"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ ഭൂഭാഗമാണ് ഡെക്കാൺ.{{അവലംബം}} ഒട്ടനവധി ചെറു പീഠഭൂമികൾ ചേർന്നാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്. പീഠഭൂമിയുടെ പകുതിയിലധികം ഭാഗത്തും [[പൂർവകേംബ്രിയൻ]] മുതൽക്കുള്ള [[നീസ്]], [[ഷിസ്റ്റ്]] തുടങ്ങിയ ശിലകൾ കാണപ്പെടുന്നു. ടെർഷ്യറിയുടെ ആരംഭത്തിലും [[ക്രിട്ടേഷ്യസ്|ക്രിട്ടേഷ്യസിന്റെ]] അവസാനത്തിലും ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങളുടെ പരിണതഫലമാണ് ഈ പീഠഭൂമി എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ അനുമാനം. പീഠഭൂമിയുടെ ചില ഭാഗങ്ങളിൽ കനമേറിയ ലാവാ നിക്ഷേപം കാണപ്പെടുന്നുണ്ട്. ഇതിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ ലാവാ പാളിക്ക് 300 മീറ്ററിലേറെ കനമുണ്ട്. [[സമാന്തരലാവാപാളി|സമാന്തരലാവാപാളികളാൽ]] ആവൃതമായ ഈ ഭാഗം [[ഡെക്കാൺ ട്രാപ്]] എന്ന പേരിലറിയപ്പെടുന്നു. അഗ്നിപർവത വിസ്ഫോടനാനന്തരം ഉണ്ടായ ഭ്രംശന പ്രക്രിയയാണ്[[ഭ്രംശനം|ഭ്രംശനപ്രക്രിയയാണ്]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടനിരകളുടെ]] ഉദ്ഭവത്തിന് കാരണമായതെന്നാണ് അനുമാനം.
 
നദികളുടെ അപരദന പ്രക്രിയമൂലം സമതലങ്ങളായി മാറിയ പ്രദേശങ്ങളും (Peneplain), ചെറുകുന്നുകളും അവശിഷ്ട ഖണ്ഡങ്ങളും (residual blocks) നിറഞ്ഞതാണ് ഡെക്കാൺ പ്രദേശം. 606 മീ. ആണ് ഡെക്കാണിന്റെ ശ. ശ. ഉയരം. എന്നാൽ ചില പ്രദേശങ്ങൾക്ക് 750 മീ. -ലധികം ഉയരം കാണുന്നുണ്ട്. പൊതുവേ കിഴക്കോട്ടാണ് ഡെക്കാൺ പ്രദേശത്തിന്റെ ചായ്മാനം. അറേബ്യൻ തീരത്ത് നിന്നും ഏകദേശം 80 കി. മീ. അകലെ നിന്നുദ്ഭവിക്കുന്ന നദികൾ പീഠഭൂമിയെ മുറിച്ച് കടന്ന് ബംഗാൾ ഉൾക്കടലിൽ ചെന്നു പതിക്കുന്നു. 480 മുതൽ 960 കി. മീ. വരെ ദൈർഘ്യമുള്ള ഇവിടത്തെ നദികൾ പൊതുവേ കിഴക്കൻ ദിശയിലേക്കാണ് ഒഴുകുന്നത്. ഗോദാവരി, കൃഷ്ണ, കവേരി എന്നിവയാണ് ഡെക്കാണിലെ മുഖ്യനദികൾ. ആഴക്കുറവും വർദ്ധിച്ച വീതിയും ഡെക്കാൺ നദികളുടെ പ്രത്യേകതയാകുന്നു. മഴയെ മാത്രം ആശ്രയിക്കുന്ന നദികൾ വേനൽക്കാലത്ത് വറ്റിപ്പോകുന്നതിനാൽ ജലസേചനത്തിന് പൂർണമായും ഇവയെ ആശ്രയിക്കുവാൻ കഴിയുന്നില്ല. പീഠഭൂമിയുടെ ഉത്തര-മധ്യഭാഗങ്ങൾ വടക്കോട്ട് ചരിഞ്ഞിറങ്ങുന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. തത്ഫലമായി. ഇവിടത്തെ നദികൾ ഗംഗാതടത്തിലേക്കൊഴുകുന്നു. സോൺ, ചമ്പൽ എന്നിവയാണ് ഈ മേഖലയിലെ മുഖ്യനദികൾ.
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്