"അച്ചടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
വിദ്യാലയപരിപാടികളുടെ സുഗമമായ നടത്തിപ്പിന് അച്ചടക്കം അത്യാവശ്യമാണ്. സ്കൂളിൽ ലഭിക്കുന്ന അച്ചടക്കബോധം പിൽക്കാലജീവിതത്തിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു. വിദ്യാർഥികളുടെ അച്ചടക്കബോധം ഏറിയ പങ്കും അധ്യാപകന്റെ വ്യക്തിമാഹാത്മ്യം, വിദ്യാലയപരിതഃസ്ഥിതികളുടെ പര്യാപ്തത മുതലായവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് സഹായകങ്ങളായ രണ്ടു മാർഗങ്ങളാണ് സമ്മാനവും (reward) ശിക്ഷയും (punishment). പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും നല്ലതു ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പെരുമാറ്റവിധം. എന്നാൽ ഈ മാനസികനിലവാരത്തിലെത്താൻ വിദ്യാർഥിക്കെളുപ്പമല്ല. അതിന് സഹായിക്കുകയാണ് അധ്യാപകന്റെ ധർമം. അതുകൊണ്ട് സമ്മാനവും ശിക്ഷയും വളരെ വിവേകപൂർവമായി മാത്രമേ വിദ്യാലയങ്ങളിൽ പ്രയോഗിക്കുവാൻ പാടുള്ളു.
 
ശിക്ഷ പ്രധാനമായി രണ്ടു വിധമുണ്ട്: ഒന്ന് മാനസികമായോ ശാരീരികമായോ വേദനയുണ്ടാക്കുന്നത്; മറ്റേത് ഒരുവന് സിദ്ധിച്ചിട്ടുള്ള സുഖസൗകര്യങ്ങളിൽ കുറവു വരുത്തുന്നത്. ദണ്ഡനം (corporal punishment) ശരീരത്തെയും പരിഹാസം മനസ്സിനെയും ബാധിക്കുന്ന ശിക്ഷകളാണ്. ക്ളാസ്സുസമയം കഴിഞ്ഞും ക്ളാസ്സിലിരുന്നു പഠിക്കുവാൻ ആജ്ഞാപിക്കുക, കളികളിൽ ചേരുന്നതിനു വിലക്കു കല്പിക്കുക എന്നിവ രണ്ടാമത്തെ ഇനത്തിൽ പെടുന്നു. യാതൊരു വിധമായ ശിക്ഷാപരിപാടികളും കൂടാതെ ബോധനവും വിദ്യാലയഭരണവും നടത്തുകയെന്നതായിരിക്കണം അധ്യാപകന്റെ ലക്ഷ്യം. എങ്കിലും ശിക്ഷാനടപടികൾ സ്വീകരിക്കേണ്ട സന്ദർഭങ്ങൾ ആകസ്മികമായി വന്നുചേരാതിരിക്കുകയില്ല. വിദ്യാലയങ്ങളിൽ സാധാരണ പ്രയോഗിക്കാറുളള ലഘുശിക്ഷകളാണ് താക്കീത്, പരിഹാസം, ഭർത്സനം, മാർക്കുകുറയ്ക്കൽ, ശിക്ഷാപാഠം (imposition), പിഴ ആദിയായവ. സന്ദർഭാനുസരണമുള്ള താക്കീത് ഒട്ടൊക്കെ ഇതിനെ സഹായിക്കുന്നതാണ്. പരിഹാസം വളരെ സൂക്ഷിച്ചുമാത്രം പ്രയോഗിക്കേണ്ട ഉപായമാണ്. കുട്ടികളുടെ ആത്മാഭിമാനത്തിന് ക്ഷതം പറ്റുന്ന പരിഹാസം ഒരിക്കലും പ്രയോഗിക്കരുത്. ക്ളാസ്സിനു പുറത്താക്കുക, ക്ളാസ്സിൽ നിർത്തുക എന്നിങ്ങനെ കുട്ടികൾക്ക് മാനഹാനിയുണ്ടാക്കുന്ന ശിക്ഷകളും നല്കാറുണ്ട്. ശിക്ഷാപാഠം മൂലം കുട്ടികൾക്ക് പാഠഭാഗത്തോട് വെറുപ്പുണ്ടാകുമെന്നുള്ളതിനാൽ അതൊരു നല്ല ശിക്ഷയാണെന്നു പറയുക വയ്യ. കായികശിക്ഷ മുൻകാലങ്ങളിൽ വിദ്യാലയങ്ങളിൽ സർവസാധാരണമായിരുന്നു; അനുസരണശീലമുണ്ടാക്കാൻ ഇതു അത്യാവശ്യമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ അപരിഷ്കൃതമായ ഈ ശിക്ഷാരീതി വിദ്യാലയങ്ങൾക്ക് ഭൂഷണമല്ലെന്നാണ് ആധുനികപണ്ഡിതമതം. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള പാവനബന്ധത്തെ ഈ ശിക്ഷാരീതി ശിഥിലമാക്കുന്നു. ദണ്ഡിക്കുന്നതും ദണ്ഡനമേല്ക്കുന്നതും ഒരു പോലെ അപമാനകരമാണ്. ഈ ശിക്ഷാരീതി കഴിയുന്നതും വർജിക്കേണ്ടതാണെന്ന് അഭിപ്രായമുണ്ട്. അഭിനന്ദനം, സമ്മാനം മുതലായവ മുഖേന മെച്ചപ്പെട്ട പെരുമാറ്റത്തിന് പ്രചോദനം നല്കാവുന്നതാണ്. സന്തോഷവും സംതൃപ്തിയും ഉളവാക്കി വിദ്യാലയപരിപാടികളോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനാവണം അധ്യാപകന്റെ ശ്രമം. സന്തോഷപ്രദമായ അനുഭവങ്ങൾ നല്കി നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയും. പ്രശംസയും പ്രോത്സാഹനവും നല്കി നല്ല പെരുമാറ്റസമ്പ്രദായങ്ങൾ ഉറപ്പിക്കുവാൻ കഴിയും. ബുദ്ധിപൂർവം നിർവഹിച്ചാൽ സമ്മാനദാനം അഭിലഷണീയമായ പല ഫലങ്ങളും ഉളവാക്കും. പുസ്തകങ്ങൾ, കൌതുകസാധനങ്ങൾ, കളിപ്പാട്ടങ്ങൾ, മെഡലുകൾ, ഷീൽഡ്, കപ്പ്, സാക്ഷിപത്രങ്ങൾ ഇവയൊക്കെ സന്ദർഭാനുസരണം നല്കുന്നതു കൊള്ളാം. സമ്മാനദാനം നടത്തുമ്പോൾ വ്യക്തിപരമായ മത്സരം കുട്ടികളിൽ അനാരോഗ്യപരമായ മനോഭാവം ജനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.'
 
==മാർഗങ് നൽകൽ (emancipation) എന്നിങ്ങനെ മൂന്നു മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ശിശുസഹജമായ എല്ലാ വാസനകളെയും അടിച്ചമർത്തി അവരുടെ സകല പ്രകടനസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ച് അച്ചടക്കം പാലിക്കുന്ന രീതിയാണ് ആദ്യത്തേത്. ജനാധിപത്യരാഷ്ട്രത്തിലെ സ്വതന്ത്രപൌരൻമാരെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസലക്ഷ്യമെങ്കിൽ ഈ സമ്പ്രദായം ഒട്ടും അഭികാമ്യമല്ലെന്ന് വ്യക്തമാണ്. അധ്യാപകന്റെയോ രക്ഷകർത്താവിന്റെയോ വ്യക്തിത്വം കുട്ടികളിൽ സ്വാധീനം ചെലുത്തി അച്ചടക്കം സൃഷ്ടിക്കുന്നതാണ് രണ്ടാമത്തെ രീതി. ചില വിദ്യാലയങ്ങളുടെ പ്രശംസാർഹമായ പാരമ്പര്യം, അധ്യാപകരോടുള്ള ഭയഭക്തിബഹുമാനങ്ങൾ ഇവയെല്ലാം അച്ചടക്കപാലനത്തിൽ കുട്ടികളെ സ്വാധീനിക്കുന്നു. മാനസികമായ ഒരുതരം അടിച്ചമർത്തലാണിതെന്ന് വ്യാഖ്യാനിക്കാമെങ്കിലും വിനയപരിപാലനത്തിന് ഈ രീതി ഉപയോഗിക്കാവുന്നതാണ്. പ്രായമായവരുടെ നിയന്ത്രണത്തിൽനിന്ന് ശിശുക്കളെ വിമുക്തരാക്കി അച്ചടക്കം സ്വയം പരിശീലിക്കുവാൻ അവരെ അനുവദിക്കേണ്ടതാണെന്ന് മാഡം മോണ്ടിസോറി, എ.എസ്. നീൽ ആദിയായ വിദ്യാഭ്യാസവിദഗ്ധർക്ക് അഭിപ്രായമുണ്ട്. സ്വയം നിയന്ത്രണത്തിനുള്ള കഴിവ് വളർത്തിയെടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് അധ്യാപകന്റെ കടമ. എ.എൻ. വൈറ്റ് ഹെഡ് പറയുന്നു: ''യഥാർഥവിനയനം സ്വയം വിനയനമത്രെ. അതുസാധിച്ചുകൊടുക്കുവാനുള്ള മാർഗം സ്വാതന്ത്ര്യവുമാണ്.''
 
==അച്ചടക്കരാഹിത്യം വിദ്യാലയത്തിൽ==
"https://ml.wikipedia.org/wiki/അച്ചടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്