"മൊബൈൽ ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bar:Handy
No edit summary
വരി 2:
{{prettyurl|Mobile phone}}
[[File:Galaxy Nexus smartphone.jpg|thumb|150px|ഗാലക്സി നെക്സസ്, ഒരു സ്മാർട്ട്ഫോൺ]]
കൊണ്ടുനടക്കാൻ പറ്റുന്ന [[ടെലഫോൺ|ദൂരഭാഷിണിയെ]] '''മൊബൈൽ ഫോൺ''' എന്നു പറയുന്നു.സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി '''സെൽ ഫോൺ''' എന്നും വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെയാണ് സെൽ ഫോണുകൾ അഥവാ '''മൊബൈൽ ഫോണുകൾ''' എന്നു വിളിക്കുന്നത്. കോഡ്‌ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്‌ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ.
 
പബ്ലിക് ടെലഫോൺ നെറ്റ്‌വർക്ക് മുഖേന ലോകത്തെമ്പാടുമുള്ള മൊബൈൽ, ലാന്റ് ലൈൻ ഉപയോക്താക്കളുമായി ടെലിഫോൺ കോളുകൾ സ്വീകരിക്കുന്നതിനും, വിളിക്കുന്നതിനും മൊബൈൽ ഫോണുകൾ സഹായിക്കുന്നു. ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതികവിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്.
"https://ml.wikipedia.org/wiki/മൊബൈൽ_ഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്