"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ജനസംഖ്യയിൽ ഭൂരിഭാഗവും കത്തോലിക്കരാണ്. [[ഇസ്ലാം]], [[ബുദ്ധമതം|ബുദ്ധ]], [[ഹിന്ദുമതം|ഹിന്ദു]] മതവിശ്വാസികളുടെ ന്യൂനപക്ഷവും ഇവിടെയുണ്ട്. സെബൂവിലെ റോമൻ കത്തോലിക്കാ അതിരൂപതയുടെ കീഴിൽ പ്രധാനപ്പെട്ട ഒട്ടേറെ പള്ളികളുണ്ട്. പ്രവിശ്യാതലസ്ഥാനത്തെ ഉണ്ണിയേശുവിന്റെ ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്ന "സെബൂവിലെ വിശുദ്ധശിശു"-വിന്റെ (സാന്തോ നീനോ ഡെ സെബൂ) പ്രതിമ ഫിലിപ്പീൻസിലെ ക്രിസ്തുമതപ്രതീകങ്ങളിൽ ഏറ്റവും പുരാതനമാണ്. പതിനാറാം നൂറ്റാണ്ടിൽ കപ്പൽ മാർഗ്ഗം ലോകം ചുറ്റിസഞ്ചരിച്ച പോർത്തുഗീസ് പര്യവേഷകൻ [[ഫെർഡിനാന്റ് മഗല്ലൻ]], അന്നത്തെ സെബൂ ഭരണാധികാരി ഹുമാബോൺ രാജാവിന്റെ പട്ടമഹിഷിക്കു സമ്മാനിച്ചതാണ് ഈ പ്രതിമയെന്നാണു ചരിത്രസാക്ഷ്യം.
 
1521-ൽ ഒരു സ്പാനിഷ് പര്യവേഷകസംഘത്തെ നയിച്ച് സെബൂവിൽ എത്തിയ [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലൻ]] ഹുമാബോൺ രാജാവിനേയും അദ്ദേഹത്തിന്റെ രാജ്ഞിമാരേയും 800 അനുചരന്മാരേയും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] പരിവർത്തനം ചെയ്തിരുന്നു. [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനത്തിൽ]] രാജാവിന് 'കാർളോസ്' എന്നും പട്ടമഹിഷി ഹാരാ അമിഹാന് 'ഹുവാന' എന്ന പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] അന്നത്തെ രാജാവിന്റേയും രാജമാതാവിന്റെയും പേരുകളായിരുന്നു അവ. രാജാവുമായി രക്തസഖ്യത്തിൽ (blood pact) ഏർപ്പെട്ട മഗല്ലൻ, രാജാവിന്റെ ശത്രുവും അയൽദ്വീപായ മാക്ടാനിലെ ഭരണാധികാരിയും ആയിരുന്ന ലാപു ലാപുവുമായി യുദ്ധത്തിനൊരുങ്ങി. 1521 ഏപ്രിൽ 27-നു നടന്ന മാക്ടാനിലെ ആൿയുദ്ധത്തിൽ [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലൻ]] കൊല്ലപ്പെട്ടു.<ref>Philippine History.com, [http://www.philippinecountry.com/philippine_history/spanish_colonization.html സ്പനിഷ് കോളനീകരണം]</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്