"മൗറീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

989 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
80-ലക്ഷം വർഷങ്ങൾക്കുമുമ്പുണ്ടായ അഗ്നിപർവ്വതസ്പോടനം വഴിയാണ് മൗറീഷ്യസ് ദ്വീപുകൾ ഉണ്ടായത്. മാസ്കെരേൻ ദ്വീപുകളുടെ ഭാഗമാണ് മൗറീഷ്യസ്. ഇപ്പോൾ സജീവമായ ഒരു അഗ്നിപർവ്വതവുമില്ല. കഴിഞ്ഞ 10000 വർഷ്ത്തിനിടക്ക് ഒരു അഗ്നിപർവ്വതസ്പോടനവും രേഖപ്പെടുത്തിയിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള, വിട്ടു വിട്ടു കിടക്കുന്ന മലനിരകളാൽ ചുറ്റപെട്ടതാണ് മൗറീഷ്യസ്. തീരത്തുനിന്നും ഉള്ളിലെ സമതലത്തിലേക്കെത്തുമ്പോൾ ഉയരം 670 മീറ്റർ വരെയാകുന്നു. ഏറ്റവും ഉയരം കൂടിയ ഭാഗം തെക്കുപടിഞ്ഞാറുള്ള പിറ്റൊൻ ദെ ല പെറ്റിറ്റ് രിവിരെ നോയിരാണ്(828 മീറ്റർ). പുഴകളാലും നദികളാലും ദ്വീപ് സമൃദ്ധമാണ്, പർവ്വതാഗ്നിപ്രവാഹം മൂലമുണ്ടായ വിടവുകളിലൂടെയാണ് ഇവ പ്രധാനമായും വരുന്നത്.
 
== പരിസ്ഥിതി ==
ഉഷ്‌ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കാലികമായ ചക്രവാതം ജന്തു-സസ്യജാലങ്ങൾക്ക് വിനാശകരമാകുമെങ്കിലും, അവ ദ്രുതഗതിയിൽ അതിനെ തരണം ചെയ്യാറുണ്ട്. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.
 
 
140

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1395381" എന്ന താളിൽനിന്ന് ശേഖരിച്ചത്