"ദേവദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 27:
==ചലച്ചിത്രങ്ങൾ==
[[File:Debdas.jpg|ലഘു|1935-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൽ നിന്നുള്ള രംഗം]]
ദേവദാസ് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യൻസിനിമയിൽ വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ നോവലിനെ ആധാരമാക്കിയെടുത്ത ആദ്യ ചലച്ചിത്രം 1928-ലാണ് പുറത്തുവന്നത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന് നോവലിസ്റ്റ് തന്നെയാണ് തിരക്കഥയെഴുതിയത്. എങ്കിലും 1935-ൽ ന്യൂ തിയെറ്റേഴ്സ് ബംഗാളിയിലും ഉർദു/ഹിന്ദിയിലുമായി നിർമിച്ച ദേവദാസ് ആണ് ഈ നോവലിനെ ആധാരമാക്കിയെടുത്ത അനശ്വര ചലച്ചിത്രം. പി.സി. ബറുവയാണ് സംവിധായകൻ. ഛായാഗ്രാഹകൻ ബിമൽ റോയ്. ബംഗാളിയിൽ പി.സി. ബറുവയും യമുനയുമായിരുന്നു നായകനും നായികയും. [[ബോളിവുഡ്|ഉർദു/ഹിന്ദിയിൽ]] അനശ്വരനടനും ഗായകനുമായ കെ.എൽ. സൈഗാളായിരുന്നു ദേവദാസ്; രാജ്കുമാരി പാർവതിയും. സൈഗാളിന്റെ അതുല്യമായ അഭിനയപാടവത്താലും ഹൃദയസ്പർശിയായ ആലാപനമികവിനാലും ദേവദാസ് വൻ ജനപ്രീതി നേടുകയുണ്ടായി. ഒട്ടനവധി ചിത്രങ്ങൾ പില്ക്കാലത്തു വന്നിട്ടുണ്ടെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ സൈഗാൾതന്നെയാണ് ദേവദാസ്. അത്രയ്ക്കു തന്മയീഭാവമാർന്ന അഭിനയമാണ് അദ്ദേഹം ഇതിൽ കാഴ്ചവച്ചത്. 'ദുഃഖ് കേ ദിൻ അബ് ...' എന്നു തുടങ്ങുന്ന സൈഗാളിന്റെ പ്രശസ്ത ഗാനം ഈ ചിത്രത്തിലേതാണ്.
 
അതിമനോഹരമായ ഛായാഗ്രഹണമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രീൻ ഫിൽറ്ററുകൾ ഉപയോഗിച്ചും സവിശേഷ ദീപവിതാനരീതി സ്വീകരിച്ചും ചലനാത്മകമായ ഒരു ഛായാഗ്രഹണശൈലി ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. സിനിമാറ്റോഗ്രഫിയെക്കുറിച്ചുള്ള ക്ളാസ്സുകളെടുക്കാൻ ഋത്വിക് ഘട്ടക്ക് പലപ്പോഴും ഉപജീവിച്ചിട്ടുള്ളത് ഈ ചിത്രത്തെയാണ്.
 
1936-ൽ പി.വി. റാവു ഇത് [[തമിഴ്‌ചലച്ചിത്രം|തമിഴ് ചലച്ചിത്രമാക്കി]]. തെലുഗുവിൽ വേദാന്തം രാഘവയ്യയും നാഗേശ്വര റാവുവും ചേർന്ന് 1953-ൽ ദേവദാസ് അവതരിപ്പിച്ചു. പില്ക്കാല ഹിന്ദിസിനിമയിൽ[[ബോളിവുഡ്|ഉർദു-ഹിന്ദി]] സിനിമയിൽ രണ്ടുവട്ടംകൂടി ദേവദാസ് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പി.സി. ബറുവയുടെ സ്മരണയ്ക്കായി [[ബിമൽ റോയി]] 1955-ൽ വീണ്ടും ദേവദാസ് സംവിധാനം ചെയ്തതാണ് ഇതിൽ ആദ്യത്തേത്. [[ദിലീപ് കുമാർ|ദിലീപ് കുമാറിന്റെ]] നായകവേഷമായിരുന്നു ഇതിന്റെ മുഖ്യ സവിശേഷത. 1974-ൽ ദിലീപ് റോയിയും [[ബോളിവുഡ്|ഉർദു/ഹിന്ദിയിൽ]] ദേവദാസ് നിർമിച്ചിട്ടുണ്ട്. 1974-ൽ വിജയനിർമലയും ഇതേ പേരിൽ തെലുഗുവിൽ ചിത്രം നിർമിക്കുകയുണ്ടായി. 1989-ൽ ക്രോസ്ബെൽറ്റ് മണിയാണ് മലയാളസിനിമയിൽ ദേവദാസ് അവതരിപ്പിച്ചത്.
 
സഞ്ജയ് ലീല ഭൻസാലിയുടെ 2002-ലെ സൃഷ്ടിയാണ് മറ്റൊരു നാഴികക്കല്ല്. [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാനും]] [[ഐശ്വര്യ റായ്|ഐശ്വര്യ റായിയും]] [[മാധുരി ദീക്ഷിത്|മാധുരി ദീക്ഷിതും]] മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അന്നുവരെയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവുമധികം തുക മുടക്കി നിർമിച്ചതായിരുന്നു. 50 കോടിയായിരുന്നു അതിന്റെ നിർമാണച്ചെലവ്. [[കാൻ ചലച്ചിത്രോത്സവം|കാൻ ഫിലിം ഫെസ്റ്റിവലിലെ]] മത്സരേതരവിഭാഗത്തിൽ ഇത് പ്രദർശിപ്പിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ദേവദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്