"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:וואשקו דא גאמא
വരി 81:
[[1503]] ൽ ഡോൺ [[ഫ്രാൻസിസ്കോ ഡ അൽബുക്ക്വർക്ക്]] പോർട്ടുഗീസുകാരുടെ അടുത്ത കപ്പൽ വ്യൂഹവുമായി ഇന്ത്യയിൽ എത്തി. [[കൊച്ചി|കൊച്ചിയിലും]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലും]] കോട്ടകൾ കെട്ടുകയും [[പള്ളിപ്പുറം]] എന്ന സ്ഥലത്ത് [[പള്ളിപ്പുറം കോട്ട|കാവൽ നിലയം]] സ്ഥാപിക്കുകയും ചെയ്ത അവർ കടലിന്റെ അവകാശം സ്വന്തമാക്കി ഏതാണ്ട് മറ്റെല്ലാ കപ്പലുകൾക്കും പാസ് ഏർപ്പെടുത്തുകയും ചെയ്തു. ഗോവയിൽ പോർട്ടുഗീസ് ആധിപത്യം സ്ഥാപിച്ചത് അൽബുക്ക്വർക്ക് ആണ്. <ref>[ http://www.rediff.com/news/jun/09gama.htm റീഡിഫ് ഓൺ നെറ്റിൽ ഗാമയുടേ 500 വാർഷികവുമായി ബന്ധപ്പെട്ട വാർത്ത]</ref> പിന്നീട് [[1504]] ൽ [[സോറസ് ഡ മെനസിസ്]] എന്ന പുതിയ വൈസ്രോയി ആയി എത്തി. എന്നാൽ അദ്ദേഹം സാമൂതിരിയുടെ തടവുകാരായി കോഴിക്കോട്ട് താമസിപ്പിച്ചിരുന്ന പോർട്ടുഗീസുകാരെ മോചിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വന്ന വൈസ്രേയി [[ഫ്രാൻസിസ്കോ ഡ അൽമേഡ]] കണ്ണൂരിൽ [[സെന്റ് ആഞ്ജലോ കോട്ട]] പണിയിച്ചു. എന്നാൽ ഇക്കാലത്തെ മെനസിസ് ഒരു വൈസ്രേയി എന്ന നിലയിൽ പരാജയമായിരുന്നു. തൽഫലമായി നാടുവാഴികൾ ഇടഞ്ഞു തുടങ്ങി. ഈ സമയത്താണ് മാനുവൽ രാജാവ് ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയക്കുന്നത്.
 
തന്റെ സാമർത്ഥ്യവും നയതന്ത്രജ്ഞതയും നിമിത്തം പ്രശ്ന പരിഹാരകനായി ഇതിനകം ഗാമ അറിയപ്പെട്ടിരുന്നു. മാനുവൽ രാജാവിന്റെ അവസാന ആയുധം ഗാമയായിരുന്നു. 1524 ൽ അദ്ദേഹം വീണ്ടും [[കോഴിക്കോട്‌|കോഴിക്കോട്ടെത്തി]]. അവിടെ നിന്നും [[കണ്ണൂർ|കണ്ണൂരിലെത്തി]] [[ബാലഹസ്സൻ]] എന്ന കടൽ കൊള്ളക്കാരനെ പിടിച്ച് തടവിൽ അടച്ചു. [[ഗോവ|ഗോവയിൽ]] നിന്ന് പിന്നീട് [[കൊച്ചി|കൊച്ചിയിലെത്തുകയും]] അവിടെ വച്ച് [[മലേറിയ]] ബാധിച്ച് [[ഡിസംബർ 24]]-ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിലെ]] [[ഫോർട്ട് കൊച്ചിയിലെ വിശുദ്ധ ഫ്രാൻസിസ് പള്ളി|വി. ഫ്രാൻസിസ് പള്ളിയിൽ]] അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ [[1539]]-ൽ പോർട്ടുഗലിലെ [[വിദിഗ്വര|വിദിഗ്വരയിൽ]] വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ [[ബാലെം|ബാലേമിൽ]] ഒരു സന്ന്യാസകേന്ദ്രം സ്ഥാപിക്കപ്പെടുകയും ചെയ്തു.
 
== സ്മാരകങ്ങൾ ==
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്