"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
1184-ലെ റോമൻ കത്തോലിക് സിനദ് (ഓഫ് വെറോണ) വ്യവസ്ഥാപിത ക്രിസ്തുമതവിശ്വാസത്തിനെതിരായ അഭിപ്രായങ്ങൾക്ക് (heresy) നൽകാവുന്ന ഔദ്യോഗികശിക്ഷ ചുട്ടുകൊല്ലലാണെന്ന് പ്രഘ്യാപിച്ചു. ചുട്ടുകൊല്ലപ്പെട്ടവർക്ക് മരണാനന്തരം പുനർജീവിക്കാൻ ശരീരമുണ്ടാവില്ല എന്നും വിശ്വസിക്കപ്പെട്ടിരുന്നു. 1215-ലെ നാലാമത്തെ ലാറ്ററൻ കൗൺസിൽ, 1229ലെ സിനദ് (ഓഫ് ടൗലോസ്), പതിനേഴാം നൂറ്റാണ്ടുവരെയുള്ള ആത്മീയനേതാക്കളും രാഷ്ട്രനേതാക്കളും എന്നിങ്ങനെ പലരും ഈ ശിക്ഷ ശരിവച്ചിരുന്നു.
 
ദൈവീക ഇൻക്വിസിഷൻ എന്ന പദ്ധതിയുടെ ഭാഗമായി അധികാരികൾ ഔദ്യോഗിക മതവിശ്വാസമില്ലാത്തവരെ ചുട്ടുകൊന്നിരുന്നു. എ.ഡി. 1600 ൽ കത്തോലിക്ക സഭ ജീവനോടെ ചുട്ടെരിച്ച ശാസ്ത്രജ്ഞനും ദാർശനികനും ആയിരുന്ന [[ജിയോർഡാനോ ബ്രൂണോ]]യും (1548 – February 17, എന്നയാളും1600)യും ഇക്കൂട്ടത്തിൽ പെടും. ചരിത്രകാരൻ [[ഹെർണാൻഡോ ദെൽ പൾഗാർ]] കണക്കാക്കിയത് സ്പാനിഷ് ഇൻക്വിസിഷനിൽ 1490 വരെ 2,000 ആൾക്കാരെ ചുട്ടുകൊന്നിരുന്നു എന്നാണ്. ആ സമയത്ത് ഇൻക്വിസിഷൻ തുടങ്ങി ഒരു പതിറ്റാണ്ടേ ആയിരുന്നുള്ളൂ. <ref>[[Henry Kamen]], ''The Spanish Inquisition: A Historical Revision.'', p.62, (Yale University Press, 1997).</ref> In the terms of the Spanish Inquisition a burning was described as ''[[relaxado en persona]]''.
 
മന്ത്രവാദിനീ വേട്ടയിലും (Witch-hunt) റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ചുട്ടുകൊല്ലൽ ഉപയോഗിച്ചിരുന്നു. 1532-ലെ കോൺസ്റ്റിട്യൂറ്റിയോ ക്രിമിനാലിസ് കരോലിന എന്ന നിയമസംഹിത മന്ത്രവാദം ഹോളി റോമൻ സാമ്രാജ്യമാകെ ക്രിമിനൽ കുറ്റമായി പരിഗണിക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു. മറ്റൊരാളെ ഉപദ്രവിക്കാനാണ് മന്ത്രവാദം ചെയ്തതെങ്കിൽ അയാളെ തൂണിൽ കെട്ടി ചുട്ടുകൊല്ലണം എന്നായിരുന്നു നിയമം. 1572-ൽ സാക്സണിയിലെ എലക്റ്ററായിരുന്ന അഗസ്റ്റസ് ഭാവിപ്രവചനം പോലെയുള്ള മന്ത്രവാദത്തിനും ചുട്ടുകൊല്ലൽ ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തു. <ref>Thurston, H. (1912). Witchcraft. In The Catholic Encyclopedia. New York: Robert Appleton Company. Retrieved 12 December 2010 from New Advent: http://www.newadvent.org/cathen/15674a.htm</ref>
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്