"ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിപിലീകരണം തുടങ്ങുന്നു
വിപുലീകരണം
വരി 25:
1857 മെയ് 10ന് [[മീററ്റ്|മീററ്റിൽ]] തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടന്ന് വ്യാപിച്ച കലാപം,1858 ജൂൺ 20ന് [[ഗ്വാളിയാർ]] ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.
 
== ചരിത്രപശ്ചാത്തലം ==
 
യൂറോപ്യൻ കമ്പനികൾ 16-17 നൂറ്റാൺറ്റുകളിൽ ഇന്ത്യയിൽ എത്തിയത് കച്ചവടത്തിനായിട്ടാണ്. ആദ്യകാലത്ത്, ഇന്ത്യയിൽ കച്ചവടാധിപത്യം നേടുന്നതിനായി യൂറോപ്പുകാർ(പ്രധാനമായി പോർച്ചുഗീസുകാരും, ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും) പരസ്പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഒടുവിൽ മേൽക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയാണ്. അക്കാലത്ത് ഇന്ത്യയിൽ പ്രബലമായിരുന്ന മുഗൾസാമ്രാജ്യം തകർച്ചയിലായിരുന്നു. നിരവധി ചെറുകിട നാട്ടുരാജ്യങ്ങളും അന്നു നിലവിൽ ഉണ്ടായിരുന്നു. എങ്കിലും അവർ ധനത്തിനും അധികാരത്തിനുമായി പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷുകാർ ഈ മത്സരങ്ങളിലും യുദ്ധങ്ങളിലും ചേരിചേരുകയും ഭരണകാര്യങ്ങളിൽ ഇടപെടുകയും നാട്ടുരാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു.
 
1757ലെ പ്ലാസി യുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി നാട്ടുരാജാക്കന്മാരെ നിഷ്കാസനം ചെയ്തുകൊണ്ട് നേരിട്ടു ഭരണം നടത്താൻ തുടങ്ങി. കമ്പനി ഭരണം, അന്നു വരെ നിലവിലുണ്ടായിരുന്ന സാമ്പത്തിക ക്രമം തകർക്കുകയും അതിരൂക്ഷമായ ചൂഷണം നടത്തുകയും ചെയ്തു. കർഷകരും കൈത്തൊഴിൽ ചെയ്യുന്നവർക്കും തൊഴിലും വരുമാനവും നഷടപ്പെട്ടു. സമുദായങ്ങൾദരിദ്രരായി. വിദേശികളുടെ ഭരണത്തോട് അങ്ങനെ രൂക്ഷമായ അമർഷം ഉയർന്നുവന്നു.
 
ആദ്യകാലം മുതൽ തന്നെ കമ്പനി ഭരണത്തിനെതിരായി നിരവധി ജനപ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. പൊതുവെ, സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഭരണാധികാരികൾ ഉദ്യോഗസ്ഥപ്രമുഖർതുടങ്ങിയവരാണ് പ്രക്ഷോഭങ്ങൾ നയിച്ചത്. എന്നാൽ കർഷകരും കൈത്തൊഴിലുകാരും അടങ്ങുന്ന ബഹുജനങ്ങളും ഈ സമരങ്ങളിൽ പങ്കെടുത്തിരുന്നു. ആന്ധ്രയിൽ വൈശ്യനഗരൻ രാജാക്കന്മർ (1794) മൈസൂരിൽ ധോണ്ട്ജിവാഗ് എന്ന് ഭരണാധികാരി (1800) മലബാറിൽ പഴശ്ശിരാജാ (1800-05) തിരുവിതാംകൂറിൽ വേലുത്തമ്പി ദളവ (1809) തമിഴ്നാട്ടിൽ പൊളിഗറുകൾ (1801-15) കച്ചിൽ നാടുവാഴികൽ (1818-32) അലിഗഡിൽ തലൂക്ദാർമാർ(1814-17) ഹരിയാനയിൽ ജാട്ടുമുഖ്യന്മാർ (1824) തുടങ്ങിയവ അത്തരം പ്രക്ഷോഭങ്ങളിൽ ചിലതാണ്.
 
കമ്പനി ഭരണത്തിനെതിരായി ഗോത്രകലാപങ്ങളും കർഷകസമരങ്ങളും നടന്നിട്ടുണ്ട്. പൊതുവെ ലളിതവും സുരക്ഷിതവുമായ ജീവിതം നയിച്ചിരുന്ന ഗോത്രവർഗ്ഗക്കാരെ നികുതിപിരിച്ചും കച്ചവടമാർഗ്ഗങ്ങൾ ഉപയോഗിച്ചും ചൂഷണം ചെയ്തതാണ് ഗോത്രകലപങ്ങൾക്കു കാരണം. ബംഗാളിൽ ചുവാറുകൾ, ബീഹാറിൽ സന്താളുകൾ, പശ്ചിമ ഇന്ത്യയിലെ ഭില്ലകൾ, ഗുജറാത്തിൽ കോലികൾ, അസമിലെ ഖാസികൾ, ഛോട്ടാനാഗ്പൂരിലെ കോളുകൾ, ഒറീസയിലെ ഖോണ്ടുകൾ തുടങ്ങിയ ഗോത്രങ്ങൾ കലാപം നടത്തിയിട്ടുണ്ട്. കമ്പനിച്ചൂഷണത്തിനെതിരെ നടന്ന കർഷകകലാപങ്ങൾ പലതും കവർച്ചകളായോ ക്രമസമാധാനക്കുഴപ്പങ്ങളായോ ആണ് കമ്പനി ഔദ്യോഗിക രേഖകളിൽ ഉള്ളത്. ആ കലപങ്ങളെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം ലഭ്യമല്ല. ചില കലാപങ്ങൾ മതപരവും കൂടിയായിരുന്നു. വഹാബി പ്രസ്ഥാനം, ബംഗാളിലെ പഗല്പാത്തി-ഫറൈസി പ്രസ്ഥാനങ്ങൾ, പഞ്ചാബിലെ കൂകകലാപം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
 
== അവലംബം ==