"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] [[നാസി പാർട്ടി|നാത്സികളുടെ]] പരാജയത്തെ തുടർന്ന് ഒരു പ്രചാരണായുധമെന്ന നിലയിൽ 'ചട്ടങ്ങളുടെ' ശക്തി ക്ഷയിച്ചെങ്കിലും, യഹൂദവിരുദ്ധതയുടെ ആയുധങ്ങളിലൊന്നായി അത് ഇന്നും തുടരുന്നു.<ref>Biblebelievers.org, World Conquest through world Jewish Government [http://www.biblebelievers.org.au/przion1.htm#PREFACE The Protocols of the Learned Elders of Zion]</ref>
 
===നാത്സിനാസി കക്ഷി===
[[ഒന്നാം ലോകമഹായുദ്ധം]] അവസാനിച്ചപ്പോൾ, യുദ്ധത്തിൽ [[ജർമ്മനി|ജർമ്മനിക്കു]] സംഭവിച്ച പരാജയത്തിന്റേയും [[വേഴ്സായ് ഉടമ്പടി|വേഴ്സായ് സന്ധിയുടെ]] അപമാനത്തിന്റേയും കാരണങ്ങൾ അന്വേഷിച്ച തീവ്രദേശീയവാദികളിൽ ഒരു വിഭാഗം, ജർമ്മനിയുടെ പരാജയത്തിന് യഹൂദരെ ഉത്തരവാദികളാക്കി. അക്രമത്തിന്റേയും നുണപ്രചരണത്തിന്റേയും മാർഗം പിന്തുടർന്ന ഈ തീവ്രവാദികളുടെ നേതാവായി ഉയർന്നുവന്നത് ജർമ്മൻ സൈന്യത്തിലെ ഒരു താഴേക്കിട ഉദ്യോഗസ്ഥനായിരുന്ന [[അഡോൾഫ് ഹിറ്റ്ലർ]] ആണ്. ഹിറ്റലറുടെ അനുയായികൾ "ദേശീയ സോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളി കക്ഷി" (നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി) എന്ന പേരിൽ സംഘടിച്ചു. "നാത്സി കക്ഷി" എന്ന ചുരുക്കപ്പേരും അവർക്കു കിട്ടി. ജൂതവിരോധം നാത്സി കക്ഷിയുടെ പ്രവർത്തനപദ്ധതിയിൽ വ്യക്തമായി എഴുതിച്ചേർത്തിരുന്നു. 1920-ൽ നാത്സിനാസി കക്ഷി പ്രസിദ്ധീകരിച്ച 25-ഇനങ്ങൾ അടങ്ങിയ നയസംഗ്രഹത്തിൽ നാലാമത്തെ ഇനം ഇതായിരുന്നു:-
 
{{Cquote|ജർമ്മൻ രക്തം ഉള്ളവർക്കു മാത്രമേ ജർമ്മൻ രാഷ്ട്രത്തിലെ അംഗങ്ങളായിരിക്കാൻ കഴിയുകയുള്ളു. അതിനാൽ ഒരു യഹൂദനും ജർമ്മൻ രാഷ്ട്രത്തിലെ അംഗമാകുന്നില്ല.<ref>Longman 20th Century History Series, Weimar Germany (1918-33)(പുറം 19)</ref>}}
 
1933 ജനുവരിയിൽ ജർമ്മനിയിൽ അധികാരത്തിൽ വന്ന നാത്സിനാസി സർക്കാർ യഹൂദരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഒട്ടേറെ നടപടികൾ സ്വീകരിച്ചു. 1935-ലെ "ന്യൂറംബർഗ്ഗ് നിയമങ്ങൾ", അവരുടെ പൗരാവകാശങ്ങൾ എടുത്തുകളയുകയും അവരും യഹൂദേതരരുമായുള്ള വിവാഹബന്ധം നിരോധിക്കുകയും ചെയ്തു. [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] ശിങ്കിടിസേനയായസായുധസേനയായ 'കൊടുങ്കാറ്റുപട' (സ്റ്റോം ട്രൂപ്പേഴ്സ്) യഹൂദർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ടു. യഹൂദരുമായുള്ള കച്ചവടബന്ധങ്ങൾ നിരുത്സാഹപ്പെടുത്തപെട്ടതോടെ, "യഹൂദർക്ക് പ്രവേശനമില്ല" എന്ന അറിയിപ്പ് വ്യാപാരസ്ഥാപനങ്ങളിൽ പതിവായി. 1938-ൽ ഒരു യഹൂദൻ നാത്സിനാസി ഉദ്യോഗസ്ഥരിൽ ഒരുവനെ വധിച്ചത് യഹൂദർക്കെതിരെ ഭീകരത അഴിച്ചുവിടാൻ നാത്സികൾനാസികൾ അവസരമാക്കി. 1938 നവംബർ 10, "ഭഗ്നസ്ഫടികത്തിന്റെ രാത്രി" (Night of Broken Glass) എന്നറിയപ്പെടുന്നു. അന്ന് [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] പോലീസ് മന്ത്രി ഹിംലറുടെ ഉത്തരവനുസരിച്ച് നാത്സിപ്പടനാസിപ്പട, ജാലകങ്ങൾ തകർത്ത്, പതിനായിരത്തോളം ജൂതവ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ചു. ആ രാത്രിയിൽ യഹൂദഭവനങ്ങളും സിനഗോഗുകളും വെന്തെരിഞ്ഞു.<ref name = "long">Longman 20th Century History Series, Hitler's Germany (1933-45)</ref>
 
==='അന്തിമപരിഹാരം'===
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്