"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
[[ചിത്രം:Pigafetta Illustrations of Cebuanos.png|thumb|200px|left|മഗല്ലന്റെ സംഘത്തിൽ അംഗമായിരുന്ന ഇറ്റലിക്കാരൻ അന്തോണിയോ പിഗഫെറ്റാ തന്റെ ദിനവൃത്താന്തത്തിൽ വരച്ചു ചേർത്ത സെബൂവാനോകളുടെ (സെബൂ മനുഷ്യർ) ചിത്രം]]
ജനസംഖ്യയിൽ ഭൂരിഭാഗവും കത്തോലിക്കരാണ്. [[ഇസ്ലാം]], [[ബുദ്ധമതം|ബുദ്ധ]], [[ഹിന്ദുമതം|ഹിന്ദു]] മതവിശ്വാസികളുടെ ന്യൂനപക്ഷവും ഇവിടെയുണ്ട്. സെബൂവിലെ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]] അതിരൂപതയുടെ കീഴിൽ പ്രധാനപ്പെട്ട ഒട്ടേറെ പള്ളികളുണ്ട്. പ്രവിശ്യാതലസ്ഥാനത്തെ ഉണ്ണിയേശുവിന്റെ ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്ന "സെബൂവിലെ വിശുദ്ധശിശു"-വിന്റെ (സാന്തോ നീനോ ഡെ സെബൂ) പ്രതിമ ഫിലിപ്പീൻസിലെ ക്രിസ്തുമതപ്രതീകങ്ങളിൽ ഏറ്റവും പുരാതനമാണ്. പതിനാറാം നൂറ്റാണ്ടിൽ [[കപ്പൽ]] മാർഗ്ഗം ലോകം ചുറ്റിസഞ്ചരിച്ച പോർത്തുഗീസ് പര്യവേഷകൻ [[ഫെർഡിനാന്റ് മഗല്ലൻ]], അന്നത്തെ സെബൂ ഭരണാധികാരി ഹുമാബോൺ രാജാവിന്റെ പട്ടമഹിഷിക്കു സമ്മാനിച്ചതാണ് ഈ പ്രതിമയെന്നാണു ചരിത്രസാക്ഷ്യം.
 
1521-ൽ ഒരു [[സ്പെയിൻ|സ്പാനിഷ്]] പര്യവേഷകസംഘത്തെ നയിച്ച് സെബൂവിൽ എത്തിയ [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലൻ]] ഹുമാബോൺ രാജാവിനേയും അദ്ദേഹത്തിന്റെ രാജ്ഞിമാരേയും 800 അനുചരന്മാരേയും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] പരിവർത്തനം ചെയ്തിരുന്നു. [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനത്തിൽ]] രാജാവിന് 'കാർളോസ്' എന്നും പട്ടമഹിഷി ഹാരാ അമിഹാന് 'ഹുവാന' എന്നും പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] അന്നത്തെ രാജാവിന്റേയും രാജമാതാവിന്റെയും പേരുകളായിരുന്നു അവ. രാജാവുമായി രക്തസഖ്യത്തിൽ (blood pact) ഏർപ്പെട്ട മഗല്ലൻ, രാജാവിന്റെ ശത്രുവും അയൽദ്വീപായ മാക്ടാനിലെ ഭരണാധികാരിയും ആയിരുന്ന [[ലാപു ലാപു|ലാപു ലാപുവിനെതിരെ]] പോരിനു പുറപ്പെട്ടു. 1521 ഏപ്രിൽ 27-നു നടന്ന മാക്ടാനിലെ ആ യുദ്ധത്തിൽ [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലൻ]] കൊല്ലപ്പെട്ടു. മഗല്ലന്റെ മരണത്തെ തുടർന്ന്, പര്യവേഷകസംഘത്തിൽ അവശേഷിച്ചവർ മടങ്ങിപ്പോയി. എങ്കിലും പിൽക്കാലത്ത് [[സ്പെയിൻ]] പുതിയ സംഘങ്ങളെ അയച്ചതോടെ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സെബൂ ഉൾപ്പെടെ മുഴുവൻ ഫിലിപ്പീൻ ദ്വീപുകളും [[സ്പെയിൻ|സ്പെയിനിന്റെ]] അധിനിവേശത്തിലാവുകയും പത്തൊൻപതാം നൂറ്റാണ്ടിനെ അവസാനം വരെ അതു തുടരുകയും ചെയ്തു.<ref>Philippine History.com, [http://www.philippinecountry.com/philippine_history/spanish_colonization.html സ്പനിഷ് കോളനീകരണം]</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്