"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: eo:Microsoft
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: vec:Microsoft Corporation; സൗന്ദര്യമാറ്റങ്ങൾ
വരി 18:
ലോകത്തിലെ ഏറ്റവും മികച്ച [[വിവരസാങ്കേതികവിദ്യ|വിവരസാങ്കേതികവിദ്യാകമ്പനികളിൽ]] <ref>''Forbes'': [http://www.forbes.com/lists/2010/18/global-2000-10_The-Global-2000_IndName_17.html ''The Global 2000 sorted by industry (21-apr-2010)'']</ref>ഒന്നും ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന '''മൈക്രോസോഫ്റ്റ്'''. [[ഓപ്പറേറ്റിങ് സിസ്റ്റം]], [[ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ]], [[സുരക്ഷാ പ്രോഗ്രാമുകൾ]], [[ഡാറ്റാബേസ്]], [[കമ്പ്യൂട്ടർ കളികൾ]], വിനോദ സോഫ്റ്റ്‌വെയറുകൾ, [[കമ്പ്യൂട്ടർ ഹാർഡ്‌വെയർ|ഹാർഡ്‌വെയറുകൾ]] തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. <ref>http://www.microsoft.com/switzerland/msdn/de/awards/tech_Awards_en.aspx</ref>102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓൺലൈൻ സേവനങ്ങളും നൽകുന്നു. [[വിൻഡോസ്]] എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. റെഡ്മണ്ടിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഓഫീസ് എന്ന സോഫ്റ്റ്വെയർ സഞ്ചയവും വളരെ പേരുകേട്ടതാണ്. 102 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 90,000 ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. സ്റ്റീവ് ബാമർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വർഷത്തെ വിറ്റുവരവ് 6000 കോടി ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ. <ref>http://www.microsoft.com/presspass/inside_ms.mspx</ref>കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടർരംഗത്തെ കുത്തക നിലനിർത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയർ സംരംഭങ്ങളും അതുപോലെ ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.
 
== ചരിത്രം ==
ഇന്റൽ കമ്പനി അവരുടെ 8080 മൈക്രോപ്രോസസർ പുറത്തിറക്കിയ കാലം. 200 ഡോളറിൽ താഴെ വിലവരുന്ന ഈ ചിപ്പ് ഉപയോഗിച്ച് സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന വിധത്തിൽ കംപ്യൂട്ടറുകളുണ്ടാക്കാമെന്ന് ബിൽഗേറ്റ്സ് അന്നേ കണക്കുകൂട്ടി. ഈ കണക്കുകൂട്ടൽ തെറ്റിയില്ല. ചെറിയ മുതൽ മുടക്കിൽ കംപ്യൂട്ടർ ലഭ്യമാവുമ്പോൾ അതിനുവേണ്ട സോഫ്റ്റ്വെയറും വേണമല്ലോ? ഈയൊരു വിടവ് നികത്താൻ ബിൽഗേറ്റ്സ് തന്റെ സ്വതസിദ്ധമായ ബിസിനസ് ബുദ്ധി പുറത്തെടുത്തു. സാഹചര്യം മുതലാക്കാൻ അന്ന് തുടങ്ങിയതാണ് മൈക്രോ-സോഫ്റ്റ് എന്ന കമ്പനി.
 
വരി 30:
[[MS-DOS]] എന്ന പേരിൽ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മൾ അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടർലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാൻ.
 
== മൈക്രോസോഫ്റ്റ് വിൻഡോസ് ==
{{Main|മൈക്രോസോഫ്റ്റ് വിൻഡോസ്}}
മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പൊതുവെ അറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് വിൻഡോസ് എന്നാണ്. എല്ലാ പതിപ്പുകൾക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും വിൻഡോസ് അധിഷ്ഠിത സോഫ്റ്റ്വെയറുകളിൽ വിജയംവരിച്ചതാണ് കമ്പനിയുടെ പ്രോഡക്ടുകൾക്ക് ഇങ്ങനെ ഒരു പൊതുപേര് നേടിക്കൊടുത്തത്. 1985 നവംബർ മാസത്തിലാണ് കമ്പനി ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുള്ള വിൻഡോസ് 1.0 വേർഷൻ പുറത്തിറക്കുന്നത്. എം. എസ്. ഡോസിൽ ഉപയോഗിച്ചിരുന്ന കാരക്ടർ യൂസർ ഇന്റർഫേസിനു പകരം കംപ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ ചിത്രരൂപത്തിൽ (ഐക്കണുകൾ) നൽകി കംപ്യൂട്ടറിന്റെ ഉപയോഗരീതി എളുപ്പമാക്കി എന്നുള്ളതാണ് വിൻഡോസിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകരണം ലഭിച്ച വിൻഡോസിന്റെ ആദ്യപതിപ്പിനു ശേഷം വിൻഡോസ് 3.1, വിൻഡോസ് 95, വിൻഡോസ് 98, വിൻഡോസ് എൻ.ടി, വിൻഡോസ് 2000, വിൻഡോസ് മില്ലേനിയം, വിൻഡോസ് എക്സ്.പി, വിൻഡോസ് വിസ്ത എന്നീ പേരുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. വിപണിയിൽ വിജയം ഉറപ്പിച്ചതിനെത്തുടർന്നുണ്ട് മൈക്രോസോഫ്റ്റിന് പല പ്രശ്നങ്ങളുമുണ്ടായി. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചെന്നാരോപിച്ച് അമേരിക്കൻ ഗവൺമെന്റ് മൈക്രോസോഫ്റ്റിനെതിരായി അന്വേഷണം നടത്തിയിട്ടുണ്ട്. വിപണിയിൽ മൈക്രോസോഫ്റ്റിനുള്ള സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നും നടത്തിയിട്ടില്ലെന്ന ഗേറ്റ്സിന്റെ നിലപാട് അംഗീകരിക്കാൻ നീതിപീഠം തയ്യാറായിരുന്നില്ല. അതുകൊണ്ട് വലിപ്പവും കുത്തകസ്വഭാവവും കണക്കിലെടുത്ത് കമ്പനിയെ രണ്ടായി പകുക്കാനുള്ള ശ്രമംവരെയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയർ പ്രേമികൾ ഏറ്റവും മനുഷ്യനെ ദുഷ്പേര് കൂടി ബിൽഗേറ്റ്സിനുണ്ട്. അതുകൊണ്ടുതന്നെ ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ ശത്രുക്കളുണ്ടാവുക സ്വാഭാവികവും. ഇതിനിടെ [[വിൻഡോസ് എക്സ്‌പി]] വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണനം കമ്പനി നിർത്തലാക്കി. എങ്കിലും 2014 ഏപ്രിൽ വരെ വിൻഡോസ് എക്സ്.പി യ്ക്കുള്ള സാങ്കേതികസഹായം തുടരാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് 7. വിയന്ന എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ജൂലൈ 22, 2009നാണ്<ref>http://windowsteamblog.com/blogs/windows7/archive/2009/07/22/windows-7-has-been-released-to-manufacturing.aspx </ref>കമ്പനി പുറത്തിറക്കിയത്.
 
== മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും ==
ഓരോ വീട്ടിലും ഓരോ കംപ്യൂട്ടർ. അതിൽ ഉപയോഗിക്കുന്നതാവട്ടെ മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകളും. അതായിരുന്നു ബിൽഗേറ്റ്സിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച ചെറുപ്പക്കാരൻ കംപ്യൂട്ടറിനല്ല, സോഫ്റ്റ്വെയറിലാണ് മികച്ച ഭാവി എന്ന കാര്യവും മുൻകൂട്ടി കണ്ടിരുന്നു. തങ്ങളുടെ എതിരാളികളേക്കാൾ സാങ്കേതികവിദ്യയുടെ ഭാവി അദ്ദേഹത്തിന് മുൻകൂട്ടി കാണാൻ സാധിച്ചിരുന്നു എന്നതിനുള്ള തെളിവാണ് വിൻഡോസ്. സാങ്കേതികജ്ഞാനത്തിൽ മുന്നിട്ടുനിന്ന ഗേറ്റ്സ് ഒരു ബിരുദധാരിപോലുമായിരുന്നില്ല. എന്നിരുന്നിട്ടും സ്വന്തം പരിശ്രമത്താൽ ലോകധനാഢ്യരിൽ ഒരാളായി തീരാൻ ഗേറ്റ്സിന് കഴിഞ്ഞുവെന്നത് യഥാർത്ഥ്യമാണ്. തന്റെ കഴിവ് മനസ്സിലാക്കി കൃത്യമായ സമയത്ത് വളരെ കണിശതയോടെ പദ്ധതികൾ തയ്യാറാക്കി മുന്നോട്ടുനീങ്ങിയ ഈ യുവാവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്റ്റിനെ പിന്നിലാക്കാൻ ഇന്ന് പലരും വിപണിയിൽ വന്നുകഴിഞ്ഞു. ഇതിൽ മുന്നിട്ടുനിന്ന ഗൂഗിളിനെ തടയിടാൻ മൈക്രോസോഫ്റ്റ് തുനിഞ്ഞതുമാണ്. ഇക്കാര്യത്തിൽ യാഹൂവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ തുരത്താനായിരുന്നു പരിപാടി. പക്ഷേ, യാഹൂ അധികാരികൾ മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം സ്വീകരിച്ചില്ല. ഓഹരികൾക്ക് മൈക്രോസോഫ്റ്റ് കല്പിച്ച വില കുറഞ്ഞുപോയെന്നായിരുന്നു യാഹുവിന്റെ പ്രതികരണം. എന്നാൽ പരസ്യം പോലെയുള്ള പോലെയുള്ള മേഖലകളിൽ ഗൂഗിൾ - യാഹൂ സംയുക്ത കരാറുകൾ നിലവിൽവന്നത് മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക സ്ഥാപനങ്ങൾക്ക് വലിയൊരടിയാണ്.
 
== മൈക്രോസോഫ്റ്റും ഇന്ത്യയും ==
ഐ.ടി. രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരോട് ബിൽഗേറ്റിന് തികഞ്ഞ മതിപ്പാണുള്ളത്. ബിൽഗേറ്റ്സിന് ഇന്ത്യയെന്നാൽ പ്രധാനപ്പെട്ട രാജ്യമാണ്. കാരണം മൈക്രോസോഫ്റ്റ് ആസ്ഥാനം കഴിഞ്ഞാൽ അവരുടെ ഗവേഷണവും വികസന പ്രവർത്തനങ്ങൾക്ക് ഒട്ടുമിക്കതും നടക്കുന്നത് ഇന്ത്യയെന്നതു തന്നെ. മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഇന്ത്യ എന്ന പേരിൽ മൈക്രോസോഫ്റ്റിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നത് 1990ൽ ന്യൂഡൽഹിയിലാണ്. 1997ലാണ് ബിൽഗേറ്റ്സ് ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. തുടർന്ന് മൈക്രോസോഫ്റ്റിന്റെ ഡവലപ്മെന്റ് വിഭാഗം 1998ൽ ഹൈദരാബാദിൽ തുടങ്ങി. കമ്പനി ആസ്ഥാനം ഒഴിച്ചു നിർത്തിയാൽ ആഗോളതലത്തിൽ ഏറ്റവും മികച്ച ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടത്തുന്നത് ഇന്ത്യയിലെ ഈ കാമ്പസ്സിലാണ്. 2000ൽ വീണ്ടും ഇന്ത്യയിലെത്തിയ ഗേറ്റ്സ് ഇൻഫോസിസുമായുള്ള ബന്ധങ്ങൾക്ക് തുടക്കം കുറിച്ചു. 100 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഹൈദരബാദിൽ 2002ൽ ഗേറ്റ്സ് വീണ്ടുമെത്തി. 2003ലാണ് ഗ്ളോബൽ ടെക്നിക്കൽ സപ്പോർട്ട് സെന്റർ ബാംഗ്ളൂരിൽ മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. 1.7 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി 2005 ഇന്ത്യയിൽ വീണ്ടുംകാലുകുത്തിയ ബിൽഗേറ്റ്സിന് ഇന്ത്യൻ ഓഫീസുകൾ നൽകിയത് എന്നും മികച്ച റിസൽട്ടുകളായിരുന്നു. മലേറിയയ്ക്കും ക്ഷയത്തിനും പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നത് വേഗത്തിലാക്കാനുള്ള ഗവേഷണങ്ങൾക്ക് സാമ്പത്തികസഹായം നൽകാൻ ബിൽഗേറ്റ്സിന്റെ അധീനതയിലുള്ള ബിൽ മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ മുന്നോട്ടുവന്നിട്ടുണ്ട്. ജോലിയിൽ തന്നെ എപ്പോഴും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഒരു പ്രതിഭാശാലിയാണ് ഇപ്പോൾ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. ബിൽഗേറ്റ്സ് ഇല്ലാത്ത ഒരു മൈക്രോസോഫ്റ്റ്. പൂർണ്ണമായെങ്കിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഇനി ഇതിന്റെ പ്രവർത്തനങ്ങൾ ഏതുതരത്തിൽ മുന്നോട്ടുകൊണ്ടുപോകും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരിട്ടിടപെടാൻ ഇല്ലെന്നേയുള്ളൂ... ബിൽഗേറ്റ്സ് അണിയറയിൽ തന്നെയുണ്ട്.
 
== നാൾ വഴികൾ ==
*1975-കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷാ അധിഷ്ഠിത ഇന്റർപ്രട്ടർ നിർമ്മിച്ചിട്ടുണ്ടെന്ന വ്യാജേന 'മിറ്റ്സ്' അധികൃതരെ വിളിച്ചുപറയുന്നു. മിറ്റ്സ് അധികൃതർ അതിനെ സ്വാഗതം ചെയ്തു. പിന്നെ ഇന്റർപ്രട്ടർ നിർമ്മിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അലനും ഗേറ്റ്സും. ഇരുവരും രാപകലില്ലാതെ ഇതിനു വേണ്ടി കഷ്ടപ്പെട്ടു. പിന്നീട് ഇന്റർപ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരൻ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വളരെ വിശദമായി ഇതിന്റെ പ്രവർത്തനം വിശദീകരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതർ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയർ വിഭാഗത്തിന്റെ ഡയറക്ടർ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നൽകുന്നു. ആൾടെയറിന്റെ വികസനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോൾ അലനോടൊപ്പം ബിൽഗേറ്റ്സും ചേരുന്നു. ഈ സമയത്താണ് മൈക്രോ-സോഫ്റ്റ് എന്ന സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്.
*1976 ഫെബ്രുവരി-'ഹോംബ്യ്രൂ കംപ്യൂട്ടർ ക്ളബി'ന്റെ ന്യൂസ്ലെറ്ററിൽ ഒരു തുറന്ന കത്ത് ബിൽഗേറ്റ്സ് എഴുതുന്നു. ഇതിൽ കംപ്യൂട്ടർപ്രേമികൾ നടത്തുന്ന പകർപ്പവകാശലംഘനത്തെക്കുറിച്ച് പറയുന്നു. മാത്രമല്ല സോഫ്റ്റ്വെയർ ഡവലപ്പർമാരുടെ പകർപ്പവകാശം സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സൂചനയുണ്ട്.
വരി 52:
*1985-മൈക്രോസോഫ്റ്റിന്റെ വരുമാനം 140 മില്യൺ ഡോളർ കടക്കുന്നു, ഉദ്യോഗസ്ഥരുടെ എണ്ണം 910 ലേക്കും.
*1985 നവംബർ 20-എം. എസ്. ഡോസിന് അനുബന്ധമായി ഉപയോഗിക്കാൻ ഒരു ഗ്രാഫിക്കൽ എക്സ്റ്റൻഷൻ പുറത്തിറക്കുന്നു. ഇതാണ് ആദ്യത്തെ വിൻഡോസ് വേർഷൻ
*1986-മൈക്രോസോഫ്റ്റ്ആസ്ഥാനം റെഡ്മണ്ടിലേക്ക് മാറുന്നു. [[Imageപ്രമാണം:Microsoft_building_17_front_door.jpg|thumb|right|200px| മൈക്രോസോഫ്ടിന്റെ HQ]]
*1986 മാർച്ച് 13-മൈക്രോസോഫ്റ്റ് ഓഹരി വിപണിയിലെത്തുന്നു. ആദ്യത്തെ ദിവസം 21 ഡോളറിനും 28 ഡോളറിനുമിടയിൽ കച്ചവടം നടന്നു.
*1987-മാർക്കറ്റിംഗ് മാനേജരായി മെലിൻഡ ഫ്രഞ്ച്നിയമിതയാകുന്നു. ഇവരാണ് ബിൽഗേറ്റ്സിന്റെ ജീവിതത്തിലേക്ക് പിന്നീട് കുടിയേറിയത്.
വരി 80:
<references />
 
== പുറംകണ്ണികൾ ==
*[http://www.microsoft.com/presspass/inside_ms.mspx മൈക്രോസോഫ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ]
 
 
 
[[വർഗ്ഗം:അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനികൾ]]
Line 197 ⟶ 195:
[[ur:مائیکروسافٹ]]
[[uz:Microsoft]]
[[vec:Microsoft Corporation]]
[[vi:Microsoft]]
[[wa:Microsoft]]
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്