"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
{{Cquote|താരതമ്യഭാഷാശാസ്ത്രത്തിന്റെ തത്ത്വങ്ങളുമായി പരിചയമുണ്ടായിരിക്കുകയും ദ്രാവിഡഭാഷാകുടുംബത്തിലെ മൊഴികളുടെ [[വ്യാകരണം|വ്യാകരണങ്ങളും]] പദസഞ്ചയവും ശ്രദ്ധാപൂർവം പഠിച്ച് അവയെ സംസ്കൃതവ്യാകരണവും ശബ്ദസഞ്ചയവുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടുള്ള ഒരാൾക്കും ദ്രാവിഡഭാഷകളിലെ വ്യാകരണഘടനകളും, ശബ്ദരൂപങ്ങളും, ഏറിയഭാഗം മുഖ്യധാതുക്കളും, വികാസത്തിന്റേയോ അപചയത്തിന്റെയോ ഏതു പ്രക്രിയയിൽ കൂടി കടന്നായാലും [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്ന് ഉത്ഭവിച്ചവയാണെന്ന് സങ്കല്പിക്കാൻ കഴിയുകയില്ല<ref>[http://www.archive.org/stream/comparativegramm00caldrich/comparativegramm00caldrich_djvu.txt എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, ആമുഖം], Internet Archive-ലുള്ള കൃതിയുടെ സമ്പൂർണ്ണപാഠത്തിൽ നിന്ന്</ref>}}
എന്ന് ഈ കൃതിയിൽ കാൾഡ്വെൽ വാദിച്ചു. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
 
1856-ൽ ഈ കൃതിയുടെ ആദ്യപതിപ്പു പ്രസിദ്ധീകരിച്ചത് കാഡ്വെൽ ഇംഗ്ലണ്ടിൽ അവധിയിൽ ആയിരിക്കെ ആണ്. തുടർന്ന് പരിഷ്കരിച്ചു വിപുലീകരിച്ച ഒരു രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും 19 വർഷത്തിനു ശേഷം 1875-ലാണ് അദ്ദേഹത്തിനു അതു സാധിച്ചത്. രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ആദ്യപതിപ്പിനു കിട്ടിയ പ്രശംസ അത് അർഹിക്കുന്നതിലും അധികമായിരുന്നു എന്ന് നിരീക്ഷിച്ച കാഡ്വെൽ ഒരു പ്രശംസ മാത്രം താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയിരുന്നെന്ന് കൂട്ടിച്ചേർത്തു. ദ്രാവിഡഭാഷകളെ താൻ "സ്നേഹപൂർവം സമീപിച്ചു" എന്ന പ്രശംസയാണ്, താൻ അർഹിച്ചതും തനിക്ക് ഏറെ ചാർതാർത്ഥ്യം നൽകിയതും ആയി അദ്ദേഹം എടുത്തു പറഞ്ഞത്.<ref>എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, [http://www.scribd.com/doc/32281918/A-Comparative-Grammar-of-the-Dravidian-Family-of-Languages-1875-Robert-Caldwell-Part-1 1875-ലെ രണ്ടാം പതിപ്പ്] ആമുഖം (പുറം vi)</ref>
 
==തിരുനെൽവേലി==
"https://ml.wikipedia.org/wiki/റോബർട്ട്_കാൾഡ്വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്