"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: vi:Hải đăng
വരി 26:
 
==ഇന്ത്യയിലും കേരളത്തിലും==
ഇന്ത്യയിൽ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും തീരത്ത് ദീപസ്തംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തെക്കേയറ്റം മുതൽ മുംബൈ വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമതീരപ്രദേശം [[കേരളത്തിലെ വിളക്കുമാടങ്ങൾ|കേരളം]], തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ്. ഇന്ത്യയിൽ ഗോവയ്ക്കു തെക്കുള്ള തീരം മലബാർ കോസ്റ്റ് എന്നും മഹാരാഷ്ട്രയുടെ തീരപ്രദേശം കൊങ്കൺ കോസ്റ്റ് എന്നുമാണ് ചരിത്രപരമായി അറിയപ്പെട്ടിരുന്നത്. വ്യാപാരത്തിനായി എത്തിയ യൂറോപ്യൻ അധിനിവേശക്കാർക്ക് ഇവിടെയുള്ള തുറമുഖങ്ങൾ വളരെ സൌകര്യപ്രദങ്ങളായി. കന്യാകുമാരി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ഗോവ, മുംബൈ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. നാവികയാത്ര സുരക്ഷിതവും സുഗമവുമാക്കാൻ ഇവിടെയെല്ലാം ദീപസ്തംഭങ്ങൾ സ്ഥാപിക്കപ്പെട്ടു. മണൽനിറഞ്ഞ ഈ തീരപ്രദേശത്തിന്റെ പ്രത്യേകത ഇവിടത്തെ ബീച്ചുകളുടെ പിന്നിൽ പശ്ചിമഘട്ടമലനിരകൾ ഉയർന്നുനില്ക്കുന്നു എന്നതാണ്.
 
ഇന്ത്യയിൽ, ഷിപ്പിങ് മന്ത്രാലയത്തിന്റെ ഒരു ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഒഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് (DGLL) ആണ് നാവികകാര്യങ്ങളുടെ ഭരണച്ചുമതല വഹിക്കുന്നത്. എന്നാൽ മുംബൈപ്രദേശംമാത്രം മുംബൈ പോർട്ട് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്