"എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
പത്തൊതാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ക്രിസ്തുവേദപ്രചാരകനായി വന്ന സ്കോട്ട്ലണ്ടുകാരൻ [[റോബർട്ട് കാൾഡ്വെൽ]] എഴുതിയ പുസ്തകമാണ് '''എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്'''. ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെട്ട ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകളുടെ വ്യാകരണത്തിന്റെ താരതമ്യപഠനവും ആ ഭാഷകളുടെ പാരസ്പര്യത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ കണ്ടെത്തലുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
==പശ്ചാത്തലം==
സ്കോട്ട്ലണ്ടുകാരനായ [[റോബർട്ട് കാൾഡ്വെൽ|റോബർട്ട് കാൾഡ്വെലിന്റെ]] ഉപരിപഠനം ഗ്ലാസ്ഗോ സർവകലാശാലയിൽ ആയിരുന്നു. ഭാഷകളുടെ താരതമ്യപഠനത്തിൽ അദ്ദേഹത്തിനു യുവപ്രായത്തിൽ തന്നെ താത്പര്യം ഉണ്ടായിരുന്നു. 24-ആമത്തെ വയസ്സിൽ വേദപ്രചാരവേലക്കായി തമിഴ്നാട്ടിലെത്തിയ അദ്ദേഹം, സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞതോടെ [[തമിഴ്]] ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി. ഈ പഠനത്തിനൊടുവിൽ അദ്ദേഹം വ്യാകരണങ്ങളുടെ താരതമ്യപഠനത്തിലൂടെ ഇന്ത്യൻ ഭാഷകളുടെ ശാസ്ത്രീയവിശകലനത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച ഈ വിഖ്യാതരചന ആ നിഗമനങ്ങളുടെ രേഖയാണ്.
 
=='ദ്രാവിഡഭാഷാകുടുംബം'==