"സുശീൽ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
ഈ മെഡലോടെ വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടി. [[1952 ഹെൽസിങ്കി ഒളിമ്പിക്സ്|1952 ഹെൽസിങ്കി ഒളിമ്പിക്സിലാണ്]] ഇന്ത്യ ഇതിനു മുമ്പ് രണ്ട് മെഡലുകൾ നേടിയത്. ഒളിമ്പിക്സിസിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ [[കെ.ഡി. യാദവ്]] ഫ്രീസ്റ്റൈൽ ബാന്റംബെയ്റ്റ് ഗുസ്തിയിൽ നേടിയ മെഡലാണ് ആദ്യത്തേത്.
 
== ലണ്ടൻ ഒളിമ്പിക്സ് ==
66 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിലാണ് സുശീൽ ഇത്തവണയും മത്സരിച്ചത്.
പ്രീക്വാർട്ടറിൽ ലോകചാമ്പ്യനും നിലവിലെ ഒളിമ്പിക് ജേതാവുമായ തുർക്കിയുടെ റംസാൻ സഹിനെയും(2-1), ക്വാർട്ടറിൽ ഉസ്ബക്കിസ്ഥാന്റെ ഇഖ്‌ത്യോർ നവറുസോവിനെയുമാണ്(3-1) സുശീൽ തോൽപിച്ചത് .
വരി 43:
 
ഫൈനലിൽ ജപ്പാന്റെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ തത്‌സുഹിരൊ യൊനെമിത്‌സുവിനോട് സുശീലിനെ തോറ്റ് (3-1)വെള്ളിമെഡൽ നേടി. എങ്കിലും രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ, ഒളിമ്പിക്‌സിൽ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യൻ ഗുസ്തിക്കാരൻ എന്ന നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനായി. മാത്രമല്ല ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി (രണ്ടു വെള്ളിയും നാല് വെങ്കലവും) ഉയർത്താനും അദ്ദേഹത്തിനായി.<ref>[http://www.mathrubhumi.com/sports/story.php?id=294499 സുശീൽകുമാറിന് വെള്ളി, മാതൃഭൂമി ഓൺലൈൻ]</ref>
 
=== പാരിതോഷികങ്ങൾ ===
ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതോടെ സുശീലിനെ തേടി നിരവധി സമ്മാനങ്ങൾ എത്തി.
* ഹരിയാണ സർക്കാർ ഒന്നരക്കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്.
* സൊനാപ്പെട്ടിൽ ഗുസ്തി അക്കാദമി തുടങ്ങാൻ സ്ഥലവും നൽകും.
* ഡൽഹി ഗവൺമെന്റ് ഒരു കോടി രൂപ പ്രഖ്യാപിച്ചു.
* 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് നൽകുമെന്ന് റെയിൽവേ മന്ത്രി മുകുൽ റോയ് പ്രഖ്യാപിച്ചു. (സുശീലിന്റെ പരിശീലകൻ സത്പാൽ സിങ്ങിനും റെയിൽവേ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.)<ref>[http://www.mathrubhumi.com/sports/story.php?id=294605 സുശീലിന് സമ്മാനപ്പെരുമഴ, മാതൃഭൂമി ഓൺലൈൻ]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സുശീൽ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്