"സെനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
==വിലയിരുത്തൽ==
ആരെന്തു പറഞ്ഞാലും അതു തെറ്റാണെന്നു വാദിക്കുന്ന ഇരുമുനനാവുള്ളവൻ എന്ന് ഫിലിയസിനെ തിമോൻ സെനോയെ വിശേഷിപ്പിച്ചു. എന്നാൽ യുവപ്രായത്തിലെ തന്റെ കുസൃതികളെ ദാർശനികന്മാർ ഗൗരവമായെടുത്തെന്ന് പക്വപ്രായത്തിൽ സെനോ പരിതപിച്ചതായി പറയപ്പെടുന്നു. സെനോയെ നിശിതമായി വിമർശിച്ചിരുന്ന സോക്രട്ടീസ് പോലും അദ്ദേഹത്തിന്റെ സംവാദശൈലി പിന്തുടർന്ന കാര്യം [[വിൽ ഡുറാന്റ്]] ചൂണ്ടിക്കാണിക്കുന്നു.{{സൂചിക|൧|}} [[പ്ലേറ്റോ]] മുതൽ [[ബെർട്രാൻഡ് റസ്സൽ]] വരെയുള്ളവർ ചർച്ച ചെയ്ത് സെനോയുടെ വിരോധാഭാസങ്ങൾ വാക്കുകളെ വസ്തുക്കളായി തെറ്റിദ്ധരിക്കുന്ന രീതി നിലനിക്കുന്ന കാലത്തോളം ചർച്ച ചെയ്യപ്പെടുമെന്നും ഡുറാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അനന്തം (Infinite) എന്നത്, അന്തിമലക്ഷ്യത്തെ സങ്കല്പിക്കാനുള്ള മനസ്സിന്റെ കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന കേവലം ഒരു വാക്കു മാത്രമാണെന്നും സ്ഥല-കാലങ്ങളും ചലനവും, ഇടബിന്ദുക്കളോ ഖണ്ഡങ്ങളോ ഇല്ലാത്ത നൈരന്ത്യര്യങ്ങൾ ആണെന്നും തിരിച്ചറിയുമ്പോൾ സെനോയുടെ വിരോധാഭാസങ്ങൾ ഇല്ലാതാവുന്നു.<ref name ="Durant">[[വിൽ ഡുറാന്റ്]], "ഗ്രീസിന്റെ ജീവിതം", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], (രണ്ടാം ഭാഗം - പുറം 351)</ref>
 
==കുറിപ്പുകൾ==
{{കുറിപ്പ്|൨|}} സെനോയെ അനുകരിക്കുന്നതിൽ [[സോക്രട്ടീസ്]] കാട്ടിയ സാമർത്ഥ്യം മൂലം, മനസ്സമാധാനം കിട്ടാൻ അദ്ദേഹത്തെ കൊല്ലുകയല്ലാതെ മനുഷ്യർക്കു വഴിയില്ലെന്നായതായെന്നും ഡുറാന്റ് പറയുന്നു.<ref name ="Durant"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/സെനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്