"കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
കുന്നിനു മുകളിലെത്തുമ്പോൾ വിശാലമായ പുൽപ്പരപ്പ്‌. പുൽ‍പ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന കൊലക്കിണർ. വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരമുണ്ട്. [[ഖിലാഫത് പ്രസ്ഥാനം|ഖിലാഫത്തു]] നേതാക്കളുടെ വിചാരണ സ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു. [[വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി|വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയേയും]] കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്മ്രാജ്യം വധിച്ചത് ഇവിടെയാണ്.
 
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഈ പ്രദേശം പട്ടാളത്തിൻെറ കൈവശമായിരുന്നു. മലപ്പുറം നഗരത്തിലുണ്ടായിരുന്ന പട്ടാള ക്യാമ്പിലെ പട്ടാളക്കാർക്ക് വെടിവെപ്പ് പരിശീലനത്തിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്ന് ഈ കുന്നിൻ ചെരിവിൽ ആയിരുന്നു.
 
സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള ഈ പ്രദേശത്തെ രാഷ്ട്രീയപാർട്ടി സംസ്ഥാന സർക്കാർ മുഖാന്തിരം കേന്ദ്ര ഗവൺമെൻറിൽ ശക്തമായ സമ്മർദം ചെലുത്തിയാണ് ഈ പ്രദേശം സംസ്ഥാന സർക്കാറിന് അനുവദിച്ചുകിട്ടിയത്. ഇപ്പോൾ ജില്ലയിലെ ഏറ്റവുമധികം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന പ്രദേശമായി കോട്ടക്കുന്ന് മാറിയിരിക്കുന്നു.
 
ഇവിടം ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്‌. സന്ദർശകരെ ആകർഷിക്കുന്നതിനായി ടൗൺഹാളും, ആർട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു.കോട്ടക്കുന്നില് പാര്ക്കിംഗിന് ഫീ ഈടാക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/കോട്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്