"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
മദ്ധ്യഫിലിപ്പീൻസിൽ വിസയാ മേഖലയിലെ ഒരു ദ്വീപിന്റെയും അതിനു ചുറ്റുമുള്ള 167 ചെറുദ്വീപുകൾ ചേർന്ന പ്രവിശ്യയുടേയും പേരാണ് '''സെബൂ'''. മുഖ്യദ്വീപ്, തെക്കു-വടക്കായി 225 കിലോമീറ്റർ നീളത്തിൽ വീതി കുറഞ്ഞതാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ സെബൂ നഗരം [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ഏറ്റവും പഴയ പട്ടണമാണ്. മുഖ്യദ്വീപിനടുത്തുള്ള ചെറിയദ്വീപായ മാക്ടാനിലെ അന്തരാഷ്ട്രവിമാനത്താവളത്തിന് പ്രാധാന്യത്തിലും തിരിക്കലും [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] രണ്ടാം സ്ഥാനമുണ്ട്. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ഏറ്റവും വികസിതമായ പ്രവിശ്യകളിലൊന്നാണ് സെബൂ. വിസയാ പ്രദേശത്തെ വ്യാപാര, വ്യാവസായിക, വിദ്യാഭ്യാസസംരംഭങ്ങളുടെ കേന്ദ്രമാണ് സെബൂ നഗരം.
 
ജനസംഖ്യയിൽ ഭൂരിഭാഗവും കത്തോലിക്കരാണ്. ഇസ്ലാം, ബുദ്ധ, ഹിന്ദു മതവിശ്വാസികളുടെ ന്യൂനപക്ഷവും ഇവിടെയുണ്ട്. പ്രവിശ്യാതലസ്ഥാനത്തെ ഉണ്ണിയേശുവിന്റെ ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്ന "സെബൂവിലെ വിശുദ്ധശിശുവിന്റെവിശുദ്ധശിശു"-വിന്റെ (സാന്തോ നീനോ ഡെ സെബൂ) പ്രതിമ ഫിലിപ്പീൻസിലെ ക്രിസ്തുമതപ്രതീകങ്ങളിൽ ഏറ്റവും പുരാതനമാണ്. പതിനാറാം നൂറ്റാണ്ടിൽ കപ്പൽ മാർഗ്ഗം ലോകം ചുറ്റിസഞ്ചരിച്ച പോർത്തുഗീസ് പര്യവേഷകൻ ഫെർഡിനാന്റെ മഗല്ലൻ, അന്നത്തെ സെബൂ ഭരണാധികാരി ഹുമാബോൺ രാജാവിന്റെ പട്ടമഹിഷിക്കു സമ്മാനിച്ചതാണ് ഈ പ്രതിമയെന്നാണു ചരിത്രസാക്ഷ്യം. സെബൂവിലെ റോമൻ കത്തോലിക്കാ അതിരൂപതയുടെ കീഴിൽ പ്രധാനപ്പെട്ട ഒട്ടേറെ പള്ളികളുണ്ട്.
 
2007-ലെ കാനേഷുമാരിക്കണക്കനുസരിച്ച് സെബൂ പ്രവിശ്യയിലെ ജനസംഖ്യ 25 ലക്ഷത്തോളം വരും. അതിന്റെ മൂന്നിലൊന്നോളം പ്രവിശ്യാ തലസ്ഥാനമായ സെബൂ നഗരത്തിലാണ്. സെബൂ പ്രവിശ്യയിലെ മുഖ്യഭാഷയായ സെബൂവാനോയ്ക്ക് വിസയാ പ്രദേശത്തെ മറ്റു മേഖലകളിലും പ്രചാരമുണ്ട്.
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്