"ഡെന്മാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cdo:Dăng-măk
വരി 148:
===ഭാഷ===
 
[[നോർവെ|നോർവീജിയന്]]‍, [[സ്വീഡൻ|സ്വീഡിഷ്]] ഭാഷകളുമായി അഭേദ്യമായ ബന്ധമുള്ള ഡാനിഷാണ് (Danish) ഡെൻമാർക്കിന്റെ ഔദ്യോഗിക [[ഭാഷ]]. [[ഇംഗ്ലീഷ്|ഇംഗ്ലീഷും]] പ്രചാരത്തിലുണ്ട്. ഉത്തര ജട്‌ലൻഡിലും ബോൺഹോം [[ദ്വീപ്|ദ്വീപിലും]] തനതായ പ്രാദേശിക ഭാഷകൾ ഉപയോഗത്തിലുണ്ട്. ജർമനാണ് ജർമൻ വംശീയ ന്യൂനപക്ഷത്തിന്റെ മുഖ്യ വ്യവഹാരഭാഷ.<ref>[http://iguide.travel/Denmark/Language ഡന്മാർക്കിലെ ഭാഷ]</ref>ഇന്തോ-യൂറോപ്യൻ ഗോത്രത്തിലെ ജർമാനിക് ഉപവിഭാഗത്തിൽ ഉത്തര സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഒരു ഭാഷ. ഏകദേശം അൻപതു ലക്ഷത്തിലധികം ജനങ്ങൾ ഉപയോഗിച്ചുവരുന്നു. ഡെൻമാർക്കിലെ ഔദ്യോഗിക ഭാഷയായ ഡാനിഷ്, ഗ്രീൻലാൻഡ്, ജ്ജൂട്ട്ലാൻഡ്, ഡാനിഷ് ദ്വീപുകൾ, ബോൺഹോം, ഫറോയ് ദ്വീപുകൾ എന്നിവിടങ്ങളിലാണ് മുഖ്യമായും പ്രചാരത്തിലിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി സ്ക്കാൻഡിനേവിയൻ ഭാഷകളായ നോർവീജിയൻ, സ്വീഡിഷ് എന്നിവയോട് അടുത്ത ബന്ധമുള്ള ഡാനിഷിന്റെ ഒരു ഭാഷാഭേഭമാണ് നോർവേ നഗരങ്ങളിൽ സംസാരിക്കപ്പെടുന്നതെന്ന് അഭിപ്രായമുണ്ട്. ഈ ഭാഷാഭേദത്തെ ഡാനോ-നോർവീജിയൻ എന്നു വിളിക്കുന്നു.
ജർമൻ അതിർത്തി പ്രദേശങ്ങളിലും ഡാനിഷ് ഭാഷ സംസാരിക്കുന്നവരുണ്ട്. 1658 വരെ സ്വീഡൻ പ്രദേശങ്ങളായ സ്കെയിൻ, ബ്ലെകിംഗോ, ഹാലൻഡ് എന്നിവിടങ്ങളിലും 1500-1814 കാലഘട്ടത്തിൽ നോർവേയിലും ഐസ്ലാൻഡ്, ഫറോയ് ദ്വീപുകൾ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലും രണ്ടാം ഭാഷയായും ഡാനിഷ് ഉപയോഗിച്ചിരുന്നു. സ്ക്കാൻഡിനേവിയൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായ ഭാഷയാണ് ഡാനിഷ്. വിസ്തീർണത്തിൽ ചെറുതെങ്കിലും ഡെൻമാർക്കിൽ വൈവിധ്യമാർന്ന ധാരാളം ഭാഷാഭേദങ്ങൾ ഉപയോഗത്തിലുണ്ട്. ഡെൻമാർക്കിന്റെ തലസ്ഥാന നഗരിയായ കോപ്പൻഹാഗൻ, സീലാൻഡ് എന്നിവിടങ്ങളിൽ മാനക ഭാഷാ രൂപത്തിനാണ് പ്രചാരം. ഓരോ ദ്വീപിനും സ്വന്തമായി ഓരോ ഭാഷാഭേഭമുണ്ട്. ഈ ഭാഷാഭേദങ്ങൾ പരസ്പരം മനസ്സിലാക്കാനും പ്രയാസമാണ്. 'ഡാൻസ്ക്' എന്ന് തനതായ പേരുള്ള ഡാനിഷും നോർവിജിയനും ഒരേ ലിപിയാണുള്ളത്. ഇംനീഷിലെ ഇരുപത്താറ് അക്ഷരങ്ങൾക്ക് പുറമേ ae, ø, a° (aa) എന്നീ അക്ഷരങ്ങളും ഇവയിലുണ്ട്.
 
===മതം===
"https://ml.wikipedia.org/wiki/ഡെന്മാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്