"കെ. പങ്കജാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==ജീവിതരേഖ==
പേട്ടയിൽ പോലീസ് ഹെഡ്‌കോൺസ്റ്റബിളായിരുന്ന എം.കേശവന്റെയും കെ.ലക്ഷ്മിയുടേയും മകനായി 1928 ജനവരി 25 ന് പങ്കജാക്ഷൻ ജനിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. നിരാഹാര സമരങ്ങളിലും പിക്കറ്റിങ്ങുകളിലും പങ്കെടുത്ത് പോലീസിന്റെ കൊടിയ മർദനങ്ങൾക്കിരയായ കെ.പങ്കജാക്ഷൻ 1957-ൽ അന്നത്തെ ഉള്ളൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977 (തിരു.വെസ്റ്റ്), 1980, 82, 87 (ആര്യനാട് മണ്ഡലം) വർഷങ്ങളിലും നിയമസഭയിലെത്തി. 1977-ൽ [[സി. അച്യുതമേനോൻ]] മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. തുടർന്ന് [[കെ. കരുണാകരൻ]], [[എ.കെ. ആന്റണി|എ.കെ. ആന്റണി]], [[പി.കെ. വാസുദേവൻ നായർ]], [[ഇ.കെ. നായനാർ]] മന്ത്രിസഭകളിലും അംഗമായി. തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയ വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്ന നിലയിലും പേരെടുത്തു. ഗുസ്തി, ബാഡ്മിന്റൺ, ഫുട്‌ബോൾ എന്നീ കളികളിലും സമർഥനായിരുന്നു.<ref>http://www.mathrubhumi.com/online/malayalam/news/story/1798173/2012-08-29/kerala</ref>
==മന്ത്രി==
പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ
പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister for Works) 11-04-1977 മുതൽ 25-04-1977 വരെ
സ്‌പോർട്‌സ് വകുപ്പ് മന്ത്രി 27-04-1977 മുതൽ 27-10-1978 വരെയും 29-10-1978 മുതൽ 07-10-1979 വരെ
തൊഴിൽ വകുപ്പ് മന്ത്രി 02-04-1987 മുതൽ 17-06-1991 വരെ
 
==കൃതികൾ==
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കെ._പങ്കജാക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്