"പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|}}
 
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്‌. മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്‌. വേരേത്‌ തടിയേത്‌ എന്ന് വേർതിരിച്ചറിയാൻ കഴിയില്ല. നിലത്തുതന്നെ വളർന്നുകാണുന്നവ മിക്കവാറും മനുഷ്യർ നട്ടതായിരിക്കും.
ആൽ വർഗത്തിൽ പെട്ട ഒരു മരമാണ് '''പേരാൽ''' . ''Ficus benghalensis'' എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം.
സമൃദ്ധമായ തണൽ നൽകുന്ന മരമായതുകൊണ്ട് പുരാതനകാലം മുതലേ മനുഷ്യർ ഒത്തുകൂടലുകൾക്ക് ഈ മരത്തിന്റെ ചുവടുകൾ ഉപയോഗിച്ചുവന്നു. തന്മൂലം കാലക്രമേണ ഇത് ഭാരതീയ സംസ്കൃതിയിൽ അവിഭാജ്യമായ ഒരു സ്ഥാനം കയ്യടക്കി. ആദ്യകാലത്ത് ദൈവാരാധനക്കുകൂടി ഉപയോഗിച്ചുവന്ന പല പേരാലിൻ ചുവടുകളും പിൽക്കാലത്ത് അറിയപ്പെടുന്ന ആരാധനാലയങ്ങളായി മാറിയിട്ടുണ്ട്.
 
==പേര്‌==
ഇന്ത്യയുടെ ദേശീയവൃക്ഷമാണ് പേരാൽ. [http://india.gov.in/knowindia/national_tree.php]
 
[[File:കൃഷ്ണനാൽ - Ficus krishnae, Ficus benghalensis var. krishnae..jpg|thumb|കൃഷ്ണനാൽ - പേരാലിന്റെ ഒരു ചെറിയ വകഭേദം]]
ബനിയൻ ട്രീ എന്നു പലതരം ആലുകൾക്ക്‌ പറയാറുണ്ടെങ്കിലും പേരാലിനാണത്‌ ഏറ്റവും ഉപയോഗിക്കുന്നത്‌. പണ്ട്‌ കച്ചവട ജാതിക്കാരായ ബനിയകൾ കച്ചവടത്തിനു പോവുമ്പോൾ വിശ്രമിക്കാൻ ഇരുന്ന മരച്ചുവടിൽ നിന്നാവാം ആ പേരു വന്നത്‌.
 
==രൂപവിവരണം==
 
ജാലികസിരാവിന്യാസമുള്ള മിനുസമുള്ള ലഘു ഇലകൾ. പ്ലവിലകളോട്‌ നല്ല സാമ്യമുണ്ട്‌. സിരകൾ നന്നായി തെളിഞ്ഞുകാണാം. അഞ്ചെട്ടു ജോടി പാർശ്വസിരകൾ ഉണ്ട്‌. വരൾച്ചയുള്ള സ്ഥലത്തു വളരുന്ന പേരാലിന്റെ ഇല മുഴുവൻ ഡിസംബർ-ജനുവരി മാസങ്ങളിൽ പൊഴിയും. പുതിയ ഇലകൾ പെട്ടെന്നു തന്നെയുണ്ടാവും. ജനുവരി മുതൽ മാർച്ചുവരെയാണു പൂക്കാലം. പൂക്കളെല്ലാം ചെറുതാണ്‌. ഞെട്ടില്ല. ആൺപൂവും പെൺപൂവും വേവ്വേറെയാണ്‌. രണ്ടിനും നാലുകർണ്ണങ്ങളുള്ളപുടമുണ്ട്‌. ആൺപൂവിന്‌ ഒരു കേസരമേയുള്ളൂ. കായ വിളയാൻ മൂന്നു മാസം വേണം. വിളഞ്ഞകായ്‌ ചുമന്നിരിക്കും. ഏകദേശം 2.5 സെ.മി. വ്യാസവും 1.25 ഗ്രാം തൂക്കവും കാണും. പക്ഷികൾ കായ കൊത്തിവിഴുങ്ങുകയാണു ചെയ്യുന്നത്‌. കായ്കൾ പഴുക്കുന്ന കാലത്ത്‌ ധാരാളം പക്ഷികൾ പഴം തിന്നാനെത്തും. വിത്ത്‌ കേടുകൂടാതെ പിന്നെ വിസർജ്ജിക്കപ്പെടുന്നു. മതിലിന്റെ വിടവുകളിലോ മരത്തിന്റെ പോടുകളിലോ വിസർജ്ജിക്കപ്പെടുന്ന വിത്തുകൾ മുളച്ചുവരുന്നു. പക്ഷികൾ വിസർജ്ജിക്കുന്ന വിത്തുകൾക്ക്‌ മുളയ്ക്കാനുള്ള്‌ ശേഷി കൂടുതലുണ്ട്‌.
 
വളർന്നുതുടങ്ങുന്നതോടെ വേഗത്തിൽ നിലത്തെത്തുന്ന വായവവേരുകൾ താങ്ങുവേരുകളാകുന്നു. ഈ താങ്ങുവേരുകളുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോയേക്കാം. ഇതിനാൽ പേരാലിനെ കാട്ടിലെ ഏറ്റവും വലിയ കുറ്റവാളിയായി കണക്കാക്കുന്നു. കൃത്രിമപുനരുൽപാദനത്തിനു തൈകൾ പറിച്ചുനടുകയോ, പതിവയ്ക്കുകയോ കമ്പുകൾ വെട്ടിനടുകയോ ചെയ്താൽ മതി.
 
താങ്ങുവേരുകളാണ്‌ ഭൂമിയ്ക്കു സമാന്തരമായി വളാരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്‌. താങ്ങുവേരുകളിൽ നിന്നു കിട്ടുന്ന തടിയ്ക്ക്‌ കാണ്ഡത്തേക്കാൾ ബലമുണ്ട്‌. അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതു നശിപ്പിക്കും. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നീക്കിയില്ലെങ്കിൽ കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. ട്രിക്ലോപൈർ എന്ന കളനാശിനി തൈകളെ നശിപ്പിക്കാൻ ഹവായിയിൽ ഉപയോഗിക്കുന്നു.
 
മനോഹരമായ ഈ വൃക്ഷം ഒരു മികച്ച ഉദ്യാനവൃക്ഷമായി വളർത്തപ്പെടുന്നു. ബോൺസായി ആയും പേരാലിനെ ധാരാളം വളർത്താറുണ്ട്‌.
 
==പരാഗണം==
 
ഓരോ ആൽമരത്തിനും പരാഗണം നടക്കണമെങ്കിൽ ഓരോ പ്രത്യേകം കടന്നലുകൾ ആവശ്യമാണ്‌. പേരാലിന്റെ കടന്നൽ യൂപ്രിസ്റ്റിന മാസോണി ആണ്‌.
 
 
==ആവാസവും വിതരണവും==
 
ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്‌. നനവാർന്ന നിത്യഹരിതവനങ്ങളിൽ ഇല്ലെന്നു തന്നെ പറയാം.
 
പുറത്തുനിന്നും കൊണ്ടു വന്ന പേരാൽ മരങ്ങൾ ഹവായിയിലും ഫ്ലോറിഡയിലും ഉണ്ട്‌. ഫ്ലോറിഡയിൽ പേരാലുകൾ ധാരാളമായി വളരുന്നുണ്ട്‌. ഹവായിയിൽ പേരാലിന്റെ കടന്നലിനെ കൊണ്ടുവന്നിട്ടില്ലാത്തതിനാൽ അവിടെ പേരാൽ വ്യാപനം നിയന്ത്രിതമാണ്‌. ഹവായിയിലേക്ക്‌ ആ കടന്നൽ വരാതിരിക്കാൻ അതീവ കരുതൽ എടുത്തിരിക്കുന്നു. ലോകത്താകെ നനവുള്ള ഉഷ്ണമേഖലയിൽ പേരാൽ നട്ടുവളർത്തലിലൂടെ വ്യാപിച്ചിട്ടുണ്ട്‌.
 
ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്‌. 1925-ൽ ഒരു ഇടിമിന്നലിനെത്തുടർന്ന് വെട്ടിച്ചെറുതാക്കുന്നതുവരെ കൊൽക്കത്തയിലെ 200-250 വർഷം പ്രായമായ പേരാലായിരുന്നു ഏറ്റവും വലിയ വൃക്ഷം. ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ്‌ ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം. ഇതിന്‌ 1100-ഓളം വേരുകൾ ഉണ്ട്‌.പലതരം ജീവജാലങ്ങൾ ഈ മരത്തിലുണ്ട്‌. വാരണസിയിലും ബെംഗളൂരുമുള്ള പേരാലുകളും വലിപ്പത്തിന്റെ കാര്യത്തിൽ പ്രസിദ്ധങ്ങളാണ്‌. നർമദാ തീരത്തുണ്ടായിരുന്ന പ്രസിദ്ധമായ പേരാൽച്ചുവട്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ 7000 ഭടന്മാർക്ക്‌ തമ്പടിക്കാൻമാത്രം വിസ്താരമുണ്ടായിരുന്നത്രേ. വെള്ളപ്പൊക്കത്താൽ ഇതിന്റെ വലിപ്പംവളരെ കുറഞ്ഞിരുന്നെങ്കിലും അതിന്റെ അവശേഷിച്ച ഭാഗത്തിന്‌ 2000 അടി ചുറ്റളവു ഉണ്ടായിരുന്നെന്ന്‌ 1813-15-ൽ എഴുതിയ ഓറിയന്റൽ മെംവാസ്‌ എന്ന പുസ്തകത്തിൽ ജയിംസ്‌ ഫോബ്സ്‌ പറഞ്ഞിട്ടുണ്ട്‌. ആ മരത്തിന്‌ 3000-ലേറെ തായ്‌വേരുകൾ ഉണ്ടായിരുന്നു.
 
==ഉപയോഗം==
 
പേരാൽ നല്ല തണൽ മരമാണ്‌. ഗ്രാമാതിർത്തിയിൽ വച്ചുപിടിപ്പിക്കണമെന്ന്‌ മനുസ്മൃതിയിൽ കാണുന്നു. ജലദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വരാഹമിഹിരൻ ബൃഹൽസംഹിതയിൽ പറഞ്ഞിട്ടുണ്ട്‌.
 
തടിക്ക്‌ മങ്ങിയ വെള്ളനിറമാണ്‌. കടുപ്പവുമുണ്ട്‌. നന്നായി ഉണങ്ങിയ തടി ഫർണിച്ചറിന്‌ കൊള്ളാം. വെള്ളത്തിൽ ദീർഘകാലം കേടുകൂടാതെ കിടക്കുന്നതുകൊണ്ട്‌ കിണറിന്‌ അടിയിൽ പാകാൻ ഉപയോഗിക്കുന്നു. മണ്ണൊലിപ്പു തടയാനും പേപ്പർ പൾപ്പുണ്ടാക്കാനും കാലിത്തീറ്റയ്ക്കായും എല്ലാം പേരാലിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
 
ഫ്രഞ്ച്‌ പോളിഷിൽ ചേർക്കുന്ന ഷെല്ലാക്‌ ഉണ്ടാക്കുന്നത്‌ ആലിൽ ജീവിക്കുന്ന ചില തര കീടങ്ങൾ ഉൽപ്പാദിപ്പിക്കുന്ന നൂൽ പോലെയുള്ള പശ ഉപയോഗിച്ചണ്‌.
 
പേരാലിന്റെ തൊലിയിൽ ടാനിനും ഔഷധാംശവുമുണ്ട്‌. തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ്‌ കഴുകാൻ നല്ലതാണ്‌. വായവമൂലത്തിന്റെ അഗ്രഭാഗം കഠിനമായ ഛർദ്ദിക്കും ഗുഹ്യരോഗത്തിനും നല്ലതാണ്‌. ത്വക്‌ രോഗങ്ങൾക്കും വയറിളക്കത്തിനും പ്രമേഹത്തിനും അൾസറിനും അലർജിക്കുമെല്ലാം പേരാൽ ഔഷധമായി ഉപയോഗിക്കുന്നു.
 
വേര്‌, തൊലി, ഇലകൾ, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.
 
==മറ്റു കാര്യങ്ങൾ==
 
പേരാലിന്റെ ഇലയിലാണ്‌ കൃഷ്ണൻ വിശ്രമിക്കുന്നത്‌.
 
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മ്രരാമി
- എന്ന് ബാലമുകുന്ദാഷ്ടകത്തിൽ പറയുന്നു.
 
ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ്‌ പേരാൽ. ഉത്തരേന്ത്യയിൽ മിക്കവാറും ചെറുതോ വലുതോ ആയ ഒരു അമ്പലവും അതിനു ചുവട്ടിൽ കാണും, ഇല്ലെങ്കിലും ആ മരത്തെ തന്നെ പൂജിക്കാറുമുണ്ട്‌. കടുത്തചൂടിൽ പക്ഷിമൃഗാദികൾക്കും വഴിപോക്കർക്കും അഭയം നൽകുന്ന പേരാൽ ഇന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഭാഗമായി കരുതപ്പെടുന്നു. എല്ലാ വഴിവക്കിലും ഗ്രാമങ്ങളിലും പേരാൽ നട്ടുവളർത്താറുണ്ട്‌. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. വേദാന്തതത്ത്വോപദേശിയായ ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ്‌ ജ്ഞാനോപദേശം നൽകിയത്‌. പേരാലിന്റെ ചുവട്ടിൽ വച്ച്‌ പിതൃശ്രാദ്ധം നടത്തുന്നത്‌ നല്ലതാണ്‌. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ്‌ ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്‌.
 
ഇന്ത്യയുടേ ദേശീയ വൃക്ഷമാണ്‌ പേരാൽ.
 
എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന്‌ അറിയപ്പെടുന്നു.
 
വീടിന്റെ പൂർവ്വഭാഗത്ത്‌ പേരാൽ ശുഭലഷണമാണ്‌. പശ്ചിമഭാഗത്തായാൽ ശത്രുബാധ ഒഴിയുകയില്ല. പ്രേതബാധ മാറ്റാൻ പാണൻമാർ നടത്തുന്ന പാതാളഹോമത്തിനും ഗർഭസ്ഥശിശു ആണാവാൻ കടിഞ്ഞൂൽഗർഭത്തിന്റെ മൂന്നാം മാസത്തിൽ ബ്രാഹ്മണസ്ത്രീകൾ അനുഷ്ഠിക്കുന്ന പുംസവനത്തിനും പണിയജാതിയിലുള്ളവർക്ക്‌ മരണാനന്തരചടങ്ങുകൾ നടത്തുവാനും പേരാലിന്റെ കൊമ്പുവേണം. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ്‌ പുംസവനത്തിന്‌ ഉപയോഗിക്കുന്നത്‌.
 
ചക്രദത്തത്തിൽ പേരാലിനെക്കുറിച്ച്‌ രസകരമായ്‌ പരാമർശമുണ്ട്‌. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്‌, രണ്ട്‌ ഉഴുന്ന്, രണ്ട്‌ വെൺകടുക്‌ ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ!
 
വിശാലമണ്ഡപം പോലുള്ള പടുകൂറ്റൻ മരത്തിന്‌ ജന്മമേകുന്ന പേരാലിന്റെ കായുടെ സർഗശക്തിയെ ആത്മാവിന്റെ അദ്ഭുതപ്രതിഭാസത്തോട്‌ ഛാന്ദോഗ്യോപനിഷത്തിൻ ഉപമിച്ചിട്ടുണ്ട്‌.
 
ചിലർക്ക്‌ പേരാലിന്റെ പാൽപോലെയുള്ള കറ തൊലിക്കും കണ്ണിനും അലർജിക്ക്‌ കാരണാമാവാറുണ്ട്‌.
 
==കൃഷ്ണനാൽ ==
 
പേരാലിന്റെ ഒരു ചെറിയ വകഭേദം. ഇലകൾ കുമ്പിളുകൂട്ടിയതുപോലിരിക്കും. കൃഷ്ണൻ ചെറുതായിരിക്കുമ്പോൾ ഭക്ഷണം നൽകാൻ കുമ്പിളുകൂട്ടിയതാണത്രേ, അതുകൊണ്ട്‌ കൃഷ്ണനാൽ എന്നു പേർ.
 
== പ്രത്യേകതകൾ ==
ഇവയുടെ ഇലയുടെ അഗ്രം വൃത്തകാരത്തിലാണ്‌ അവസാനിക്കുന്നത്. സ്വതവേ ബലം കുറഞ്ഞ തടിയായതുകൊണ്ടും പടർന്നുപന്തലിക്കുന്ന ശീലമുള്ളതുകൊണ്ടും പേരാലിൻ കൊമ്പുകളിൽ നിന്നു ധാരാളം താങ്ങുവേരുകൾ വള്ളികകളുടെ രൂപത്തിൽ താഴോട്ടിറങ്ങി മണ്ണിലുറച്ച് തടിയായി മാറുന്നു. ഇങ്ങനെ ഏക്കറുകളോളം പടർന്നുപന്തലിക്കാൻ ഈ മരങ്ങൾക്കു കഴിയും. വളരെ പെട്ടെന്ന് പുഷ്പിച്ച് ഫലമായി വേഗത്തിൽ പഴുത്തു തീരുന്ന ഇതിന്റെ കായകൾക്ക് ചുവപ്പു നിറമാണ്‌. ഇവ പഴുക്കുന്ന സമയത്ത് എല്ലാ പക്ഷികളും ഇത് തിന്നാനെത്തും. കാക്കകൾക്ക് ഇത് ഉതസവകാലം പോലെയാണ്‌. "ആലിൻപഴം പഴുക്കുമ്പോൾ‍ കാക്കക്ക് വായ്പുണ്ണ് ‌" എന്നൊരു ചൊല്ലു തന്നെ നടപ്പുണ്ട്.
== ചിത്രശാല ==
 
"https://ml.wikipedia.org/wiki/പേരാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്