"ബെയൊവുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:ഇതിഹാസങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
ഏറ്റവും പുരാതനമായ ഇംഗ്ലീഷ് ഇതിഹാസമാണ് ബേവുൾഫ്. ആയിരത്തിയിരുന്നൂറു വർഷങ്ങൾക്കു മുന്പ് എട്ടാം നൂറ്റാണ്ടിൻറെ മധ്യത്തിൽ പ്രാചീന ഇംഗ്ലണ്ടിലാണ് ഇതു രചിക്കപ്പെട്ടത്. രചയിതാവിനെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല. ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ മെർസിയായിൽ വസിച്ചിരുന്ന ഒരാളാണ് ഇതെഴുതിയതെന്നു കരുതപ്പെടുന്നു. ജെഫ്രി ചോസറുടെ കാൻറർബറി കഥകളേക്കാൾ വളരെ പഴക്കമുള്ള കൃതിയാണിത്.അതുകൊണ്ടുതന്നെ ലോകസാഹിത്യത്തിൽ ഗണനീയമായ സ്ഥാനം ബേവുൾഫിനുണ്ട്. തെക്കൻ സ്വീഡനിലെ ഗീറ്റ് വംശത്തിൽപ്പെട്ട ഒരു യോദ്ധാവായ ബേവുൾഫിൻറെ വീര പരാക്രമങ്ങളാണ് പ്രതിപാദ്യം. ഡെൻമാർക്ക്, സ്കാൻഡിനേവിയ എന്നിവിടങ്ങളിലാണ് ഇതിലെ സംഭവങ്ങൾ നടന്നതെന്നു കരുതപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ മഹാ കഥയുടെ കൈയെഴുത്തു പ്രതി ലഭിച്ചത്. ആംഗ്ലോസാക്സൺ ഭാഷയായ പഴയ ഇംഗ്ലീഷിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. 2003ൽ ബേവുൾഫിൻറെ കഥ മലയാളത്തിൽ ഡോ.എ.രാജഗോപാല കമ്മത്ത് അവതരിപ്പിച്ചു. 2007ൽ ഈ വീരകഥ ഹോളിവുഡ് സിനിമയുമായി.
 
[[വർഗ്ഗം:ഇതിഹാസങ്ങൾ]]
"https://ml.wikipedia.org/wiki/ബെയൊവുൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്