"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,728 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടിപ്പുഴ]]യുടെ തീരത്താണ് '''തുമ്പൂർമുഴി''' എന്ന ഗ്രാമം. [[കേരള കാർഷിക സർവ്വകലാശാല]]യുടെ [[കന്നുകാലിവളർത്തൽ]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. <ref> http://kau.edu/cbfthumburmuzhi.htm</ref>ചാലക്കുടിപ്പുഴയിൽ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളിൽ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.
 
== തുമ്പൂർമുഴി തടയണ ==
 
ചാലക്കുടി നദിതട പദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ പണിതിരിക്കുന്ന തടയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചിലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
 
== ശലഭങ്ങളും ഉദ്യാനവും ==
 
തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.
 
 
== കന്നുകാലി വളർത്തൽ കേന്ദ്രം ==
 
[[കേരള കാർഷിക സർവ്വകലാശാല]]യുടെ [[കന്നുകാലിവളർത്തൽ]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. <ref> http://kau.edu/cbfthumburmuzhi.htm</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1408334" എന്ന താളിൽനിന്ന് ശേഖരിച്ചത്