"മൂട്ടിപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
}}
[[file:മുട്ടിതൂറി_2.jpg|thumb|right|250px|മൂട്ടിപ്പഴം]]
[[കേരളം|കേരളത്തിലെ]] വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് '''മൂട്ടിപ്പഴം''' (ശാസ്ത്രീയനാമം: ''Baccaurea courtallensis''). ഇത് '''മൂട്ടിപ്പുളി''', '''മൂട്ടിക്കായ്പ്പൻ''', '''കുറുക്കൻതൂറി''', '''മുട്ടിത്തൂറി''', '''കുന്തപ്പഴം''', '''മൂട്ടിപ്പഴം''', '''മൂട്ടിത്തൂറി''' എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം.
 
==വിവരണം==
ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. ഡിസംബർ മുതൽ ജനുവരി വരെയാണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂക്കൾ ചുവന്നതാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. ഫലത്തിനു നെല്ലിക്കയുടെ വലിപ്പമുണ്ട്. വേനൽക്കാലത്താണ് ഫലം മൂപ്പെത്തുന്നത്. പഴുക്കുമ്പോൾ ഫലത്തിന്റെ നിറം കടുംചുവപ്പാണ്. ശിഖരങ്ങളിലും കായ ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി കാണുന്നത്. കായിൽ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവുമുള്ള ഇതു ഭക്ഷ്യയോഗ്യമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മൂട്ടിപ്പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്