രകാരം റുവാണ്ട, ബുറൂണ്ടി എന്നീ പ്രദേശങ്ങൾകൂടി ജർമൻ ഈസ്റ്റ് ആഫ്രിക്കയുടെ ഭാഗമാക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്