"ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
712-775 കാലഘട്ടത്തിൽ [[ബാഗ്ദാദ്|ബാഗ്ദാദിലെ]] ഖലീഫയായിരുന്ന [[അബ്ബാസിദ് അൽ‌-മൻസൂർ]] ഭാരതീയഗണിത ശാസ്ത്രജ്ഞനായ [[കങ്കൻ|കങ്കനെ]] ബഗ്ദാദിലേയ്ക്ക് ക്ഷണിചു. കങ്കന്റെ കൈവശമുണ്ടായിരുന്ന [[ബ്രഹ്മസ്ഫുടസിദ്ധാന്തം]] ഖലീഫയുടെ നിർ‌ദ്ദേശപ്രകാരം 770-ൽ [[അൽഫസാരി]], സിന്ദ്-ഹിന്ദ് എന്ന പേരിൽ അറബിയിലേയ്ക്ക് തർജ്ജമ ചെയ്തു.
== പൂജ്യം ==
[[പൂജ്യം]] ഒരു അളവിനോട്‌ (അത്‌ നെഗററീവോ പോസിറ്റീവോ ആകട്ടെ) കൂട്ടിച്ചേർക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ബ്രഹ്മഗുപ്‌തൻ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട്‌ ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും അദ്ദേഹം കണ്ടെത്തി. പൂജ്യം കൊണ്ട്‌ ഏത്‌ സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്ന് ബ്രഹ്മഗുപ്‌തൻ കരുതി. അതേപോലെ പൂജ്യത്തെ പൂജ്യം കൊണ്ട്‌ ഹരിച്ചാൽ പൂജ്യമായിരിക്കും എന്നും അദ്ദേഹം ധരിച്ചു.
 
== 20 പരികർ‌മ്മങ്ങളും 8 വ്യവഹാരങ്ങളും ==
20 പരികർ‌മ്മങ്ങളും 8 വ്യവഹാരങ്ങളും അറിയുന്നവനാണു ഗണകൻ എന്നാണു ബ്രഹ്മഗുപ്തന്റെ മതം.
"https://ml.wikipedia.org/wiki/ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്