"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
== ജീവിതരേഖ ==
തിരുവിതാംകൂറിലെ പ്രശസ്തമായ മുസ്ലിം കുടുംബമായ പൂന്ത്രാൻ വിളാകത്ത്, സയിദ് മുഹമ്മദിന്റെയും മുഹമ്മദ് ബീവിയുടെയും നാലു മക്കളിൽ മൂത്തമകനായി [[1909]] [[ഡിസംബർ 20]]-ന്‌ [[തിരുവിതാംകൂർ]] നാട്ടുരാജ്യത്തിലെ [[വക്കം (ഗ്രാമപഞ്ചായത്ത്) | വക്കം]] ഗ്രാമത്തിൽ ജനിച്ചു. രണ്ട് സഹോദരന്മാരും (മുഹമ്മദ് അബ്ദ, അബ്ദുൽ ലത്തീഫ്) ഒരു സഹോദരിയും (സഫിയ ബീവി) അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാതൃസഹോദരൻ [[വക്കം അബ്ദുൽ ഖാദർ മൗലവി]] [[കേരളം|കേരളത്തിലെ]] മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു. മജീദിന്റെ പിതാവിന്റെ മാതൃകുടുംബം [[മധുര|മധുരയിൽനിന്നും]], മാതാവിന്റെ കുടുംബം [[ഹൈദരാബാദ്|ഹൈദരബാദിൽനിന്നും]] തിരുവിതാംകൂറിൽ വന്നു താമസമാക്കിയവരായിരുന്നു. [[അഞ്ചുതെങ്ങ്]] സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു മജീദ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന മജീദ്, രാഷ്ട്രീയത്തിനു പുറമെ [[വോളീബോൾ]], [[ഫുട്ബോൾ]] തുടങ്ങിയ കായിക വിനോദങ്ങളിൽ അതീവ തല്പരനായിരന്നു.
 
[[1936]]-ൽ വക്കം മൗലവിയുടെ സഹോദരപുത്രി, സുലേഹ ബീവിയെ വിവാഹം ചെയ്തു. 1937 ഫെബ്രുവരി 11-നായിരുന്നു അദ്യ മകളായ ഫാത്തിമയുടെ ജനനം. 1940-ൽ രണ്ടാമത്തെ മകളായ നജ്മ ജനിച്ചു. മജീദ്-സുലേഹ ദമ്പതികളുടെ മൂന്നാമത്തെ കുട്ടി ജനന സമയത്തും, നാലാമത്തെ കുട്ടി 6 മാസം പ്രായമുള്ളപ്പോഴും മരണപ്പെട്ടു. തുടർന്ന് 1954-ൽ 14 വയസ്സുള്ള രണ്ടാമത്തെ മകളായ നജ്മയും മരണത്തിനു കീഴടങ്ങി. 1957 ഫെബ്രുവരി 18-നായിരുന്നു അഞ്ചാമത്തെ മകളായ ഷമീമയുടെ ജനനം.
 
== സ്വാതന്ത്ര്യസമരത്തിൽ ==
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്