"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| release_date =
}}
1936-ൽ പുറത്തുവന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ]] മലയാള [[ഭാവകാവ്യം|ഭാവകാവ്യമാണ്]] '''രമണൻ'''. രമണൻ എന്ന ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് പ്രതിപാദ്യം. 'ഗ്രാമീണ വിലാപകാവ്യം' എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ 'പാസ്‌റ്ററൽ എലിജി' മാതൃകയായിട്ടുണ്ട്. ഉറ്റസുഹൃത്തായിരുന്ന [[ഇടപ്പള്ളി രാഘവൻ പിള്ള|ഇടപ്പള്ളി രാഘവൻ പിള്ളയുടെ]] [[ആത്മഹത്യ]] ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ദുഃഖപര്യവസായിയായ ഈ കൃതിയായി പരിണമിച്ചത്.{{Ref_label|൧|൧|none}}
 
സാർവജനീനമായ ആസ്വാദനത്തിനു വിഷയമായ ഈ മലയാളകാവ്യം ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. സരളവും സംഗീതസാന്ദ്രവും വികാരതരളവുമായ ശൈലിയിലുള്ള രമണന്റെ പ്രചാരം മലയാള കവിതയെയും ആസ്വാദകാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു. എഴുപത്തഞ്ചുവർഷത്തിനിടയിൽ പല പതിപ്പുകളിലായി ''രമണന്റെ'' ഒരുലക്ഷത്തി എൺപതിനായിരത്തോളം<ref name =desha>{{cite news|url=http://www.deshabhimani.com/periodicalContent2.php?id=213|title=രമണനും മദനനും |last=പ്രൊഫ. കെ പി ജയരാജൻ|first=|publisher=ദേശാഭിമാനി വാരാന്തപ്പതിപ്പ്|date=|accessdate=18 ഓഗസ്റ്റ് 2012}}</ref> കോപ്പികൾ അച്ചടിക്കുകയും പ്രചരിക്കുകയും ചെയ്തു.
വരി 49:
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകൻ..."</poem>}} എന്ന മൂന്നാം ഭാഗത്തോടെ അവസാനിക്കുന്നു.
 
ഒന്ന്, രണ്ട് ഭാഗങ്ങളിൽ അഞ്ച് വീതം രംഗങ്ങളിലായും മൂന്നാം ഭാഗത്തിൽ നാല് രംഗളിലുമായിരംഗങ്ങളിലുമായി രമണന്റേയും ചന്ദ്രികയുടേയും കഥ പറഞ്ഞിരിക്കുന്നു.
 
==പതിപ്പുകൾ==
1936-ൽ ആദ്യമായി [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യപ്രവർത്തക സഹകരണസംഘം]] ''രമണൻ'' പ്രസിദ്ധീകരിച്ച ശേഷം 51 പതിപ്പുകൾ അവരുടേതായി പുറത്തിറങ്ങി. തുടക്കത്തിൽ നാലണയായിരുന്നു പുസ്തകത്തിന്റെ വില. പിന്നീട് അവതാരികയും ചിത്രങ്ങളുമൊക്കെ ചേർത്ത് പരിഷ്കരിച്ച പതിപ്പുകൾക്ക് വിലവർദ്ധനവുകളുണ്ടായി. സാഹിത്യപ്രവർത്തക സഹകരണസംഘം പുറത്തിറക്കിയ രമണന്റെ സുവർണ്ണ ജൂബിലി പതിപ്പിന് വില 60 രൂപയായിരുന്നു. 2003-ൽ പകർപ്പവകാശം ചങ്ങമ്പുഴയുടെ മകൾ ലളിത ഡി. സി.ബുക്സിനു കൈമാറി. ഗ്രന്ഥകർത്താവിന്റെ മരണശേഷം 60 വർഷം കഴിഞ്ഞതിനാൽ 2007 മുതൽ ഈ കൃതി പകർപ്പവകാശവിമുക്തമാണ്.
 
==കുറിപ്പുകൾ==
൧ {{Note_label|൧|൧|none}} സാമ്പത്തികശേഷിയുള്ള വീട്ടിലെ ഒരു പെൺകുട്ടിയുമായി [[ഇടപ്പള്ളി രാഘവൻ പിള്ള|ഇടപ്പള്ളിക്കുണ്ടായിരുന്ന]] പ്രണയം പരാജയപ്പെട്ടതായിരുന്നു അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ആത്മസുഹൃത്തിന്റെ ആത്മഹത്യയിൽ മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള ദിവസങ്ങൾക്കകം ''തകർന്ന മുരളി'' എന്ന ഒരു ചെറിയ കാവ്യം രചിച്ചു. ''തകർന്ന മുരളി'' എഴുതിക്കഴിഞ്ഞിട്ടും മനഃസമാധാനം കിട്ടാത്തതിനാലാണ് ചങ്ങമ്പുഴ ആഴ്ചകൾക്കുള്ളിൽ രമണൻ എന്ന വിലാപകാവ്യം എഴുതി പൂർത്തിയാക്കിയത്.<ref name =desha/>
 
==അവലംബം==
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്