"സാറാ തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Sara Thomas}}
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് '''സാറാ തോമസ്'''. 1934 ൽ തിരുവനന്തപുരത്ത് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി.എ. ബക്കർ [[മണിമുഴക്കം]] എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. മധ്യവർഗ്ഗ കേരളീയപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികൾ ശ്രദ്ധേയങ്ങളാണ്. 'നാർമടിപ്പുടവ' എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. 'ദൈവമക്കൾ' എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.
== കൃതികൾ ==
*ജീവിതമെന്ന നദി
വരി 27:
 
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മലയാളത്തിലെ സ്ത്രീ എഴുത്തുകാർ‎]]
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/സാറാ_തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്