"ഒറാങ്ങ്ഉട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
== ശരീര ഘടന==
[[File:A Metured Orangotan.jpg|thumb|left|പൂർണ്ണ വളർച്ചയെത്തിയ ഒറാങ്ങ്ഉട്ടാൻ]]
1.2മുതൽ 1 .5 മീറ്റർ വരെ പൊക്കമുള്ള ഇവയുടെ ഭാരം 33 മുതൽ 82 കിലോ വരെ ആണ്. മനുഷ്യന്റെയും ഇവയുടെയും കൈകൾക്ക് വളരെ സാമ്യം ഉണ്ട്. കാൽ വിരലുകൾ ഉപയ്ഗിച്ചു ഇവയ്ക്ക് കമ്പുകളിൽ പിടിക്കാൻ കഴിയും. മനുഷ്യനെപ്പോലെ കൈകാലുകൾക്കു അഞ്ചു വിരലുകൾ വീതം ഉണ്ട്. വലിയ തടിച്ച ശരീരം, വണ്ണമുള്ള കഴുത്ത്‌, നീളം കൂടിയ ബലമുള്ള കൈകൾ , നീളം കുറഞ്ഞ വളഞ്ഞ കാലുകൾ ഉള്ള ഇവയ്ക്ക് വാൽ ഇല്ല. ചുവപ്പും തവിട്ടും നിറം കലർന്ന നീണ്ട രോമങ്ങൾ കൊണ്ട് ശരീരം മൂടപ്പെട്ടിരിക്കും.സുമാത്രൻ ഇനത്തിനു , രോമത്തിനു ഇളം നിറമാണ്. വലിയ തലയിൽ വലിയ വായ , ആണിന്റെ ചെള്ള പോളകൾ പ്രായമാകുമ്പോൾ വീണ്ടും വലുതാകുന്നു. വനത്തിൽ ആയുസ്സ് 35 വർഷം. കൂട്ടിൽ 60 വയസ്സ് വരെ ജീവിക്കും. ആണിനും പെണ്ണിനും ,ശബ്ദ നാടക്ക് സമീപത്തായി തൊണ്ട ഉറകൾ ഉണ്ട്. ശബ്ദം വനത്തിൽ മുഴങ്ങി കേൾക്കാൻ ഇത് ആവശ്യമാണ്‌. മരങ്ങളുടെ മുകളിൽ, ഏകാന്തമായി അലഞ്ഞു തിരിയുന്ന ഇവ ഉറങ്ങാനായി എല്ലാ ദിവസവം രാത്രിയിൽ കമ്പുകളും ഇലകളും കൊണ്ട് കൂടുണ്ടാക്കും. ഇണ ചേരുന്ന സമയത്ത് മാത്രമേ ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാറോള്ള്‌. അമ്മമാർ ഏഴെട്ടു വർഷം കുഞ്ഞുങ്ങളെ കൂടെ കൊണ്ട് നടക്കും. .
 
{{-}}
 
==ജീവിത രീതി==
[[ആൽ]] (Ficus ) വർഗത്തിൽ പെട്ട വൃക്ഷങ്ങളുടെ പഴുത്ത കയ്കളാണ് ഇഷ്ട ഭക്ഷണം. വൃക്ഷങ്ങളുടെ,കുരുന്ന് ഇല,തണ്ട്, തേൻ, കീടങ്ങൾ , പക്ഷി മുട്ട എന്നിവ ലഭ്യത അനുസരിച്ച് മാറി മാറി കഴിക്കും. ഭക്ഷണ ദൌർലഭ്യം ഉള്ളപ്പോൾ, വൃക്ഷങ്ങളുടെ തടി വരെ ആഹരമാക്കും . [[സ്ട്ട്രയ്കിനിൻ ]] (Strychnine ) വിഷത്തിന്റെ സാന്നിധ്യം ഉള്ള [[സ്ട്രയിക്കി നോസ് ഇഗ്നട്ടി]] (Strychnos ignatii ) എന്ന വള്ളിചെടിയുടെ കായ്കൾ ഭക്ഷിച്ച് അവയുടെ വിതരണത്തിൽ സഹായിക്കുന്നു. കൂടുതൽ ഉമിനീർ ഉണ്ടാക്കുമെന്ന കുഴപ്പം ഇല്ലാതില്ല.
"https://ml.wikipedia.org/wiki/ഒറാങ്ങ്ഉട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്