"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
എന്ന് ഈ കൃതിയിൽ കാൾഡ്വെൽ വാദിച്ചു. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
 
1856-ൽ ഈ കൃതിയുടെ ആദ്യപതിപ്പു പ്രസിദ്ധീകരിച്ചത് കാഡ്വെൽ ഇംഗ്ലണ്ടിൽ അവധിയിൽ ആയിരിക്കെ ആണ്. തുടർന്ന് പരിഷ്കരിച്ചു വിപുലീകരിച്ച ഒരു രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും 19 വർഷത്തിനു ശേഷം 1875-ലെ രണ്ടാം അവധിക്കാലം വരെ അതിനു കാത്തിരിക്കേണ്ടി വന്നു. രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ആദ്യപതിപ്പിനു കിട്ടിയ പ്രശംസ അത് അർഹിക്കുന്നതിലും അധികമായിരുന്നു എന്ന് നിരീക്ഷിച്ച കാഡ്വെൽ ഒരു പ്രശംസ മാത്രം താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയിരുന്നെന്ന് കൂട്ടിച്ചേർത്തു. ദ്രാവിഡഭാഷകളെ താൻ "സ്നേഹപൂർവം സമീപിച്ചു" എന്ന പ്രശംസയാണ്, താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാർതാർത്ഥ്യം നൽകിയതും ആയി അദ്ദേഹം എടുത്തു പറഞ്ഞത്.<ref name ="scribd">എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, [http://www.scribd.com/doc/32281918/A-Comparative-Grammar-of-the-Dravidian-Family-of-Languages-1875-Robert-Caldwell-Part-1 1875-ലെ രണ്ടാം പതിപ്പ്] ആമുഖം (പുറം vi)</ref>{{സൂചിക|൧|}}
 
ദക്ഷിണേന്ത്യൻ ഭാഷകളുടെ മികവിനേയും അവ സംസാരിക്കുന്നവരുടെ ഭാഷാപ്രേമത്തേയും കാഡ്വെൽ നിർല്ലോഭം പുകഴ്ത്തുന്നു. "തമിഴിലോ, മറ്റേതെങ്കിലും ഒരു ദ്രാവിഡഭാഷയിലോ പ്രാവീണ്യം നേടിയ ഒരു യൂറോപ്യന്, "ഇത്ര അത്ഭുതകരമായൊരു ചിന്താസമിഗ്രി" (...so wonderful an organ of thought..) വികസിപ്പിച്ചെടുത്ത ജനതയെ ആദരവോടെയല്ലാതെ കാണാൻ സാധിക്കുകയില്ല" എന്നദ്ദേഹം കരുതി. എങ്കിലും, സ്വന്തം ഭാഷകൾ ആഴത്തിൽ പഠിക്കുന്ന നാട്ടുകാർ അവയെ സ്വദേശത്തെ തന്നെ ഇതരഭാഷകളുമായിപ്പോലും താരതമ്യം ചെയ്തു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാത്തത് ഒരു കുറവായി അദ്ദേഹം കാണുന്നു. സമാനഭാഷകൾ ചേർന്ന 'ഭാഷാകുടുംബങ്ങൾ' എന്ന ആശയം തന്നെ നാട്ടുകാർക്ക് അപരിചിതമാണെന്നു പരിതപിക്കുന്ന അദ്ദേഹം, ആ കുറവും നികത്താൻ തന്റെ കൃതി കുറച്ചെങ്കിലും സഹായിച്ചേക്കാം എന്ന പ്രതീക്ഷയും പ്രകടിപ്പിക്കുന്നു.<ref name ="scribd"/>
"https://ml.wikipedia.org/wiki/റോബർട്ട്_കാൾഡ്വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്