"കെ. രവിവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒരു മലയാള സാഹിത്യകാരനും വിവർത്തകനുമാണ് '''കെ. രവിവർമ്മ'''. വിവർത്തനത്തിനുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം 1989-ൽ ഇദ്ദേഹത്തിനു ലഭിച്ചു. [[ഹിന്ദി]], [[സംസ്കൃതം]], [[ബംഗാളി]], [[ഉർദു]] എന്നീഭാഷകളിൽ നിപുണനായിരുന്നു. [[പഥേർ പാഞ്ജലി]], [[ഗണദേവത]] തുടങ്ങിയ ബംഗാളി നോവലുകൾ മലയാളത്തിലേക്കും, [[എം.ടി. വാസുദേവൻ നായർ|എം.ടിയുടെ]] [[മഞ്ഞ്]] തുടങ്ങിയ മലയാള കൃതികൾ ഹിന്ദിയിലേക്കും വിവിർത്തനം ചെയ്തു.
==ആദ്യകാല ജീവിതം==
1916ൽ ഇടപ്പള്ളി കോശ്ശേരിൽ മഠത്തിൽ നീലകണ്ഠൻ നമ്പൂതിരിയുടെയും അംബിക നമ്പിഷ്ഠ്യാതിരിയുടെയും മകനായി ജനിച്ചു. ഇടപ്പള്ളിയിലും തൃപ്പൂണിത്തറയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. [[എറണാകുളം]] സെന്റ് ആൽബർട്സ് കോളേജിലും പരപ്പനങ്ങാടി സ്കൂളിലും അദ്ധ്യാപകനായി പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1942-ൽ മഹാത്മാ ഗാന്ധിയേയും മറ്റു ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജോലി രാജിവയ്ക്കുകയുണ്ടായി. തുടർന്ന് സ്വപ്രയത്നത്താൽ വിവിധ ഭാഷകൾ പഠിക്കുകയും ചെയ്തു. 1948-ൽ ബാംഗ്ലൂർ, മദ്രാസ് എന്നിവിടങ്ങളിൽ വീണ്ടും അദ്ധ്യാപകവൃത്തി തുടങ്ങി.
 
==സാഹിത്യജീവിതം==
മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദി ദ്വൈവാരികയായ 'യുഗപ്രഭാതി'ന്റെ അസിസ്റ്റന്റ് എഡിറ്റർ, 'വീക്ഷണം' വാരികയുടെ അസിസ്റ്റന്റ് എഡിറ്റർ, 'മണ്ഡൽ പത്രിക' എന്ന ഹിന്ദി മാസികയുടെ എഡിറ്റർ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ [[എൻ.വി. കൃഷ്ണ വാര്യർ|എൻ.വി. കൃഷ്ണ വാര്യരോടൊപ്പം]] പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രേരണയിലാണ് രവിവർമ്മ വിവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊബോധ് കുമാർ സന്യാലിന്റെ മഹാപ്രൊസ്ഥാനേർ പഥേ എന്ന കൃതി ഇദ്ദേഹം മലയാളത്തിലേയ്ക്ക് [[മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ]] എന്ന പേരിൽ തർജ്ജമ ചെയ്തിരുന്നു. ഈ കൃതിക്ക് തർജ്ജമാസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിക്കുകയുണ്ടായി <ref>http://www.mathrubhumi.com/books/awards.php?award=19</ref><ref name="test1">[http://www.keralasahityaakademi.org/ml_aw9.htm സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>
"https://ml.wikipedia.org/wiki/കെ._രവിവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്