"അവിനാശിലിംഗം ചെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:தி. சு. அவிநாசிலிங்கம் செட்டியார்; cosmetic changes
വരി 35:
'''അവിനാശിലിംഗം ചെട്ടിയാർ''' [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[രാഷ്ട്രീയം|രാഷ്ട്രീയപ്രവർത്തകനും]] ഗ്രന്ഥകർത്താവുമായിരുന്നു. 1903-ൽ [[കോയമ്പത്തൂർ]] [[ജില്ല|ജില്ലയിലെ]] [[തിരുപ്പൂർ|തിരുപ്പൂരിൽ]] [[ജനനം|ജനിച്ചു]]. [[പിതാവ്]] സുബ്രഹ്മണ്യ ചെട്ടിയാരും [[മാതാവ്]] പളനി അമ്മാളും. തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1923-ൽ മദിരാശിയിലെ പച്ചയ്യപ്പാസ് കോളജിൽനിന്ന് ബി.എ. ബിരുദവും 1925-ൽ ലോ കോളജിൽ നിന്നു നിയമ ബിരുദവും നേടി.
 
== സ്വാതന്ത്ര്യസമര സേനാനി ==
 
വളരെ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തിൽ ഇദ്ദേഹം പങ്കെടുത്തു. 1931-ലെ [[ഉപ്പുസത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച്]] അറസ്റ്റുചെയ്യപ്പെട്ടു. 1941-ലെ [[നിസ്സഹകരണപ്രസ്ഥാനം|നിസ്സഹകരണപ്രസ്ഥാനത്തിലും]] 1942-ലെ [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും]] പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. 1930-46 വരെ കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ൽ മദ്രാസ് അസംബ്ലിയിലും 1952-64-ൽ [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിലും]] അംഗമായിരുന്നു; 1946-49 കാലത്ത് [[മദിരാശി]] [[സംസ്ഥാനം|സംസ്ഥാനത്തെ]] [[വിദ്യാഭ്യാസം|വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്]] സെക്കൻഡറി സ്കൂളുകളിലെ അധ്യയനമാധ്യമം തമിഴാക്കിയത്.
 
== തമിഴ് ഭാഷയുടെ ഉന്നമനത്തിനായി യത്നിച്ചു ==
 
[[തമിഴ് ഭാഷ|തമിഴ് ഭാഷയുടെയും]] [[തമിഴ് സാഹിത്യം|സാഹിത്യത്തിന്റെയും]] പരിപോഷണത്തിനായി ''തമിഴ് വളർച്ചികഴകം'' എന്ന [[സംഘടന]] സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ കലൈക്കളഞ്ചിയം എന്ന പേരിൽ ഒരു [[വിജ്ഞാനകോശം]] (10 വാല്യം) തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
== പ്രധാനകൃതികൾ ==
 
കോയമ്പത്തൂരിലുള്ള ശ്രീരാമകൃഷ്ണമിഷൻ വിദ്യാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതോടനുബന്ധിച്ച് ഒരു റസിഡൻഷ്യൽ ഹൈസ്കൂൾ, അധ്യാപക പരിശീലന കോളജ് എന്നിവയും സ്ഥാപിച്ചു. കോയമ്പത്തൂരിലെ ഗാർഹികശാസ്ത്ര കോളജിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹം തമിഴിലും [[ഇംഗ്ലീഷ്|ഇംഗ്ലീഷിലും]] ഏതാനും കൃതികൾ രചിച്ചിട്ടുണ്ട്.
വരി 55:
എന്നിവ ഇക്കൂട്ടത്തിൽ​പ്പെടുന്നു.
 
== പുരസ്കാരങ്ങൾ ==
 
കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസകൗൺസിൽ, കാർഷിക വിദ്യാഭ്യാസ ബോർഡ്, ഗാന്ധിസ്മാരകനിധി, ദേശീയ കമ്യൂണിറ്റി ഡവലപ്മെന്റ് ബോർഡ് തുടങ്ങി നിരവധി സമിതികളിലെ അംഗവും കൂടിയായിരുന്നു ഇദ്ദേഹം. 1970-ൽ [[പദ്മഭൂഷൺ]] അവാർഡും 1974-ൽ നെഹ്റു ലിറ്ററസി അവാർഡും 1979-ൽ ചെന്തമിഴ് ശെൽവൻ അവാർഡും ഇദ്ദേഹത്തിനു ലഭിച്ചു. 1991 [[നവംബർ]] 21-ന് ഇദ്ദേഹം കോയമ്പത്തൂരിൽ അന്തരിച്ചു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.whosdatedwho.com/tpx_6523273/t-s-avinashilingam-chettiar/
*http://www.hindu.com/2007/03/14/stories/2007031402040200.htm
വരി 75:
| PLACE OF DEATH =[[Coimbatore]]
}}
 
[[en:T. S. Avinashilingam Chettiar]]
 
{{lifetime|1903|1991|മേയ് 5|നവംബർ 21}}
 
[[വർഗ്ഗം:പുരസ്കാരജേതാക്കൾ]]
 
[[en:T. S. Avinashilingam Chettiar]]
[[ta:தி. சு. அவிநாசிலிங்கம் செட்டியார்]]
"https://ml.wikipedia.org/wiki/അവിനാശിലിംഗം_ചെട്ടിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്