"ഫിലിപ്പീൻ സ്വതന്ത്രസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനവിഭാഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) "Batac,_Ilocos_Norte.jpg" നീക്കം ചെയ്യുന്നു, Darwinius എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
വരി 1:
[[ചിത്രം: Gregorio Aglipay.jpg|thumb|150px|right|സ്വതന്ത്രസഭയുടെ ആദ്യത്തെ പരമോന്നതമെത്രാൻ ഗ്രിഗോറിയോ ആഗ്ലിപ്പേയ്]]
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] [[കത്തോലിക്കാ സഭ|കത്തോലിക്കാ]] പാരമ്പര്യത്തിൽ പെട്ട ഒരു ദേശീയ [[ക്രിസ്തുമതം|ക്രിസ്തുമത]] വിഭാഗമാണ് '''ഫിലിപ്പീൻ സ്വതന്ത്രസഭ''' (ഇഗ്ലീസിയ പിലിപ്പിനാ ഇൻഡിപ്പെൻഡിന്റേ). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാസഭയിൽ]] നിന്നു വേർപിരിഞ്ഞുണ്ടായ സഭയാണിത്. 1902-ൽ ആ വേർപിരിയലിനു മുൻകൈയ്യെടുത്തത്, [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ആദ്യത്തെ തൊഴിലാളി യൂണിയൻ സഖ്യമായ ഫിലിപ്പീൻ ജനാധിപത്യ തൊഴിലാളി സഖ്യത്തിലെ അംഗങ്ങളാണ്. വ്യതിരിക്തസഭയുടെ സ്ഥാപനത്തിനു നേതൃത്വം കൊടുത്ത ഇസബെലോ ഡി ലോസ് റെയെസിന്റെ നിർദ്ദേശത്തിൽ, ഗ്രിഗോറിയോ ആഗ്ലിപ്പേയ് എന്ന പുരോഹിതൻ <ref>Achutegui, Pedro S. de & Bernad, Miguel A. (1971) "The Religious Coup d'Etat 1898–1901: a documentary history", in ''Religious Revolution in the Philippines'', Volume III. Manila: University Press (cited in Larkin, John A. "Review 74-- No Title", ''The Journal of Asian Studies'', Nov 1972; 32,1. at Proquest (subscription)</ref><ref>[http://www.ifi.ph/history History]</ref> ഈ സഭയുടെ ആദ്യത്തെ തലവനും പരമോന്നത വൈദികമേലദ്ധ്യക്ഷനും ആയി. ആഗ്ലിപ്പേയ്‌-യുടെ പേരു പിന്തുടർന്ന് ഈ സഭ '''ആഗ്ലിപ്പേയൻ സഭ''' എന്ന പേരിലും അറിയപ്പെടുന്നു.
 
[[ചിത്രം:Batac, Ilocos Norte.jpg|thumb|175px|left|ഫിലിപ്പീൻസിൽ ഉത്തര ഇലോക്കോസ് പ്രവിശ്യയിലെ ബാത്താക് നഗരത്തിലുള്ള 'ആഗ്ലിപ്പേയ്' ദേശീയദേവാലയം]]
മൂന്നു നൂറ്റാണ്ടിലേറെ ദീർഘിച്ച [[സ്പെയിൻ|സ്പാനിഷ്]] ആധിപത്യയുഗത്തിൽ, [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ദേശീയ സഭയിലെ വൈദേശികനേതൃത്വത്തിന്റെ സമ്പദ്ബന്ധങ്ങൾക്കും ചൂഷണത്തിനും അഴിമതിക്കും പൗരോഹിത്യത്തിന്റെ അധഃപതനത്തിനും എതിരെ വളർന്നുവന്ന പ്രതിക്ഷേധമാണ് [[സ്പാനിഷ്|സ്പാനിഷ്]] അധിനിവേശത്തിന്റെ അന്ത്യത്തിൽ മാതൃസഭയിൽ നിന്നുള്ള ഈ വിഭാഗത്തിന്റെ വേർപിരിയലിൽ കലാശിച്ചത്. [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] പരമാധികാരത്തിന്റേയും വൈദികബ്രഹ്മചര്യത്തിന്റെയും തിരസ്കാരം ഒഴിച്ചാൽ മറ്റു മിക്കവാറും കാര്യങ്ങളിൽ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ വിശ്വാസങ്ങൾ]] തന്നെയാണ് ഈ സഭ പിന്തുടരുന്നത്.
 
"https://ml.wikipedia.org/wiki/ഫിലിപ്പീൻ_സ്വതന്ത്രസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്