"ഗ്രീൻലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: zea:Hroenland)
|footnote2 = 2001 estimate.
}}
[[അറ്റ്‌ലാന്റിക് മഹാസമുദ്രം|ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള]] ഒരു [[ദ്വീപ്|ദ്വീപാണ്‌]] '''ഗ്രീൻലാൻഡ്''' (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). [[കാനഡ|കാനഡയുടെ]] വടക്ക്-കിഴക്കായാണ്‌ ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ]] ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം [[യൂറോപ്പ്|യൂറോപ്പിനോട്]] പ്രതേകിച്ച് [[ഐസ്‌ലാൻഡ്]], [[നോർവെ]], [[ഡെന്മാർക്ക്]] എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. [[1979]] ൽ ഗ്രീൻലാൻഡിന്‌ [[ഡെന്മാർക്ക്]] സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീൻലാൻഡ്. ഇതിനെ ഒരു [[ഭൂഖണ്ഡം|ഭൂഖണ്ഡമായി]] കണക്കാക്കുന്നില്ല.<ref name="jc">[http://www.worldislandinfo.com Joshua Calder's World Island Info]</ref>
 
== ചരിത്രം ==
[[പ്രമാണം:Greenland_map.svg|ലഘുചിത്രം|upright|ഗ്രീൻലാൻഡിന്റെ ഭൂപടം.]]
 
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് [[ആർട്ടിക് സമുദ്രം|ആർട്ടിക്ക് സമുദ്രവും]], പടിഞ്ഞാറ് ബഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ്‌ ഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.
[[പ്രമാണം:Greenland eastcoast.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം]]
 
എല്ലാ പട്ടണങ്ങളും ജവവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ്‌ സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്‌.
 
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്‌. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, [[1989]] ലാണ് ഇത് സ്ഥാപിച്ചത്. [[1950]] വരെ ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.
[[പ്രമാണം:Greenland scenery.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്ക് നാനോർതാലികിൽ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോർഡുകളും പർവ്വതങ്ങളും കൂടുതലുള്ളത്.]]
 
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1393691" എന്ന താളിൽനിന്ന് ശേഖരിച്ചത്