"ഓരില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
== ഔഷധഗുണങ്ങൾ ==
ശരീരത്തിലെ വർദ്ധിച്ച [[വാതം]],[[പിത്തം]],[[കഫം]] എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു<ref name="ref1"/><ref name="ref2">[http://ayurvedicmedicinalplants.com/plants/1648.html‌ ഓരിലയെക്കുറിച്ച് ] ചില അടിസ്ഥാന വിവരണങ്ങൾ
</ref>. കൂടാതെ, [[ചുമ]],[[ജ്വരം]],[[ശ്വാസകോശം|ശ്വാസകോശരോഗങ്ങൾ]], [[ഛർദ്ദി]],[[അതിസാരം]],[[വ്രണം]] അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു<ref name="ref2"/>. [[അഷ്ടാംഗഹൃദയം|അഷ്ടാംഗഹൃദയത്തിൽ]] [[ഹൃദയം|ഹൃദയത്തിലേക്ക്]] ശരിയായ രീതിയിൽ [[രക്തം|രക്തപ്രവാഹം]] നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര്‌ [[കഷായം]] വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓരിലവേരും [[കറ്റാർ വാഴ|ചെന്നിനായകവും]] ചേർത്ത് (ഓരോന്നും 5ഗ്രാം വീതം) പൊടിച്ച് കഴിച്ചാൽ ഒടിവ്, ചതവ് തുടങ്ങിയവമൂലമുള്ള വേദന ശമിക്കും<ref name="ref1"/>. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന് [[ചരകസംഹിത|ചരകസംഹിതയിൽ]] രേഖപ്പെടുത്തിയിട്ടുണ്ട്<ref name="ref1"/>. ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത അദ്ധ്യായം 24ൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായുള്ള [[വയറിളക്കം]], രക്തം കലർന്നോ [[കഫം]] കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് [[മോര്‌|മോരുകാച്ചി]] കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ [[തേൾ|തേള്വിഷത്തിന്‌]] ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതാണെന്ന് ചെറുകുളപ്പുറത്ത് കൃഷ്ണൻ നമ്പൂതിരി തന്റെ കൃതിയായ [[വിഷവൈദ്യസാരസമുച്ചയം|വിഷവൈദ്യസാരസമുച്ചയത്തിൽ]] രേഖപ്പെടുത്തിക്കാണുന്നു. [[രസോനാദികഷായം‍|രസോനാദികഷായ]]ത്തിലെ പ്രധാന ചേരുവയും ഓരിലയാണ്‌<ref name="ref1"/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓരില" എന്ന താളിൽനിന്ന് ശേഖരിച്ചത്