"വിജയകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
2006ൽ തന്റെ ഇരുപതാം വയസ്സിൽ കോമൺവെൽത്ത് ഗെയിംസിൽ രണ്ടു സ്വർണവുമായി വരവറിയിച്ചു. 2006ലെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ പിസ്റ്റളിൽ വെള്ളി നേടി. 2009ലെ അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ മൂന്നു സ്വർണവും ഒരു വെള്ളിയും നേടി.
 
2007ൽ അർജുന അവാർഡ് നൽകി രാജ്യം ഈ പ്രതിഭയെ ആദരിച്ചു. <ref name="test1"/> ലണ്ടനിലെ വെള്ളിമെഡൽ ഇദ്ദേഹത്തെ, 2012ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനും അർഹനാക്കി.<ref>[http://www.mathrubhumi.com/story.php?id=295901 വിജയ്കുമാറിനും യോഗേശ്വർ ദത്തിനും ഖേൽരത്‌ന, മാതൃഭൂമി ഓൺലൈൻ] </ref>
===ലണ്ടനിൽ===
ഒളിമ്പിക്സ് ലക്ഷ്യമിട്ട് റഷ്യൻ പരിശീലകൻ പവേൽ സ്മിർനോവിന്റെ സഹായത്തോടെ സേന നടപ്പാക്കിയ പദ്ധതിയുടെ നേട്ടം കൂടിയാണ് വിജയുടെ മെഡൽ.<ref name="test1"/> ലണ്ടൻ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് വിജയകുമാർ നേടിയത്. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് മെഡൽ നേട്ടം. നാലാമനായി ഫൈനലിലെത്തിയ വിജയകുമാർ 30 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. 5, 4, 4, 3, 4, 4, 4, 2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോർ.
"https://ml.wikipedia.org/wiki/വിജയകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്