"സംവാദം:മാത്സ് ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
: [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] എന്ന നയത്തിലെ "അവയെ ഉപയോഗിക്കാവുന്ന സന്ദർഭങ്ങൾ" എന്ന ഉപവകുപ്പിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു (ഈ ഉപവകുപ്പിലേക്ക് "ഇവിടം വൃത്തികേടാക്കാതെ" നേരിട്ട് ലിങ്ക് കൊടുക്കുന്നതെങ്ങനെയാണ്?). ബ്ലോഗിൽ ഉണ്ടെന്ന് പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അവലംബമായി ബ്ലോഗിലേക്കുള്ള ലിങ്കുകൾതന്നെ കൊടുക്കുന്നത് ഈ വകുപ്പിൻകീഴിൽ വരില്ലേ? ഇംഗ്ലീഷ് വിക്കിപീഡിയയുടെ [[:en:Wikipedia:Identifying_reliable_sources#Self-published_and_questionable_sources_as_sources_on_themselves|ഇതേ ഉപവകുപ്പും]] നോക്കുക (ഇതിന്റെ തർജമയാണെന്ന് തോന്നുന്നു മലയാള പേജിൽ ഉള്ളത് -- അല്ലെങ്കിൽ ക്ഷമിക്കുക!). [[ഉപയോക്താവ്:Gphilip|Gphilip]] ([[ഉപയോക്താവിന്റെ സംവാദം:Gphilip|സംവാദം]]) 19:24, 14 ഓഗസ്റ്റ് 2012 (UTC)
 
::അവിടെ പറഞ്ഞിരിക്കുന്നത് ഒരു വിഷയത്തെപ്പറ്റിയുള്ള ലേഖത്തിൽ ആ വിഷയവുമായി നേരിട്ടുബന്ധപ്പെട്ട സ്രോതസ്സുകളെ അവലംബിക്കുന്ന രീതിയെ ആണ്. ഉദാഹരണത്തിന് '''മൈക്രോസോഫ്റ്റ്''' എന്ന ലേഖനത്തിലെ പരാമർശങ്ങൾക്ക് മൈക്രോസോഫ്റ്റിന്റെ തന്നെ വെബ്സൈറ്റുകളേയോ ബ്ലോഗുകളേയോ ആശ്രയിക്കുക. അതുതന്നെ അവിടെ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് അപൂർവ്വമായേ ചെയ്യാവൂ.
::അതേ സമയം ഈ ലേഖനത്തിലെ വിഷയം മത്സ്ബ്ലോഗ് എന്ന ബ്ലോഗിനെക്കുറിച്ചു തന്നെയാണെന്ന് ശ്രദ്ധിക്കുക. ലേഖനത്തിൽ കുറേയേറെ സ്ഥലങ്ങളിൽ മാത്സ്ബ്ലോഗിലേക്കുള്ള കണ്ണികൾ സ്വയം പ്രമാണമായി ഉപയോഗിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന് ''കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യ, പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച, മലയാളഭാഷയിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗാണ് മാത്‌സ് ബ്ലോഗ്.'' എന്ന വാചകം തന്നെ എടുക്കുക. അതിനായി അവലംബിച്ചിരിക്കുന്നത് [http://mathsblog.in http://mathsblog.in] എന്ന മത്സ്ബ്ലോഗിന്റെ ഹോം പേജിലേക്കുള്ള കണ്ണിയാണ്. മാത്സ്ബ്ലോഗ് എന്താണെന്ന് മാത്സ്ബ്ലോഗ് തന്നെ തീരുമാനിക്കുന്നു, സ്വയം അവലംബമാകുകയും ചെയ്തിരിക്കുന്നു. അതിനു പകരം മത്സ്ബ്ലോഗ് എന്താണെന്നും അതിനെ വിശദമായി പ്രതിപാദിക്കുന്നതുമായ ശ്രദ്ധേയമായ ഒരു രണ്ടാം കക്ഷി അവലംബമാണ് വേണ്ടത്. ഉദാഹരണത്തിന് പ്രമുഖം പത്രങ്ങളിൽ വന്ന വാർത്ത(കൾ) പ്രസിദ്ധീകരിച്ച തിയ്യതി തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടെ. ആദ്യത്തെ വാചകം ഒരുദാഹരണമായി ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. ലേഖനത്തിന്റെ ബാക്കിഭാഗങ്ങളിൽ ഈ രീതി തുടർന്നുപോകുന്നു. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 06:38, 15 ഓഗസ്റ്റ് 2012 (UTC)
 
== ലോഗോ ചിത്രം ==
"https://ml.wikipedia.org/wiki/സംവാദം:മാത്സ്_ബ്ലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാത്സ് ബ്ലോഗ്" താളിലേക്ക് മടങ്ങുക.