"എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
ദ്രാവിഡകുടുംബത്തിലെ ഭാഷകൾക്ക് ഇതരഭാഷകളും ഭാഷാകുടുംബങ്ങളുമായി ഏതുവിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി കാൾഡ്വെൽ അവകാശപ്പെട്ടില്ല. ആ പ്രശ്നത്തിനുള്ള ശാസ്ത്രീയമായ സമാധാനം അന്നോളം കണ്ടെത്തിയിട്ടില്ലെന്നു സമ്മതിക്കുന്ന അദ്ദേഹം എന്നെങ്കിലും അതു പരിഹരിക്കപ്പെടും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അതേസമയം, ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിനും തുറേനിയൻ/സിഥിയൻ ഭാഷാഗണത്തിനും ഇടയിൽ, മദ്ധ്യത്തിലല്ലാതെ, തുറേനിയൻ/സിഥിയൻ ഗണത്തോടു ഏറെ അടുത്തു നിൽക്കുന്ന ഒരു ഭാഷാകുടുംബമാണ് ദ്രാവിഡഭാഷകളുടേതെന്ന താൽകാലിക സമാധാനം ഈ പ്രശ്നത്തിന് അദ്ദേഹം നിർദ്ദേശിക്കുന്നുമുണ്ട്.<ref name ="scribd"/>
 
==അർഹത, ചാരിതാർത്ഥ്യംചരിതാർത്ഥത==
1856-ൽ ഈ കൃതിയുടെ ആദ്യപതിപ്പു പ്രസിദ്ധീകരിച്ചത് കാൾഡ്വെൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] അവധിയിൽ ആയിരിക്കെ ആണ്. തുടർന്ന് പരിഷ്കരിച്ചു വിപുലീകരിച്ച ഒരു രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും 19 വർഷത്തിനു ശേഷം 1875-ലെ രണ്ടാം അവധിക്കാലം വരെ അതിനു കാത്തിരിക്കേണ്ടി വന്നു. രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ആദ്യപതിപ്പിനു കിട്ടിയ പ്രശംസ അത് അർഹിക്കുന്നതിലും അധികമായിരുന്നു എന്ന് നിരീക്ഷിച്ച കാൾഡ്വെൽ ഒരു പ്രശംസ മാത്രം താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയിരുന്നെന്ന് കൂട്ടിച്ചേർത്തു. ദ്രാവിഡഭാഷകളെ താൻ "സ്നേഹപൂർവം സമീപിച്ചു" എന്ന പ്രശംസയാണ്, അർഹിക്കുന്നതും ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയി അദ്ദേഹം എടുത്തു പറഞ്ഞത്.<ref name ="scribd">എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, [http://www.scribd.com/doc/32281918/A-Comparative-Grammar-of-the-Dravidian-Family-of-Languages-1875-Robert-Caldwell-Part-1 1875-ലെ രണ്ടാം പതിപ്പ്] ആമുഖം</ref>{{സൂചിക|൧|}}
 
==നിർദ്ദേശങ്ങൾ==
ദക്ഷിണേന്ത്യൻ ഭാഷകളുടെ മികവിനേയും അവ സംസാരിക്കുന്നവരുടെ ഭാഷാപ്രേമത്തേയും കാൾഡ്വെൽ നിർല്ലോഭം പുകഴ്ത്തുന്നു. "[[തമിഴ്|തമിഴിലോ]], മറ്റേതെങ്കിലും ഒരു ദ്രാവിഡഭാഷയിലോ പ്രാവീണ്യം നേടിയ ഒരു യൂറോപ്യന്, ഇത്ര അത്ഭുതകരമായൊരു ചിന്താസമിഗ്രി (...so wonderful an organ of thought..) വികസിപ്പിച്ചെടുത്ത ജനതയെ ആദരവോടെയല്ലാതെ കാണാൻ സാധിക്കുകയില്ല" എന്നദ്ദേഹം കരുതി. എങ്കിലും, സ്വന്തം ഭാഷകൾ ആഴത്തിൽ പഠിക്കുന്ന നാട്ടുകാർ അവയെ സ്വദേശത്തെ തന്നെ ഇതരഭാഷകളുമായിപ്പോലും താരതമ്യം ചെയ്തു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാത്തത് ഒരു കുറവായി അദ്ദേഹം കാണുന്നു. ഇതുമൂലം അവരുടെ ഭാഷാജ്ഞാനം സൂക്ഷ്മതയുള്ളതായിരുന്നപ്പോഴും വിസ്തൃതിയില്ലാത്തതായി എന്ന് അദ്ദേഹം വിമർശിച്ചു. സമാനഭാഷകൾ ചേർന്ന 'ഭാഷാകുടുംബങ്ങൾ' എന്ന ആശയം തന്നെ നാട്ടുകാർക്ക് അപരിചിതമാണെന്നു കാൾഡ്വെൽ പരിതപിക്കുന്നു. ആ കുറവു നികത്താൻ തന്റെ കൃതി കുറച്ചെങ്കിലും സഹായിച്ചേക്കാം എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.<ref name ="scribd"/>