"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
പ്രാദേശികഭാഷയായ സെബൂവാനോ-യിൽ സെബൂവിന്റെ പഴയ പേര് 'സുഗ്ബൂ'(Sugbu) എന്നാണ്. 1521-ൽ കപ്പൽ മാർഗ്ഗം ആദ്യമായി ലോകം ചുറ്റിയ [[സ്പെയിൻ|സ്പാനിഷ്]] പര്യവേഷകസംഘത്തെ നയിച്ച് ഇവിടെയെത്തിയ പോർത്തുഗീസ് നാവികൻ [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലൻ]], സുഗ്ബൂവിലെ ഹുമാബോൺ രാജാവിനേയും അദ്ദേഹത്തിന്റെ രാജ്ഞിമാരേയും 800 അനുചരന്മാരേയും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] പരിവർത്തനം ചെയ്തിരുന്നു. [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനത്തിൽ]] രാജാവിന് 'കാർളോസ്' എന്നും പട്ടമഹിഷി ഹാരാ അമിഹാന് 'ഹുവാന' എന്നും പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] അന്നത്തെ രാജാവിന്റേയും രാജമാതാവിന്റെയും പേരുകളായിരുന്നു അവ.
 
ഹുമാബോൺ രാജാവുമായി രക്തസഖ്യത്തിൽ (blood pact) ഏർപ്പെട്ട മഗല്ലൻ, രാജാവിന്റെ ശത്രുവും അയൽദ്വീപായ മാക്ടാനിലെ ഭരണാധികാരിയും ആയിരുന്ന [[ലാപു ലാപു|ലാപു ലാപുവിനെതിരെ]] പോരിനു പുറപ്പെട്ടു. 1521 ഏപ്രിൽ 27-നു നടന്ന മാക്ടാനിലെ ആ യുദ്ധത്തിൽ [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലൻ]] കൊല്ലപ്പെട്ടു. മഗല്ലന്റെ മരണത്തെ തുടർന്ന്, പര്യവേഷകസംഘത്തിൽ അവശേഷിച്ചവർ മടങ്ങിപ്പോയി. എങ്കിലും പിൽക്കാലത്ത് [[സ്പെയിൻ]] പുതിയ സംഘങ്ങളെ അയച്ചതോടെ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സെബൂ ഉൾപ്പെടെ മുഴുവൻ [[ഫിലിപ്പീൻസ്|ഫിലിപ്പീൻ ദ്വീപുകളും]] [[സ്പെയിൻ|സ്പെയിനിന്റെ]] അധിനിവേശത്തിലാവുകയും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ അതു തുടരുകയും ചെയ്തു.<ref>Philippine History.com, [http://www.philippinecountry.com/philippine_history/spanish_colonization.html സ്പനിഷ് കോളനീകരണം]</ref>
 
==ജനസംഖ്യ, മതം==
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്