"മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 72:
1958ൽ സി.എ.ആർ ഫ്രഞ്ച് സമൂഹത്തിന്റെ പരിധിയുള്ള സ്വയംഭരണ പ്രദേശമായി മാറി. 1960 ആഗസ്ത് 13ന് സ്വതന്ത്രരാഷ്ട്രമായി. സ്വാതന്ത്ര്യത്തിനു ശേഷം മൂന്നു ദശകത്തോളം സി.എ.ആർ ഭരിച്ചത് മാറിവരുന്ന പ്രസിഡന്റുമാരും ചക്രവർത്തിയും ചേർന്നാണ്. ചക്രവർത്തി പദം ബലം പ്രയോഗിച്ചോ ജനസമ്മിതി ഇല്ലാതെയോ ആണ് കരസ്തമാക്കിയിരുന്നത്. ഈ ഭരണവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള അതൃപ്തിയും അന്തർദേശീയ സമ്മർദ്ദവും കാരണം [[ശീതയുദ്ധം|ശീതയുദ്ധത്തിനു]] ശേഷം ഈ വ്യവസ്ഥിതി മാറ്റപ്പെട്ടു.
 
ആദ്യത്തെ ബഹു രാഷ്ട്രീയ കക്ഷി ജനാധിപത്യ തിരഞ്ഞെടുപ്പ് 1993 ൽ സി.എ.ആറിൽ നടന്നു. ജനങ്ങളുടെ സംഭാവനകളും ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓഫ് ഇലക്ടറൽ അഫയേഴ്സിന്റെ സഹായങ്ങളും കൂടിയാണ് തിരഞ്ഞെടുപ്പിനുള്ള അടിത്തറ സജ്ജമാക്കിയത്. ഏംഗ്-ഫെലിക്സ് പതാസെ(Ange-Félix Patassé) ആണ് തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റായി അധികാരത്തിലേറിയത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സർക്കാരിന് ജനസമ്മിതി പാടെ നഷ്ടപ്പെട്ടു അതോടെ 2003ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പിന്തുണയോടുകൂടി ജനറൽ [[ഫ്രാങ്കോയിസ് ബോസിസെ]](François Bozizé) അധികാരം പിടിച്ചെടുത്തു. 2005 മെയ് മാസത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പ്രസിഡന്റായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് 2007ൽ നടന്ന പ്രക്ഷോഭങ്ങൾ മൂലം 2008 ജനുവരി 22നു ഫോസ്റ്റിൻ-അർചേഞ്ജ് ടൊഡെറ നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റിനു ബോസിസെ രൂപം നൽകി.
 
വലിയ തോതിലുള്ള ധാതു നിക്ഷേപവും([[യുറേനിയം]], [[പെട്രോളിയം]], [[വജ്രം]], [[സ്വർണ്ണം]])<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/ct.html|title= Central African Republic: Natural resources|work=The World Factbook|publisher=CIA|accessdate=2012-03-06}}</ref> ഫലഭൂയിഷ്ടമായ കൃഷിഭൂമിയും ഉണ്ടെങ്കിലും സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ഇന്ന് ലോകത്തിലെ ഏറ്റവും അവികസിത രാജ്യങ്ങളിൽ ഒന്നാണ്. ആഫ്രിക്കയിലെ പത്ത് എറ്റവും അവികസിത രാജ്യങ്ങളുടെ പട്ടികയിലും സി.എ.ആർ ഇടം പിടിച്ചിരിക്കുന്നു. [[മാനവ വിഭവശേഷി സൂചിക|മാനവ വിഭവശേഷി സൂചികയനുസരിച്ച്]] സി.എ.ആറിന്റേത് 0.343 ആണ്.ഇതു പ്രകാരം ലോകത്തിലെ 187 രാജ്യങ്ങളിൽ 179ആം സ്ഥാനത്താണ് സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് നിലകൊള്ളുന്നത്.<ref>{{cite web|first=എച്ച് ഡി ഐ|last=റാങ്കിങ്ങ്സ്|title=എച്ച് ഡി ഐ|url=http://hdr.undp.org/en/statistics/}}</ref>
==ചരിത്രം==
ക്രി.മു. 1000 ത്തിനും ക്രി.പി. 1000 ത്തിനും ഇടയിൽ ഉബാംഗിയൻ ഭാഷ സംസാരിക്കുന്ന ജനങ്ങൾ [[സുഡാൻ|സുഡാനിൽ]] നിന്നും സി.എ.ആറിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിപ്പാർത്തു. അതേ കാലഘട്ടത്തിൽ തന്നെ [[ബാൻടു]] ഭാഷ സംസാരിക്കുന്ന ചെറിയ ഒരു ജനവിഭാഗം സി.എ.ആറിന്റെ തെക്കുപടിഞ്ഞാറേ പ്രദേശങ്ങളിലും മദ്ധ്യസുഡാനിക് ഭാഷക്കാരായ ജനങ്ങൾ ഔബാങ്ങി മേഖലയിലും താമസം തുടങ്ങി.<ref>http://www.nationsencyclopedia.com/Africa/Central-African-Republic-HISTORY.html#b</ref>
 
ഒട്ടുമിക്ക സി.എ.ആർ നിവാസികളും ഉബാംഗിയൻ അല്ലെങ്കിൽ ബാൻടു സംസാരിക്കുന്നവരായിരുന്നു. നീലോ-സഹാറൻ കുടുംബത്തിൽ പെട്ട ഭാഷകൾ സംസാരിക്കുന്ന ഒരു ന്യൂനപക്ഷ ജനവിഭാഗവും അവിടെ ഉണ്ടായിരുന്നു. അവസാന കുടിയേറ്റക്കാരിൽ പെട്ട മുസ്ലീം കച്ചവടക്കാർ [[അറബിക്]] അല്ലെങ്കിൽ [[ഹോസ]] ഭാഷ ഉപയോഗിച്ചു.
== അവലംബം ==
 
"https://ml.wikipedia.org/wiki/മദ്ധ്യ_ആഫ്രിക്കൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്