"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
==കേട്ടുകേള്‍വികളും ഉപയോഗങ്ങളും==
==പരാതികളും വിമര്‍ശനങ്ങളും==
 
ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്ക-കോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. എന്നിരിന്നാലും ഈ പാനീയത്തിനുള്ള കൂടിയ അമ്ലത നിമിത്തം സാരമായ ആരൊഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ചില ഗവേഷകര്‍ പറയുന്നുണ്ട്‌.
ചെറുപ്രായത്തില്‍ വളരെയധികം കൊക്ക-കോള കഴിക്കുന്നത്‌ നല്ലതല്ല എന്നാണ് മിക്ക ന്യൂട്രിഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നത്‌. പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, സ്ഥിരമായി ലഘുപാനീയങ്ങള്‍ കഴിക്കുന്നവരില്‍, കാത്സിയം, മഗ്നീഷിയം, അസ്കൊര്‍ബിക് ആസിഡ്, റൈബൊഫ്ലാവിന്‍, വിറ്റാമിന്‍ എ എന്നിവയുടെ ആഗിരണം കുറ്ച്ചു മാത്രമേ ഉള്ളു എന്നാണ്. മാത്രവുമല്ല, ഈ പാനീയത്തില്‍ കൂടിയ അളവില്‍ കാണപ്പെടുന്ന [[കഫീന്‍]], കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തുന്നു.
 
ഒരുപാട് കോടതി കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അമ്ലത ഉള്ള സാധാരണ ആപ്പിള്‍ ജ്യൂസിനേക്കാള്‍ കൂടുതല്‍ ദ്രോഹം കൊക്ക-കോള ഉണ്ടാക്കുന്നതായി ആധികാരികമായി തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
 
മറ്റെല്ലാ കോളകളുടെയും പോലെ, കൊക്ക-കോളയിലും ഫൊസ്ഫോറിക് ആസിഡ് ഉണ്ട്‌. ധാരാളമായ ഉപയോഗം, അസ്ഥികളുടെ നാശത്തിനു കാരണമായേക്കാം.
 
1980 ള്‍ക്ക് ശേഷം, സാധാരണ ഗ്ലുക്കോസിനു പകരം, കൂടുതല്‍ ഫ്രക്റ്റോസ് ഉള്ള കോണ്‍ സിറപ്പ് ആണ് കൊക്ക-കോളയില്‍ ഉപയോഗിക്കുന്നത്. ഈ കോണ്‍ സിറപ്പ്‌, ജനിതകഘടനയില്‍ മാറ്റം വരുത്തിയിട്ടുള്ള ചെടികളില്‍നിന്നായിരിക്കാം ഉത്പാദിപ്പിക്കുന്നത്. മാത്രവുമല്ല, ഇത്‌ പൊണ്ണത്തടിക്കും, ഡയബറ്റിസിനും കാരണമാകുന്നതായും ശങ്കിക്കുന്നു.
 
 
===പ്ലാച്ചിമട===
 
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്